KeralaNEWS

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു;20 ദിവസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയിൽ

നെയ്യാറ്റിൻകര നഗരസഭയിലെ അത്താഴമംഗലം വാർഡിലെ കവളാകുളത്ത് വാടകവീട്ടിൽ താമസിക്കുന്ന ദമ്പതികൾ ആത്മഹത്യ ചെയ്തു .പെയിന്റിങ് തൊഴിലാളിയായ ആറയൂർ സ്വദേശി ഷിജു സ്റ്റീഫൻ(45), ഭാര്യ കാരോട് പഞ്ചായത്തിലെ മാറാടി സ്വദേശിയായ പ്രമീള(37) എന്നിവരാണ് മരിച്ചത്.ഷിജു സ്റ്റീഫനെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലും പ്രമീളയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.വീട്ടിലെ കട്ടിലിൽ ഇവരുടെ 20 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്.അവശനിലയിലായ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

 കവളാകുളം വലിയവിളയിലെ ‘ഏദൻ’ എന്ന വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.ഏഴുമാസം മുൻപാണ് ഇവർ ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്.ഇവർ താമസിക്കുന്ന വീടിന് നാലുമാസമായി വാടക നൽകാൻ സാധിച്ചിട്ടില്ല. ഇവരുടെ ദാരിദ്ര്യവും പട്ടിണിയും മനസ്സിലാക്കി വീട്ടുടമ തന്നെയാണ് ഇവർക്ക് സഹായവും നൽകിയിരുന്നത്.പ്രസവത്തിനുശേഷം പ്രമീളയെ ഒരു ഹോംനഴ്‌സാണ് പരിചരിച്ചിരുന്നത്. ഇവർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് ഹോം നഴ്‌സിനെ നൽകിയ ഏജൻസിയുടെ ഉടമ കവളാകുളത്തെ വീട്ടിലെത്തി.എന്നാൽ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല.തുടർന്ന് ഇക്കാര്യം വീട്ടുടമയെ അറിയിച്ചു.
 ഇതിനെത്തുടർന്ന് വീട്ടുടമ കൗൺസിലർ കെ.കെ.ഷിബുവുമായി വീടിന്റെ പുറകുവശത്തുകൂടി അകത്ത് കയറിനോക്കുമ്പോഴാണ് ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്.പെയിൻ്റിങ്ങ് തൊഴിലാളിയായ സ്റ്റീഫന് കുറച്ചു നാളായി പണി ഇല്ലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: