KeralaNEWS

പുതുതലമുറയ്‌ക്കായി വഴിമാറുകയാണ്; മലയാളി താരം ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

കൊച്ചി: മലയാളിതാരം ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.പുതുതലമുറയ്‌ക്കായി വഴിമാറുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്.മലയാളിയെന്ന നിലയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് ക്രിക്കറ്റ് നേട്ടങ്ങളില്‍ പങ്കാളിയായ ഏക മലയാളിതാരമാണ് വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത്.27 ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും നേടിയിട്ടുണ്ട്.,2013ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെ വാതുവയ്പ്പ് വിവാദത്തില്‍പ്പെട്ട ശ്രീശാന്ത് ബിസിസിഐയുടെ വിലക്ക് നേരിട്ടിരുന്നു. വാതുവയ്പ്പില്‍ ഉള്‍പ്പെട്ടതോടെ മകോക്ക ചുമത്തപ്പെട്ട് 27 ദിവസം ജയിലില്‍ കഴിയേണ്ടിയും വന്നിരുന്നു.

Back to top button
error: