KeralaNEWS

മുംബൈയെ 3-1 മുക്കി കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ

വാസ്കോ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഇന്ന് നടന്ന നിർണായക മത്സരത്തിൽ മുംബൈ എഫ്‌സിക്കെതിരെ(3-1) കേരള ബ്ലാസ്‌റ്റേഴ്‌സിന് തകർപ്പൻ ജയം.19ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിലൂടെയാണ് മഞ്ഞപ്പട ലീഡെടുത്തത്.മുംബൈ ഡിഫന്‍സിനെ വെട്ടിച്ച്‌ സഹല്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റമായിരുന്നു ഗോളില്‍ അവസാനിച്ചത്.സഹലിന്റെ ഈ സീസണിലെ അഞ്ചാം ഗോളാണ് ഇത്.45ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌കസ് മഞ്ഞപ്പടയുടെ രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍.
രണ്ടാം പകുതിയിൽ ആല്‍വാരോ വാസ്ക്വസ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് മൂന്നായി ഉയർത്തിയത്.രണ്ടാം പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന് ഡിഗോ മീറീഷ്യോ ആണ് മുംബൈയുടെ ആശ്വാസ ഗോള്‍ നേടിയത്.ജയത്തോടെ 19 കളികളില്‍ 33 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയപ്പോള്‍ തോല്‍വിയോടെ 19 കളികളില്‍ 31 പോയന്‍റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ലാത്ത അവസ്ഥയാണ്.

Back to top button
error: