KeralaNEWS

ക്രീമുകൾ വേണ്ട; മുഖത്തിന്റെ സൗന്ദര്യത്തിന് ഇത് മാത്രം മതി

മുഖകാന്തി വർദ്ധിപ്പിക്കുന്നതിൽ ക്രീമുകൾക്ക് വലിയ പങ്കൊന്നുമില്ല എന്നതാണ് വാസ്തവം.എല്ലാത്തരം ചർമ്മങ്ങൾക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീമും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നും അറിയുക

നാടൻ പ്രയോഗങ്ങൾ

  • പച്ചമഞ്ഞളും പേരയുടെ കിളുന്തിലയും ചേർത്തരച്ച് മുഖത്ത് പുരട്ടുക.
  • ചെറുനാരങ്ങാനീര് ദിവസവും പുരട്ടുക.
  • കസ്തൂരിമഞ്ഞൾ പനിനീരിലരച്ച് ദിവസവും പുരട്ടുക.
  • ചെറുതേനിൽ രക്തചന്ദനം ചാലിച്ച് മുഖത്ത് പുരട്ടുക
  • ചന്ദനവും മഞ്ഞളും അരച്ചുയോജിപ്പിച്ചു പതിവായി മുഖത്ത് തേയ്ക്കുക.
  • തുളസിയില തിരുമ്മി നീര് മുഖത്ത് പുരട്ടുക.
  • ചെരുനാരങ്ങാനീർ ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കുക.
  • വിടരാത്ത നാല് മുല്ലമൊട്ടുകളൾ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വെച്ച് രാവിലെ എടുത്തു അരച്ച് മുഖം കഴുകുക.
  • ചന്ദനവും അൽപ്പം കർപ്പൂരവും അരച്ചെടുത്ത് രാത്രി കിടക്കുന്നതിനു മുൻപ് മുഖത്ത് പുരട്ടുക.
  • വേപ്പിലയും മഞ്ഞളും കൂടി അരച്ച് പുരട്ടുക.
  • പാലിന്റെ പാടയും മഞ്ഞളും ചേര്ത്തു രാവിലെ അര മണിക്കൂർ പുരട്ടുക.
  • കടുക്കത്തോട് അരച്ച് പുരട്ടുക.
    • തേങ്ങ വെള്ളം കൊണ്ടു മുഖം കഴുകുകയും ഇളനീർ പതിവായി കഴിക്കുകയും ചെയ്യുക.
    • രക്ത ചന്ദനം അരച്ച് ചെറുതേനിൽ ചാലിച്ച് മുഖത്ത് പുരട്ടി അര മണിക്കൂർ കഴിഞ്ഞു കഴുകുക.
 
 
മുഖക്കുരു തടയാം
 
  • മുഖം അമിതമായി തിരുമ്മിക്കഴുകുന്നതും ശക്തികൂടിയ സോപ്പുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
    • എണ്ണമയമുള്ളതും ധാരാളം പഞ്ചസാര കലർന്നതുമായ ആഹാരം കുറയ്ക്കുക.
    • ഹെയർ ഓയിലിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക.പറ്റുമെങ്കിൽ ഹെയർ ഓയിൽ ഉപയോഗിക്കാതിരിക്കുക
    • വെറുതെയിരിക്കുമ്പോൾ കണ്ണാടിയിൽ നോക്കി മുഖക്കുരു ഞെക്കുകയോ മുഖക്കുരുവിന്റെ കണ്ണ് നുള്ളുകയോ ചെയ്യരുത്. ഇത് മുഖത്ത് മാറാത്ത പാടുകളുണ്ടാക്കും. മുഖക്കുരു പടരാനും ഇടയാക്കാം.
    • വിദഗ്ദ്ധരില്ലാത്ത സൗന്ദര്യ കേന്ദ്രങ്ങളിൽച്ചെന്ന് ഫേഷ്യൽ,  ബ്ലീച്ചിങ്, മസാജ് എന്നിവ നടത്താതിരിക്കുക.
    • പരസ്യങ്ങളുടെ പുറകെ പാഞ്ഞ് ക്രീമുകളും ലേപനങ്ങളും വാങ്ങി സ്വന്തം മുഖത്ത് പരീക്ഷിക്കരുത്.
      • മുഖകാന്തി വർദ്ധിപ്പിക്കുന്നതിൽ ക്രീമുകൾക്ക് വലിയ പങ്കൊന്നുമില്ല. എല്ലാത്തരം ചർമ്മങ്ങൾക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നറിയുക.

Back to top button
error: