Month: March 2022

  • Crime

    കൊച്ചിയിൽ ഒന്നര വയസുകാരിയെ മുക്കിക്കൊലപ്പെടുത്തി

    കൊച്ചിയിൽ ഒന്നര വയസുകാരിയെ മുക്കിക്കൊലപ്പെടുത്തി.  അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്‍റേയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.   പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയാണ് അറസ്റ്റിലായത്. ശനിയാഴ്ച ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍മുറിയില്‍ വച്ച് കൊല്ലുകയായിരുന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.   കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതികള്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്‍റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്.

    Read More »
  • Kerala

    അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ തൽക്ഷണം മരിച്ചു

    പാലക്കാട്: കൂറ്റനാട്ടില്‍ അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് സ്കൂട്ടറുമായി കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീ തൽക്ഷണം മരിച്ചു.നാഗലശ്ശേരി തെക്കേ വാവന്നൂര്‍ തയ്യില്‍ മോഹനന്റെ ഭാര്യയായ പത്മിനി (52) ആണ് അപകടത്തില്‍ മരിച്ചത്. വാവന്നൂര്‍ ഹൈസ്‌കൂളിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. പട്ടാമ്ബി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കൂറ്റനാട് ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.ബസിന്റെ അമിതവേഗതയായിരുന്നു കാരണം. ചാലിശ്ശേരി പോലീസ് കേസെടുത്തു.

    Read More »
  • Kerala

    കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി ലാബ് പാലായിൽ

    കോട്ടയം : കേന്ദ്ര സര്‍ക്കാര്‍ ബയോടെക്നോളജി വകുപ്പിനു കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി പാലായിലേക്ക്.പാലാ താലൂക്ക് ആശുപത്രിയോടു ചേര്‍ന്നാണ് കേന്ദ്രം സ്ഥാപിക്കുന്നത്.കേരളത്തിലെ രണ്ടാമത്തെ കേന്ദ്ര ലാബാണിത്. നേരത്തേ കേരളത്തിലെ രണ്ടാമത്തെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി ലാബ് വയനാട്ടില്‍ സ്ഥാപിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആലോചന.രാഹുല്‍ ഗാന്ധിയുടെ ശ്രമവും ഇതിന് പിന്നിലുണ്ടായിരുന്നു.എന്നാല്‍ രണ്ടാം തവണയും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി നടത്തിയ നിരന്തര ഇടപെടലാണ് കേന്ദ്ര ലാബ് പാലായിലേയ്ക്ക് എത്തിച്ചത്. ആധുനിക ക്ലിനിക്കൽ പരിശോധനകൾ സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് മെഡിക്കൽ ലബോറട്ടറി പ്രയോജനപ്പെടും.

    Read More »
  • Food

    എള്ള് കുക്കീസ്, സിംപിളാണ്!

    കുട്ടികൾക്ക് നൽകാൻ ഹെൽത്തിയായ എള്ള് കുക്കീസ് ഉണ്ടാക്കി കൊടുത്താലോ? എള്ളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിനും നല്ലതാണ്. സ്ണ‌കൂൾ വിട്ടു വരുംമ്പോഴേക്കും ഇത് തയാറാക്കി വയ്ക്കാം.. ഈസിയാണ് എള്ള് കുക്കീസ്. ആവശ്യമായ സാധനങ്ങൾ കറുത്ത എള്ള് – 150 ഗ്രാം, അരച്ചു പേസ്‌റ്റാക്കിയത് നിലക്കടല – 150 ഗ്രാം, തരുതരുപ്പായി പൊടിച്ചത് ഈന്തപ്പഴം, കുരു കളഞ്ഞത് – 150 ഗ്രാം, പൊടിയായി അരിഞ്ഞത് തേൻ – 20 ഗ്രാം ഉപ്പ് – ഒരു നുള്ള് വനില പൗഡർ – ഒരു ഗ്രാം തയാറാക്കുന്ന വിധം എല്ലാ ചേരുവകളും യോജിപ്പിച്ചു കുഴച്ചെടുക്കണം. ഇതു ചെറിയ ഉരുളകളായി ഉരുട്ടി കുക്കീസ് ആകൃതിയിലാക്കി വിളമ്പാം.

    Read More »
  • LIFE

    ഇന്ന് പുകവലി വിരുദ്ധ ദിനം

    ഇന്ന് പുകവലി വിരുദ്ധ ദിനമാണ്. ശ്വാസ കോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യം നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഇതില്‍ പിഴിഞ്ഞെടുക്കുന്ന കറയാണ് ടാര്‍. ശ്വാസ കോശത്തിലെ ചെറു കോശങ്ങളില്‍ പുരളുന്ന ടാര്‍ പിന്നീട് കോശങ്ങളെ അര്‍ബുദ രോഗങ്ങള്‍ക്ക് പാകപ്പെടുത്തുന്നു. മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതിനേക്കാള്‍ പുകവലി ദോഷകരമാകുന്നത് മറ്റുള്ളവരിലേക്കും രോഗമായും മരണമായും ഇത് പടരുന്നു എന്നതിനാലാണ്. രക്താര്‍ബുദം, മൂത്രാശയ കാന്‍സര്‍, ഗര്‍ഭാശയ മുഖത്തെ കാന്‍സര്‍, അന്നനാള കാന്‍സര്‍, വൃക്കയുടെ കാന്‍സര്‍, സ്വനപേടകത്തിലെ കാന്‍സര്‍, ശ്വാസകോശാര്‍ബുദം, വായക്കുള്ളിലെ കാന്‍സര്‍, ആഗ്‌നേയ ഗ്രന്ഥിയുടെ കാന്‍സര്‍, തൊണ്ടയിലെ കാന്‍സര്‍, ആമാശയ കാന്‍സര്‍, ഹൃദയസ്തംഭനം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിസന്‍സ്, രക്തസമ്മര്‍ദ്ദം, മാസം തികയാതെ പ്രസവിക്കല്‍, വന്ധ്യത, കുഞ്ഞിന്റെ പെട്ടെന്നുള്ള മരണം, ബലക്ഷയം തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പുകയില ഉപയോഗം കാരണമാകുന്നു.   അനേകം ഫലപ്രദമില്ലാത്ത ചികിത്സകള്‍ക്കും ശമനം താരതമ്യേന കുറവുള്ള രോഗങ്ങള്‍ക്കും നമ്മുടെ ജനതയെ എറിഞ്ഞു കൊടുക്കുകയാണ് പുകയില ഉല്‍പ്പന്നങ്ങള്‍. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൽ ഏറെ ആസക്തിയുണ്ടാക്കുന്നതിനാൽ തന്നെ…

    Read More »
  • Kerala

    പശുച്ചാണകം കൊണ്ട് നിര്‍മ്മിച്ച പെട്ടിയിൽ ബജറ്റ് രേഖകളുമായി ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍

    റായ്പൂർ:ചത്തീസ്ഗഢ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാനായി മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ കൊണ്ടുവന്നത് പശുച്ചാണകം കൊണ്ട് നിര്‍മ്മിച്ച പെട്ടിയില്‍.2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാന്‍ ബുധനാഴ്ചയാണ് ധനമന്ത്രി കൂടിയായ ഭൂപേഷ് ഭാഗെല്‍ നിയമ സഭയില്‍ എത്തിയത്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും, കന്നുകാലി സംരക്ഷണത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരിക്കും തന്‍റെ ബജറ്റ് എന്നുമാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രി ബജറ്റിന് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്.2020 ലെ ബജറ്റില്‍ തന്നെ കര്‍ഷകരില്‍ നിന്നും ചാണകം ശേഖരിച്ച്‌ വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ചത്തീസ്ഗഢ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

    Read More »
  • Crime

    പ്രണയം നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഓട്ടോ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: ഏലൂര്‍ പാതാളത്ത് പ്രണയം നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തു റിമാന്‍ഡിലാക്കി. ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ശിവ നേരത്തെ പെണ്‍കുട്ടിയോട് ഇഷ്ടമാണെന്നു പറഞ്ഞെങ്കിലും നിരസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ നേരത്തെയും വഴിയരികില്‍ നിന്നു കളിയാക്കുകയും പിന്നാലെ വരികയും ചെയ്യുമായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു. ഇന്നലെ സ്‌കൂള്‍ വിട്ടു വീട്ടിലേക്കു വരുമ്പോള്‍ എതിരെ ഓട്ടോറിക്ഷയുമായി വന്നു. അടുത്തെത്തിയപ്പോള്‍ വേഗം കുറച്ച് അതിലുണ്ടായിരുന്ന ഒരാള്‍…

    Read More »
  • India

    ആരും പേടിക്കേണ്ട…..എണ്ണവില രണ്ടാഴ്ചക്കുള്ളില്‍ താഴും !

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവില രണ്ടാഴ്ചക്കുള്ളില്‍ കുറയുമെന്ന വിലയിരുത്തലുമായി ബിപിസിഎല്‍ ചെയര്‍മാന്‍ അരുണ്‍ സിങ്. റഷ്യ തീരുമാനിക്കാതെ അവരുടെ എണ്ണ-വാതക കയറ്റുമതി പൂര്‍ണമായും നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിന് റഷ്യയുടെ ഊര്‍ജ ഇറക്കുമതി ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള റെക്കോര്‍ഡ് എണ്ണവില രണ്ടാഴ്ചക്കുള്ളില്‍ ബാരലിന് 100 ഡോളറിലേക്ക് താഴും. യുദ്ധം അവസാനിക്കുന്നതോടെ എണ്ണവില ബാരലിന് 90 ഡോളറിലെത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വിലയില്‍ എണ്ണ വാങ്ങാന്‍ ലോകരാജ്യങ്ങള്‍ക്കാവില്ല. ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതിലേക്കാവും ഉയര്‍ന്ന എണ്ണവില നയിക്കുക. ഇതിനൊപ്പം ക്രൂഡോയിലിന്റെ ആവശ്യകതയും കുറയും. രണ്ട് മുതല്‍ മൂന്ന് ശതമാനത്തിന്റെ വരെ കുറവാണ് ഉണ്ടാവുക. പ്രതിദിനം ഇത് ഏകദേശം രണ്ട് മുതല്‍ മൂന്ന് മില്യണ്‍ ബാരലായിരിക്കും. റഷ്യ അഞ്ച് മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് ഒരു ദിവസം കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് മാസം വരെ ഇന്ത്യയില്‍ എണ്ണദൗര്‍ബല്യമുണ്ടാകുമെന്ന ആശങ്കവേണ്ടെന്നും അദ്ദേഹം…

    Read More »
  • Kerala

    തിരുവല്ലം കസ്റ്റഡി മരണം;എസ്ഐ ഉൾപ്പടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

    തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണ കേസില്‍ മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിന്‍, ​ഗ്രേഡ് എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.സി ഐ ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സപ്ര്‍ജന്‍ കുമാറിന്റെ നടപടി.കസ്റ്റഡിയിലെടുത്ത പ്രതിയായ സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.ഇയാൾ നെഞ്ച് വേദന എടുക്കുന്നു എന്ന് പറഞ്ഞെങ്കിലും ആദ്യം വേണ്ടത്ര പരിഗണന നൽകിയില്ലെന്നാണ് ഇവർക്കെതിരെയുള്ള ആക്ഷേപം.പോസ്റ്റ്മോർട്ടത്തിൽ സുരേഷിന്റെ മരണ കാരണം ഹ്യദയാഘാതമൂലമെന്ന് കണ്ടെത്തിയിരുന്നു.

    Read More »
  • Kerala

    നിമിഷ പ്രിയയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു;ദയാധനം സമാഹരിക്കാൻ സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി 

    ഡല്‍ഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലെ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ (33) വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.ദയാധനം നല്‍കി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദയാധനമായി രണ്ട് കോടി രൂപ വരെ നല്‍കേണ്ടി വന്നേക്കുമെന്നാണ് ആക്ഷന്‍ കമ്മിറ്റി കരുതുന്നത്.ഒരു മാസത്തിനുള്ളില്‍ ഈ തുക കണ്ടെത്തേണ്ടതുണ്ട്.നിമിഷപ്രിയ വധശിക്ഷക്കെതിരെ ഉടന്‍ തന്നെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നും നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ്, യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍, പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവച്ചത്.

    Read More »
Back to top button
error: