LIFEMovie

എതർക്കും തുനിന്തവൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ്  ആയി

 

 

 

പ്രേഷകർ കാത്തിരുന്ന തമിഴ് സൂപ്പർ താരം സൂര്യയുടെ  ‘എതർക്കും തുനിന്തവൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസ്  ആയി. മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേഷകരുടെ ഇടയിൽ വലിയ സ്വീകരണമായിരുന്നു.

 

ഒരു മാസ്സ് മസാല ചിത്രമായിരിക്കും ‘എതർക്കും തുനിന്തവൻ’. എന്നാൽ കുടുംബ പ്രേക്ഷകരെ കൂടി ഉൾകൊള്ളിക്കുന്ന രീതിയിൽ ആക്ഷൻ കോമഡി രംഗങ്ങളും ട്രൈലെറിൽ കാണാം. ജയ്ഭിമിന് ശേഷം സൂര്യയുടെ ഒരു വമ്പൻ തിരിച്ചു വരവായിരിക്കും ചിത്രം.

 

സൂര്യയുടെ നായക വേഷത്തിനൊപ്പം വിനയ് റായിയുടെ മികച്ച വില്ലൻ വേഷവും ചിത്രത്തെ ഗംഭീരമാക്കുന്നു. മാര്‍ച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുക. പാണ്ഡിരാജാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലാണ് റിലീസ് ചെയ്യുക. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.

 

 

Back to top button
error: