KeralaNEWS

കിണറ്റിൽ വീണ ഒന്നര വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഐഫക്ക് അഭിനന്ദന പ്രവാഹം

പാലക്കാട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ യാദൃശ്ചികമായി കിണറിൽ വീണ ഒന്നര വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഐഫ ഷാഹിന നാട്ടിൽ താരമായി.

പട്ടാമ്പി നാഗലശ്ശേരിയിലാണ് സംഭവം. വാവന്നൂർ ചാലിപ്പുറം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒരുവയസുകാരൻ മകൻ മുഹമ്മദ് ഹിസാം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്.

Signature-ad

മറ്റൊന്നും ചിന്തിക്കാതെ ഐഷയുടെ സഹോദരി ഐഫയും പതിനെട്ട് കോൽ ആഴമുള്ള കിണറ്റിലേയ്ക്ക് എടുത്തുചാടി.
വീട്ടുകാർ അലമുറയിടുന്നതിനിടെ കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേർത്ത് നീന്തിയും തുഴഞ്ഞും ഏറെ നേരം നിന്നു ഐഫ. നിലവിളിയും ബഹളങ്ങളും കേട്ട് അയൽവാസികളും ഓടി എത്തി. കൂട്ടത്തിലുള്ള അമിദും, അബ്റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവർ ഉയർത്തി നിർത്തി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പൊലീസും, പട്ടാമ്പി ഫയർ യൂണിറ്റും എത്തിയാണ് കുഞ്ഞിനെയും ഐഫയെയും മറ്റ് രണ്ടു പേരെയും കിണറിൽ നിന്ന് കരക്കെത്തിച്ചത്.
വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി ഓരോരുത്തരെയായി മുകളിലെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഐഫയുടെ കാലിന് ചെറിയ പരുക്ക് സംഭവിച്ചു. കോഴിക്കോട് ഫറൂഖ് കോളജിലെ എം.ബി.എ വിദ്യാർഥിനിയായ ഐഫ ഷാഹിന.

Back to top button
error: