Month: March 2022
-
Kerala
ക്രീമുകൾ വേണ്ട; മുഖത്തിന്റെ സൗന്ദര്യത്തിന് ഇത് മാത്രം മതി
മുഖകാന്തി വർദ്ധിപ്പിക്കുന്നതിൽ ക്രീമുകൾക്ക് വലിയ പങ്കൊന്നുമില്ല എന്നതാണ് വാസ്തവം.എല്ലാത്തരം ചർമ്മങ്ങൾക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീമും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നും അറിയുക നാടൻ പ്രയോഗങ്ങൾ പച്ചമഞ്ഞളും പേരയുടെ കിളുന്തിലയും ചേർത്തരച്ച് മുഖത്ത് പുരട്ടുക. ചെറുനാരങ്ങാനീര് ദിവസവും പുരട്ടുക. കസ്തൂരിമഞ്ഞൾ പനിനീരിലരച്ച് ദിവസവും പുരട്ടുക. ചെറുതേനിൽ രക്തചന്ദനം ചാലിച്ച് മുഖത്ത് പുരട്ടുക ചന്ദനവും മഞ്ഞളും അരച്ചുയോജിപ്പിച്ചു പതിവായി മുഖത്ത് തേയ്ക്കുക. തുളസിയില തിരുമ്മി നീര് മുഖത്ത് പുരട്ടുക. ചെരുനാരങ്ങാനീർ ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കുക. വിടരാത്ത നാല് മുല്ലമൊട്ടുകളൾ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വെച്ച് രാവിലെ എടുത്തു അരച്ച് മുഖം കഴുകുക. ചന്ദനവും അൽപ്പം കർപ്പൂരവും അരച്ചെടുത്ത് രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് പുരട്ടുക. വേപ്പിലയും മഞ്ഞളും കൂടി അരച്ച് പുരട്ടുക. പാലിന്റെ പാടയും മഞ്ഞളും ചേര്ത്തു രാവിലെ അര മണിക്കൂർ പുരട്ടുക. കടുക്കത്തോട് അരച്ച് പുരട്ടുക. തേങ്ങ വെള്ളം കൊണ്ടു മുഖം കഴുകുകയും ഇളനീർ പതിവായി കഴിക്കുകയും ചെയ്യുക. രക്ത ചന്ദനം അരച്ച്…
Read More » -
World
യുക്രൈനിലെത്തിയ റഷ്യയുടെ കൂറ്റന്‍ സൈനിക വാഹനവ്യൂഹം എവിടെ ?: യുക്രൈനിലെ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കാതെ മരിച്ചോ ?
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കീവ്: യുക്രൈനിനെ വിറപ്പിച്ചു കൊണ്ട് കടന്നുവന്ന 64 കിലോമീറ്റര്‍ നീളത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രചരിച്ചത്. റഷ്യന്‍ സൈന്യത്തിന് വിചാരിച്ചത്ര വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്നും സൈന്യം പരാജയത്തോട് അടുക്കുകയാണെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. യുക്രൈനിനെ ലക്ഷ്യം വെച്ച് നീങ്ങിയ ആ കൂറ്റന്‍ വാഹന വ്യൂഹത്തിലെ സൈനികര്‍ക്ക് യുക്രൈനിലെ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കാതെ തണുത്തുറഞ്ഞ് മരണം സംഭവിച്ചേക്കാം എന്ന് ബാള്‍ട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്ലെന്‍ ഗ്രാന്റ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈനിലെ തണുപ്പ് വരും ദിവസങ്ങളില്‍ അസഹ്യമാകും. റഷ്യന്‍ സൈന്യത്തിന്റെ വാഹനങ്ങളുടെ എഞ്ചിന്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികര്‍ക്ക് മരണം സംഭവിക്കുകയും ചെയ്യുമെന്ന് ഗ്ലെന്‍ ഗ്രാന്റ് പറയുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു അപകടത്തിന് റഷ്യന്‍ സൈനികര്‍ കാത്തിരിക്കില്ലെന്നും അവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കാടുകളില്‍ കൂടി നടന്ന് മരണത്തില്‍…
Read More » -
India
കേന്ദ്രസര്‍ക്കാരിന്റെ ‘റിയല്‍ എസ്‌റ്റേറ്റ്’ കോര്‍പ്പറേഷന്‍ യാഥാര്‍ത്ഥ്യമായി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: സര്‍ക്കാരിന്റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ഭൂമി വില്‍ക്കാന്‍ പ്രത്യേക കോര്‍പ്പറേഷന്‍. നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പ്പറേഷന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. പുതിയ സ്ഥാപനത്തിന് 5000 കോടി രൂപ പ്രാരംഭ ഓഹരി മൂലധനവും 150 കോടിയുടെ പെയ്ഡ് അപ് ഷെയര്‍ കാപ്പിറ്റലുമുണ്ടാവും. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും മിച്ചഭൂമിയും കെട്ടിടങ്ങളും വരുമാനമാക്കിമാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഭൂമിയും കെട്ടിടങ്ങളും കോര്‍പറേഷന്‍ ഏറ്റെടുക്കും. ഉടമസ്ഥാവകാശം കൈമാറാതെ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേയ്ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സര്‍ക്കാറിന്റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ആസ്തികള്‍ പണമാക്കി മാറ്റുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. 3400 ഏക്കറോളം വരുന്ന ഭൂമി ഇത്തരത്തില്‍ ഉപയോഗിക്കാതെയുണ്ടെന്നാണ് കണക്ക്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ബി&ആര്‍, ഭാരത് പെട്രോളിയം, ഭെമല്‍, എച്ച്എംടി തുടങ്ങിയ സ്ഥാപനങ്ങളുടേയെല്ലാം ആസ്തികള്‍ പണമാക്കി മാറ്റും. നേരത്തെ കേന്ദ്രബജറ്റില്‍ കേന്ദ്രസര്‍ക്കാറിന്റേയും പൊതുമേഖല സ്ഥാപനങ്ങളുടേയും ആസ്തി പണമാക്കാന്‍ പ്രത്യേക…
Read More » -
Business
മൊബിക്വിക്കിന് മൂന്നാം പാദത്തില്‍ 7 കോടിയുടെ ലാഭം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏഴ് കോടി രൂപയുടെ ലാഭം നേടിയെന്നറിയിച്ച് ഫിന്‍ടെക്ക് കമ്പനിയായ മൊബിക്വിക്ക്. മാര്‍ച്ച് 31ന് മുന്‍പ് ആകെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി സിഇഒ ഉപാസനാ ടാക്കു അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും കമ്പനി നഷ്ടം നേരിട്ടിരുന്നു. മാര്‍ച്ചില്‍ അവസാനിക്കുന്ന നാലാം പാദത്തിലും വരുന്ന സാമ്പത്തിക വര്‍ഷവും കമ്പനിയ്ക്ക് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഉപാസനാ ടാക്കു പങ്കുവെച്ചു. 2021 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 400 കോടിയുടെ ആകെ വരുമാനം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചുവെന്നും മുന്‍ കാലത്തെ അപേക്ഷിച്ച് 86 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും ഉപാസന വ്യക്തമാക്കി. മാര്‍ച്ച് 31 ആകുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം 600 കോടിയാകുമെന്നാണ് പ്രതീക്ഷ. ആകെ വരുമാനം 400 കോടിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ 78 കോടിയുടെ നഷ്ടം നേരിട്ടിരുന്നുവെന്നും ഉപാസന കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ…
Read More » -
Crime
പാമ്പിനെ വെല്ലുംവിധം ഇഴഞ്ഞെത്തിയ കാറിനുള്ളിലെ ‘പാമ്പി’നെ നാട്ടുകാര്‍ പുറത്തെടുത്തു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തിരുവഞ്ചൂര്‍: മദ്യലഹരിയില്‍ കാറോടിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ യുവാവിനെ നാട്ടുകാര്‍ കാര്‍ തടഞ്ഞ് പിടികൂടി. മണര്‍കാട് നാലുമണിക്കാറ്റില്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടയായിരുന്നു നാട്ടുകാരെ ആശങ്കയിലാക്കിയ സംഭവങ്ങള്‍ക്ക് തുടക്കം. മണര്‍കാട് ഭാഗത്തുനിന്നെത്തിയ കാറാണ് നാലുമണിക്കാറ്റ് റോഡിലൂടെ പാമ്പിനെ വെല്ലുംവിധം ഇഴഞ്ഞെത്തിയത് ഇടത്തോട്ടും വലത്തോട്ടും വെട്ടിത്തിരിഞ്ഞുവരുന്ന കാറുകണ്ടാണ് നാട്ടുകാര്‍ ഓടിമാറിയത്. പായിപ്രപ്പടി കുരിശുപള്ളിക്ക് സമീപമെത്തിയപ്പോള്‍ കാര്‍ തനിയെ നിന്നുപോയി. ഇതോടെയാണ് നാട്ടുകാര്‍ ഓടിയെത്തി വണ്ടി തടഞ്ഞുനിര്‍ത്തിയത്. ഡ്രൈര്‍വര്‍ക്ക് എന്തോ സംഭവിച്ചുവെന്ന്കരുതി നാട്ടുകാര്‍ ഉടന്‍ പോലീസിലറിയിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ വണ്ടിക്ക് ചുറ്റുംകൂടി. മണര്‍കാട് പോലീസെത്തി ഡ്രൈവവറെ പുറത്തെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല, ഇതിനിടെ യുവാവിനെ തിരിച്ചറിഞ്ഞവര്‍ വീട്ടില്‍ വിവരം അറിയിച്ചു. ഈ സമയം മണര്‍കാട് കവലയില്‍ മദ്യപന്‍ വിവസ്ത്രനായി ബഹളമുണ്ടാക്കുന്നുവെന്ന് സന്ദേശമെത്തിയതോടെ ഉടന്‍ പോലിസ് അങ്ങോട്ടേയ്ക്ക് തിരിച്ചു. ഈ സമയം നാട്ടുകാര്‍ മെക്കാനിക്കിനെ വിളിച്ച് ഡോര്‍ തുറന്നു അപ്പോഴാണ് അയര്‍ക്കുന്നം സ്വദേശിയായ ഡ്രൈവര്‍…
Read More » -
Kerala
പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; പ്രതിയെ 60 വർഷം തടവിന് ശിക്ഷിച്ച് കോടതി
പത്തനംതിട്ട:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ രാജീവ് എന്ന സുനിലിനെ (35) 60 വര്‍ഷം തടവിന് ശിക്ഷിച്ച് പത്തനംതിട്ട പോക്സോ കോടതി. പോക്സോ ആക്‌ട് 5 (1) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വകുപ്പ് 5 (n) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 30 വര്‍ഷം കഠിന തടവ് അനുഭവിച്ചാല്‍ കാലാവധി പൂര്‍ത്തിയാകും. പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. 2015ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. അച്ചന്‍കോവിലില്‍നിന്നു ജോലി തേടി കോന്നിയില്‍ എത്തിയ പ്രതി കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടില്‍ താമസിക്കവെ 15 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു ഗർഭിണിയാക്കുകയായിരുന്നു.
Read More » -
Kerala
ഇനി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാം; ഗോവിന്ദനും കുടുംബവും പുതിയ വീട്ടിൽ
തിരുവനന്തപുരം: കടലാക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട് എല്ലാവർഷവും ഒന്നും രണ്ടും തവണ ആഴ്ചകളോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നിരുന്ന ഗോവിന്ദനും കുടുംബത്തിനും ഇനി കടലാക്രമണത്തെ ഭയക്കാതെ അന്തിയുറങ്ങാം.കടലാക്രമണം ഭയന്ന് ദുരിതാശ്വാസ ക്യാമ്ബില്‍ അഭയം തേടേണ്ടിയും വരില്ല.പുനര്‍ഗേഹം പദ്ധതിയിലൂടെ നിര്‍മ്മിച്ച പുതിയ വീട്ടിലേക്ക് ഇന്ന് കെ ഗോവിന്ദനും ഭാര്യ രാധയും മാറി.കടലോരത്ത് 50 മീറ്റര്‍ ദൂര പരിധിയിലെ ഓടുമേഞ്ഞ വീടിന് പകരമാണ് പുതിയ വീട്. മത്സ്യ തൊഴിലാളിയായിരുന്ന ഗോവിന്ദന്‍ ശാരീരിക പ്രയാസം മൂലം ഇപ്പോള്‍ കൃഷിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.10 ലക്ഷം രൂപയാണ് വീടിനായി സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ഈ കുടുംബത്തിന് നല്‍കിയത്. മൂന്ന് സെന്റ് ഭൂമി സ്വന്തം പേരില്‍ വാങ്ങി ആറുമാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതേസമയം തീരദേശത്തെ വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിയ്ക്കുള്ളിൽ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി തയ്യാറാക്കിയ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 250 വീടുകൾ തിരുവനന്തപുരം കായിക്കര കുമാരനാശാന്‍ സ്മാരക അങ്കണത്തില്‍ വെച്ചു…
Read More » -
Kerala
പുതുതലമുറയ്‌ക്കായി വഴിമാറുകയാണ്; മലയാളി താരം ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നും വിരമിച്ചു
കൊച്ചി: മലയാളിതാരം ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.പുതുതലമുറയ്‌ക്കായി വഴിമാറുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്.മലയാളിയെന്ന നിലയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ രണ്ട് ലോകകപ്പ് ക്രിക്കറ്റ് നേട്ടങ്ങളില്‍ പങ്കാളിയായ ഏക മലയാളിതാരമാണ് വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത്.27 ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും നേടിയിട്ടുണ്ട്.,2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെ വാതുവയ്പ്പ് വിവാദത്തില്‍പ്പെട്ട ശ്രീശാന്ത് ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്നു. വാതുവയ്പ്പില്‍ ഉള്‍പ്പെട്ടതോടെ മകോക്ക ചുമത്തപ്പെട്ട് 27 ദിവസം ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു.
Read More » -
LIFE
ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ ന് തുടക്കം
ആറന്മുള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ ആരംഭിച്ചു.സാംസ്‌കാരിക വകുപ്പ് മന്ത്രി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്യാൻവാസിൽ ചിത്രം വരച്ചുകൊണ്ടായിരുന്നു മന്ത്രി ഉദ്ഘടനം നിർവഹിച്ചത്. ആറന്മുളയിൽ ഒതുങ്ങി നിൽക്കുന്ന ഒരു സ്ഥാപനം എന്നതിലുപരി വാസ്തുവിദ്യാ ഗുരുകുലത്തെ ഒരു അന്തർദേശീയ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുരുകുലവും കേരള ലളിതകലാ അക്കാദമിയും ചേർന്ന് റൂറൽ ആർട്ട് ഹബ് പദ്ധതി വ്യാപകമാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. മണ്മറഞ്ഞ കലാ സംസ്‌കൃതിയെ വാസ്തുവിദ്യാ ഗുരുകുലം മുഖേനെ പരിപോഷിപ്പിക്കുന്ന പദ്ധതിയും ആവിഷ്കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നല്ല ടീം വർക്കുള്ള സർക്കാരാണ് നിലവിലുള്ളതെന്നും അതിനാൽ വിഭാവനം ചെയ്ത പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കി വിസ്മയം സൃഷ്ടിക്കുവാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷയായിരുന്നു. വാസ്തുവിദ്യാ ഗുരുകുലത്തിന് സ്വന്തമായൊരു കെട്ടിടം ഈ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. മന്ത്രി അഡ്വ. ജി. ആർ.…
Read More » -
Kerala
ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; മുത്തശ്ശിയുടെ കാമുകൻ അറസ്റ്റിൽ
കൊച്ചി: കലൂരിലെ ഹോട്ടലില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകള്‍ ഒന്നര വയസ്സുള്ള നോറ മരിയയെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി സ്വദേശിയായ ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് പിടികൂടിയത്. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്.കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്.ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല.കാമുകനുമായുള്ള സിപ്സിയുടെ ബന്ധത്തെ ചൊല്ലിയുള്ള കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെ ലോഡ്ജിലാണ് കഴിഞ്ഞിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു.ജോണ്‍ ബിനോയ്…
Read More »