LIFEMovie

ഒരു മഹാമാരിയുടെ കഥ പറയുന്ന ‘ദി ഡാർക് സീക്രട്ട് മാർച്ച് 18ന് തീയേറ്ററുകളിൽ

ഒരു മഹാമാരിയുടെ കഥ പറയുന്ന ‘ദി ഡാർക് സീക്രട്ട്”എന്ന മലയാള സിനിമാ മാർച്ച് 18ന് തീയേറ്ററുകളിൽ. മാജിക്കൽ ട്രയാംഗിളിൻ്റെ ബാനറിൽ ജോമോൻ ജോർജും, സാബു മാണിയും ചേർന്ന് സംവിധാനം ചെയ്ത ഈ സസ്പെൻസ് ത്രില്ലർ കേരളത്തിലും ഐർലൻഡിലും ആയി ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. സന്തോഷ് കീഴാറ്റൂർ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

പ്രവാസി മലയാളി സാബു മാണി നിർമ്മിക്കുന്ന ഈ ചിത്രം ഒരു മഹാമാരിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ആണ്. ചിത്രത്തിലെ ഗാനങ്ങൾ അടുത്ത ആഴ്ചയോടെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സംവിധായകർ അറിയിച്ചു.

Back to top button
error: