KeralaNEWS

ടോള്‍ വെട്ടിച്ചു പാഞ്ഞ കാറില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചുമാറ്റിയ കെഎസ്‌ആര്‍ടിസി ബസ് പോസ്റ്റില്‍ ഇടിച്ചു

ലപ്പുഴ:കുമ്പളം ടോൾ പ്ലാസ വെട്ടിച്ചു പാഞ്ഞ കാറിൽ തട്ടാതിരിക്കാൻ വെട്ടിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു.ടോള്‍ പ്ലാസയ്ക്കു സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റില്‍ ബസ് ഇടിച്ചു നിന്നതു കൊണ്ട് ദുരന്തം ഒഴിവായി. അപകടം ഉണ്ടാക്കി നിര്‍ത്താതെ പാഞ്ഞ കാര്‍ കണ്ടെത്താനായിട്ടില്ല.
രാവിലെ പത്തരയോടെ ആയിരുന്നു സംഭവം.ടോള്‍ വെട്ടിച്ച്‌ എന്‍ഐജെ എല്‍പി സ്‌കൂള്‍ റോഡിലൂടെ എത്തിയ കാര്‍ ടോള്‍ പ്ലാസയ്ക്കു മുന്നിലെ കട്ടിങ്ങിലൂടെ അരൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മറികടന്ന് വൈറ്റില ഭാഗത്തേക്കു കടന്നതാണ് അപകട കാരണം. യാത്രികരുമായി ആലപ്പുഴയ്ക്കു പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് കാറില്‍ മുട്ടാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചപ്പോൾ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
യാത്രക്കാരില്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചില്ല.അവരെ  മറ്റൊരു ബസില്‍ കയറ്റി വിട്ടു.കാർ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: