Month: March 2022

  • Kerala

    വൈദ്യുത ഉൽപാദന രംഗത്ത് വൻ കുതിച്ചു ചാട്ടം: മന്ത്രി കെ.കൃഷ്ണൻ കുട്ടി

    ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, നാളിതുവരെ ആഭ്യന്തര വൈദ്യുതി ഉൽപാദന ശേഷിയിൽ 77.2 മെഗാവാട്ട് ശേഷി വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ജലവൈദ്യുത പദ്ധതികള്‍: എനര്‍ജി മാനേജ്മെന്റ്‌ സെന്റര്‍ ബൂട്ട്‌ അടിസ്ഥാനത്തില്‍ സ്വകാര്യ സംരംഭകര്‍ വഴി നടപ്പിലാക്കിയ 8 മെഗാവാട്ടിന്റെ ആനക്കാംപോയില്‍ ജലവൈദ്യുത പദ്ധതി, 4.5 മെഗാവാട്ടിന്റെ അരിപ്പാറ ജലവൈദ്യുത പദ്ധതി, കെഎസ്ഇബിയുടെ 2 MW സ്ഥാപിത ശേഷിയുള്ള അപ്പര്‍ കല്ലാര്‍ ജലവൈദ്യുത പദ്ധതി എന്നിവ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഇതിനുപുറമേ, 6 MW സ്ഥാപിത ശേഷിയുള്ള ചാത്തന്‍കോട്ടുനട II ചെറുകിട ജല വൈദ്യുത നിലയത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നും ഉത്പാദനം കഴിഞ്ഞെത്തുന്ന ജലം പമ്പ് ചെയ്തു വീണ്ടും വൈദ്യുതോല്പാദനം നടത്തുന്നതിന് ഉപകരിക്കുന്ന 27.93 കോടി മുതല്‍മുടക്കില്‍ ചെങ്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതിയുടെ വിശദ പദ്ധതി രൂപരേഖ (DPR)…

    Read More »
  • Kerala

    തീവണ്ടിച്ചക്രത്തിലേക്ക് മണൽ വിതറിയാണ് ട്രെയിൻ നിർത്തുന്നതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?

    തീവണ്ടിച്ചക്രത്തിലേക്ക് മണൽ വിതറിയാണ് ട്രെയിൻ നിർത്തുന്നത് എന്ന് കേട്ടാൽ ആരും ആദ്യം വിശ്വസിക്കില്ല.സത്യമാണ്. ഉരുക്കു പാളത്തിലൂടെ ഉരഞ്ഞ് ഓടി ഓടി തയഞ്ഞ് തീവണ്ടിചക്രങ്ങളും പാളവും എന്ത് മിനുസമായിരിക്കും എന്ന് നമുക്ക് അറിയാം.അപ്പോൾ  നിർത്തിയ ട്രെയിൽ  നീങ്ങാൻ തുടങ്ങുമ്പോഴും – വണ്ടി ബ്രേക് ചെയ്യുമ്പോഴും  ചക്രം സ്ലിപ്പായിപ്പോവില്ലെ ? വണ്ടി നിർത്തലും ഓടിക്കലും അത്ര എളുപ്പത്തിൽ നടക്കാൻ –  അതെങ്ങിനെയാണ് റെയിൽവേ പരിഹരിക്കുന്നത് എന്നത് നമുക്ക് നോക്കാം ഉരുക്കിന്റെ പാളത്തിൽ ഉരുക്കിന്റെ ചക്രം കറങ്ങുമ്പോൾ ഘർഷണം കുറവായിരിക്കും എന്നറിയാമല്ലോ. അതിനാൽ ട്രെയിൻ ഓടിത്തുടങ്ങുന്ന സമയത്തും, പെട്ടന്ന് നിർത്തേണ്ട സമയത്തും ചക്രം പാളത്തിൽ സ്ലിപ്പ് ആവാതിരിക്കാൻ എൻജിന്റെ ചക്രത്തിന്റെ മുന്നിലായി പാളത്തിലായി മണൽ വിതറും.ഇതിനായി ചക്രങ്ങൾക്ക് മുന്നിൽ മണൽ വിതറാനായി ട്രെയിൻ ഓപ്പറേറ്റർ ഒരു ബട്ടൺ അമർത്തും. അല്ലെങ്കിൽ ട്രെയിനിന്റെ ചക്രങ്ങൾ വഴുതിപ്പോകുന്നതായി ഓൺബോർഡ് കമ്പ്യൂട്ടറുകൾ മനസ്സിലാക്കുമ്പോൾ ട്രെയിനിന്റെ ട്രാക്ഷൻ കൺട്രോൾ ഓട്ടോമാറ്റിക്കായി കിക്ക് ഇൻ ചെയ്തു മണൽ വിതറാനും കഴിയും. പരുക്കൻ മണൽ…

    Read More »
  • Kerala

    ആറുമാസമെങ്കിലും മുലയൂട്ടുക; സ്തനാര്‍ബുദത്തിൽ നിന്നും നിങ്ങൾക്ക് രക്ഷ നേടാം

    പ്രതിവര്‍ഷം കേരളത്തില്‍ മുപ്പതിനായിരത്തോളം ആളുകള്‍ക്ക് അര്‍ബുദം ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍.ആധുനിക വൈദ്യശാസ്ത്രത്തിലുണ്ടായ മുന്നേറ്റങ്ങള്‍ കൊണ്ട് മുമ്പത്തേക്കാള്‍ കൂടുതല്‍ രോഗനിര്‍ണയ സംവിധാനങ്ങള്‍ അർബുദത്തിന് ഇന്ന് ലഭ്യമാണ്.പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടിപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നതാണ് മിക്ക അര്‍ബുദവും.രോഗം കൂടുതലായി ബാധിച്ചു കഴിഞ്ഞാല്‍ മാത്രമാണ് ഭേദമാക്കാന്‍ കഴിയാതെ വരുന്നത്.എങ്കില്‍ പോലും കൂടുതൽ വഷളാകാതെ നിയന്ത്രിച്ചു നിറുത്താന്‍ ഇന്നത്തെ ചികിത്സയ്ക്ക് സാധിക്കുന്നുണ്ട്.കേരളത്തിലെ സ്ത്രീകളില്‍ ഏകദേശം 28 ശതമാനത്തെയും ബാധിക്കുന്നത് സ്തനാര്‍ബുദമാണ്.ഒരു ലക്ഷം സ്ത്രീകളില്‍ 25 – 30 പേര്‍ക്ക് സ്തനാര്‍ബുദമുണ്ടാകുന്നോ എന്നാണ് കണക്ക്. കാരണങ്ങള്‍ പ്രായം കൂടുന്തോറും സ്തനാര്‍ബുദം വരാനുള്ള സാദ്ധ്യതയും കൂടി വരുന്നു. 50 വയസിനു മുകളില്‍ പ്രായമുള്ളവരാണ് സ്തനാര്‍ബുദരോഗികളിലേറെയും. ജനിതകം/ പാരമ്പര്യം : 15 ശതമാനം സ്ത്രീകളിൽ സ്തനാര്‍ബുദം ഉണ്ടായിട്ടുണ്ടെങ്കില് ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. ചില ജനിതക പരിശോധനകളിലൂടെ ഇത് കണ്ടുപിടിക്കാവുന്നതാണ്.   ജീവിതശൈലി മാറ്റങ്ങള്‍ :   നമ്മുടെ ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഒരു പരിധിവരെ അര്‍ബുദ നിരക്കുകള്‍ ഉയരുവാന്‍ കാരണമായിട്ടുണ്ട്.  …

    Read More »
  • Kerala

    കുവൈറ്റിൽ 18 അല്ലെങ്കിൽ 20ാം നമ്പർ വിസയിൽ വരുന്നവരുടെ ശ്രദ്ധയ്ക്ക്

    കുവൈറ്റിലേക്ക്  ഡേകെയർ, വനിതാ കുക്ക്, ഹോസ്പിറ്റൽ ക്ലീനിങ്, സ്കൂൾ ക്ലീനിങ്, വനിതാ പേഷ്യന്റ് കെയർ,  ഹോം നേഴ്സ്, സോഷ്യൽ അഫേഴ്സ്  തുടങ്ങി ഫുഡ് സർവെൻറ് വരെയുള്ള ഒട്ടനവധി വേക്കൻസികൾ ഉണ്ട്. രണ്ടു വർഷത്തെ എഗ്രിമെന്റ് ആണ് 38,000 മുതൽ 85,000 രൂപവരെ സാലറി.ഫുഡ് അക്കോമഡേഷൻ, റിട്ടേൺ ടിക്കറ്റ് മുതലായവ ഫ്രീ ആയി നൽകപ്പെടും. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക ആവശ്യക്കാർ മാത്രം വിളിക്കുക….. ഇത്രയും കണ്ടപ്പോൾ പരസ്യത്തിൽ ആകൃഷ്ടരായ പ്രിയ സുഹൃത്തുക്കളെ, നിങ്ങൾ എത്തപ്പെടുന്നത് ചിലപ്പോൾ ചിലന്തിവലയിൽ ആയിരിക്കും.ഇത്തരം മോഹനവാഗ്ദാനങ്ങൾ കണ്ട് നാട്ടിൽ നിന്നും നിങ്ങൾ കുവൈത്തിലേക്ക് വണ്ടി കയറി വരും. വന്നാൽ അന്നുതന്നെ നിങ്ങളെ മറ്റൊരാൾക്ക് വിൽക്കുകയാണ് ഇവിടെ ചെയ്യുന്നത്. അത് 2500 മുതൽ 3000 കുവൈറ്റി ദിനാർ വരെ വില വാങ്ങിക്കൊണ്ടാണ് ചെയ്യുന്നതും. ( ഇന്ന് ഒരു ദിനാർ വില 246 രൂപയാണ്. അതായത് നിങ്ങളുടെ വില ആറ് ലക്ഷം രൂപ മുതൽ ഏഴര ലക്ഷം വരെയെന്ന്! ) അവിടെ…

    Read More »
  • Crime

    തൃശൂരില്‍നിന്ന് രണ്ടേകാല്‍ കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു; മൂന്നു യുവാക്കള്‍ പിടിയില്‍

    തൃശൂള്‍: മുരിങ്ങൂര്‍ ദേശീയപാതയില്‍ രണ്ടേക്കാല്‍ കോടിയുടെ ഹഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. പതിനൊന്നു കിലോ ഹഷിഷ് ഓയില്‍ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി. 1100 കിലോ കഞ്ചാവ് വാറ്റിയുണ്ടാക്കിയതാണ് ഹഷിഷ് ഓയില്‍. ആന്ധ്രയില്‍ മുപ്പത്തിയെട്ടു ലക്ഷം രൂപയാണ് വില. കേരളത്തില്‍ വില്‍ക്കുമ്പോള്‍ രണ്ടു കോടി ഇരുപത്തിയെട്ടു ലക്ഷം രൂപയാണ് വില. ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷും കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണും അടങ്ങുന്ന സംഘം ലഹരിക്കടത്ത് വണ്ടി തടഞ്ഞുവെച്ചു പരിശോധിച്ചത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുയെങ്കിലും പോലീസ് വല വിരിച്ചു പിടിക്കുകയായിരുന്നു.  

    Read More »
  • Kerala

    ഐഎസ്‌എൽ ഫുട്ബോൾ; ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ സാധ്യത ഇങ്ങനെ

    ഐഎസ്‌എല്ലിൽ (Indian super league) ഇത്തവണ ജംഷഡ്പൂരും ഹൈദരാബാദും കൊൽക്കത്ത മോഹൻ ബഗാനുമാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലുള്ള ടീമുകൾ.അല്ലെങ്കിൽ ഏറെക്കുറെ സെമിഫൈനൽ ഉറപ്പിച്ച ടീമുകൾ. ഞായറാഴ്ച (മാർച്ച് 6) ഗോവയ്ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.നിലവിൽ 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.ഗോവയ്ക്ക് 19 മത്സരങ്ങളിൽ നിന്ന് 18 പോയിന്റും. അതേസമയം ഇത്രയും മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള മുംബൈ 35 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദുമായാണ് അടുത്ത മത്സരത്തിൽ ഏറ്റുമുട്ടേണ്ടത്. 18 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള മോഹൻബഗാനാണ് മൂന്നാം സ്ഥാനത്ത്.നാളെ(മാർച്ച് 3) ചെന്നൈയിനുമായും തിങ്കളാഴ്ച (മാർച്ച് 7) ജംഷഡ്പൂരുമായുമാണ് അവരുടെ അടുത്ത മത്സരങ്ങൾ.ചെന്നൈയിൻ ടൂർണമെന്റിൽ നിന്നുതന്നെ പുറത്തായ ടീമാണ്. നിലവിൽ 18 കളികളിൽ നിന്ന് 37 പോയിന്റുള്ള ജംഷഡ്പൂരാണ് ഒന്നാം സ്ഥാനത്ത്.മോഹൻബഗാനുമായും ഒഡീഷ എഫ്‌സിയുമായാണ് അവർക്ക് ഇനി ഏറ്റുമുട്ടേണ്ടത്.19 കളിയിൽ നിന്ന് 23 പോയിന്റുള്ള ഒഡീഷയും ടൂർണമെന്റിൽ നിന്നും പുറത്തായ…

    Read More »
  • Crime

    കൊച്ചിയില്‍ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി പിടിയില്‍

    കൊച്ചി: ലഹരിമരുന്നുമായി സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍. കുസാറ്റിലെ നാലാംവര്‍ഷ വിദ്യാര്‍ഥി ജഗഥ്റാം ജോയിയെയാണ് എക്സൈസ് സംഘം ബുധനാഴ്ച പിടിയിലാക്കിയത്. ഇയാളില്‍നിന്ന് 20 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കണ്ടെടുത്തു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥി പിടിയിലായതു. കുസാറ്റ് കാമ്പസിന് പുറത്തെ റോഡില്‍നിന്നാണ് എക്സൈസ് സംഘം വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സ്വദേശിയായ വിഷ്ണു എന്നയാളില്‍നിന്ന് 75 എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചും എക്സൈസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഹോസ്റ്റലിലും എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു.  

    Read More »
  • NEWS

    യുക്രെയ്‌നിലേക്ക് ആയുധങ്ങളുടെ ഒഴുക്ക്; റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിലേയ്‌ക്കോ ?

    ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിലേയ്‌ക്കോ എന്ന അശങ്കയാണ് വിവിധ ലോകരാജ്യങ്ങള്‍ പ്രകടിപ്പിക്കുന്നത്. പ്രതീക്ഷിച്ച തരത്തിലുള്ള ഒരു ആക്രമണം റഷ്യ ഇനിയും യുക്രെയ്ന്‍ തലസ്ഥാനം പിടിച്ചെടുക്കാന്‍ നടത്തിയിട്ടില്ലെന്ന് ദി ഡ്രൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു. കൂടാതെ റഷ്യയുടെ മുന്നേറ്റത്തിന്റെ ആക്കം കുറഞ്ഞിട്ടുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു. ഇത് തന്ത്രപരമായിരിക്കാം. കൂടുതല്‍ മികച്ച ആക്രമണ രീതി പുറത്തെടുക്കാനായിരിക്കാം ഇതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. അതേസമയം, തങ്ങള്‍ക്ക് എയര്‍-ടു-എയര്‍ മിസൈലുകള്‍ കിട്ടിയിട്ടുണ്ടെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. അവര്‍ ഉപയോഗിക്കുന്ന ഇത്തരം മിസൈലുകള്‍ ‘റഷ്യന്‍’ വിഭാഗത്തില്‍ പെടുത്താവുന്നവ ആയതിനാല്‍ ഇത് എത്തിച്ചു കൊടുത്തിരിക്കുന്നത് നറ്റോ രാജ്യങ്ങളില്‍ ആരെങ്കിലുമായിരിക്കാമെന്നും കരുതുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന പടിഞ്ഞാറാന്‍ രാജ്യങ്ങള്‍ നിരവധി എയര്‍-ടു-എയര്‍ മിസൈലുകള്‍ എത്തിച്ചു നല്‍കിയെന്നും അവ ഇപ്പോള്‍ത്തന്നെ പോര്‍വിമാനങ്ങളുടെ ചിറകിനു കീഴില്‍ ലക്ഷ്യം കാത്തിരിക്കുകയാണെന്നും യുക്രെയ്ന്‍ പറയുന്നു. കടന്നുകയറ്റക്കാര്‍ക്കാര്‍ക്കെതിരെ പ്രയോഗിക്കാന്‍ മതിയാവോളം മിസൈലുകലുണ്ടെന്നാണ് പൈലറ്റുമാര്‍ നല്‍കുന്ന ഉറപ്പെന്നും യുക്രെയ്ന്‍ നടത്തിയ ട്വീറ്റില്‍ പറയുന്നു. മൂന്ന് യുക്രെയ്ന്‍ II-76…

    Read More »
  • World

    സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ റഷ്യന്‍ കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിച്ച്

    മോസ്‌കോ: വിവിധ ഉപരോധങ്ങള്‍ മൂലം പ്രതിസന്ധി നേരിടുന്ന റഷ്യ സാമ്പത്തിക സ്ഥിരത കൈവരിക്കാനായി സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിക്കുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് സ്വര്‍ണം വാങ്ങുന്നത് പുനരാരംഭിക്കുമെന്ന് റഷ്യന്‍ കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഉക്രൈനില്‍ റഷ്യന്‍ അക്രമണത്തിനെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഫെബ്രുവരി മാസത്തില്‍ ഔണ്‍സിന് 120 ഡോളറിലധികം ഉയര്‍ന്നു 1973 ഡോളറില്‍ എത്തി. നിലവില്‍ ഔണ്‍സിന് 1937 ഡോളര്‍ നിലയിലേക്ക് താഴ്‌ന്നെങ്കിലും റഷ്യന്‍ കേന്ദ്ര ബാങ്ക് ആഭ്യന്തര വിപണിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത് വില വര്‍ധനവിന് വഴി ഒരുക്കുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി അവസാന വാരം റഷ്യക്ക് സ്വര്‍ണ്ണ കരുതല്‍ ശേഖരം 2300 ടണ്ണായിരുന്നു, പരമാധികാര രാഷ്ട്രങ്ങളില്‍ സ്വര്‍ണ ശേഖരത്തില്‍ 5-ാമതാണ് റഷ്യ. സ്വര്‍ണം വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പിന്നീട് വില്‍ക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല. ഡോളര്‍ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അത്തരം ഒരു സാഹചര്യം സ്വര്‍ണവില ഇടിയാന്‍ കാരണമായേക്കാം. ഡോളര്‍ ശക്തിപ്പെട്ട് ഡോളര്‍ സൂചിക 20 മാസത്തെ ഏറ്റവും…

    Read More »
  • LIFE

    കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പട’യുടെ ട്രയിലർ റിലീസ് ചെയ്തു

    <span;>കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന ‘പട’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് സുകുമാരന്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു. Aneethikkethire <span;>ഷൈന്‍ ടോം ചാക്കോ, റ്റി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയ പ്രമുഖരാണ് ‘പട’യില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. <span;>കൂടാതെ അര്‍ജുന്‍ രാധാകൃഷ്ണന്‍, ദാസന്‍ കൊങ്ങാട്, വിവേക് വിജയകുമാരന്‍ എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍. മെഹ്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ‘ പട ‘ നിര്‍മ്മിക്കുന്നത്. <span;>ഛായാഗ്രഹണം- സമീര്‍ താഹിര്‍, എഡിറ്റിംഗ്- ഷാന്‍ മുഹമ്മദ്,…

    Read More »
Back to top button
error: