പാമ്പിനെ വെല്ലുംവിധം ഇഴഞ്ഞെത്തിയ കാറിനുള്ളിലെ ‘പാമ്പി’നെ നാട്ടുകാര്‍ പുറത്തെടുത്തു
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
തിരുവഞ്ചൂര്‍: മദ്യലഹരിയില്‍ കാറോടിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ യുവാവിനെ നാട്ടുകാര്‍ കാര്‍ തടഞ്ഞ് പിടികൂടി. മണര്‍കാട് നാലുമണിക്കാറ്റില്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടയായിരുന്നു നാട്ടുകാരെ ആശങ്കയിലാക്കിയ സംഭവങ്ങള്‍ക്ക് തുടക്കം. മണര്‍കാട് ഭാഗത്തുനിന്നെത്തിയ കാറാണ് നാലുമണിക്കാറ്റ് റോഡിലൂടെ പാമ്പിനെ വെല്ലുംവിധം ഇഴഞ്ഞെത്തിയത് ഇടത്തോട്ടും വലത്തോട്ടും വെട്ടിത്തിരിഞ്ഞുവരുന്ന കാറുകണ്ടാണ് നാട്ടുകാര്‍ ഓടിമാറിയത്.
പായിപ്രപ്പടി കുരിശുപള്ളിക്ക് സമീപമെത്തിയപ്പോള്‍ കാര്‍ തനിയെ നിന്നുപോയി. ഇതോടെയാണ് നാട്ടുകാര്‍ ഓടിയെത്തി വണ്ടി തടഞ്ഞുനിര്‍ത്തിയത്. ഡ്രൈര്‍വര്‍ക്ക് എന്തോ സംഭവിച്ചുവെന്ന്കരുതി നാട്ടുകാര്‍ ഉടന്‍ പോലീസിലറിയിച്ചു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ വണ്ടിക്ക് ചുറ്റുംകൂടി. മണര്‍കാട് പോലീസെത്തി ഡ്രൈവവറെ പുറത്തെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല, ഇതിനിടെ യുവാവിനെ തിരിച്ചറിഞ്ഞവര്‍ വീട്ടില്‍ വിവരം അറിയിച്ചു. ഈ സമയം മണര്‍കാട് കവലയില്‍ മദ്യപന്‍ വിവസ്ത്രനായി ബഹളമുണ്ടാക്കുന്നുവെന്ന് സന്ദേശമെത്തിയതോടെ ഉടന്‍ പോലിസ് അങ്ങോട്ടേയ്ക്ക് തിരിച്ചു.
ഈ സമയം നാട്ടുകാര്‍ മെക്കാനിക്കിനെ വിളിച്ച് ഡോര്‍ തുറന്നു അപ്പോഴാണ് അയര്‍ക്കുന്നം സ്വദേശിയായ ഡ്രൈവര്‍ മദ്യലഹരിയില്‍ ‘പാമ്പായി’ സീറ്റിലേയ്ക്ക് വീണതാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത് തുടര്‍ന്ന് ഇയാളെ സീറ്റില്‍നിന്ന് തൂക്കിയെടുത്ത് വഴിയോരത്ത് കിടത്തി. അപ്പോഴേയ്ക്കും വീണ്ടും പോലീസ് സ്ഥലത്തെത്തി. വിവരമറിഞ്ഞ വീട്ടുകാരും ഈസമയം സംഭവസ്ഥലത്തെത്തി. ഇയാളെ പിന്നീട് പോലീസ് വീട്ടുകാര്‍ക്കൊപ്പം ഓട്ടോയില്‍ കയറ്റിവിട്ടു. പുലര്‍ച്ചെമുതല്‍ തുടങ്ങിയ മദ്യപാനത്തിനൊടുവിലാണ് ഇയാള്‍ നാലുമണിക്കാറ്റിലെത്തിയതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ കാറുമായി സ്‌റ്റേഷനില്‍ ഹാജരാകാന്‍ ഇയാളോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP