മൊബിക്വിക്കിന് മൂന്നാം പാദത്തില്‍ 7 കോടിയുടെ ലാഭം
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
ന്യൂഡല്‍ഹി: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഏഴ് കോടി രൂപയുടെ ലാഭം നേടിയെന്നറിയിച്ച് ഫിന്‍ടെക്ക് കമ്പനിയായ മൊബിക്വിക്ക്. മാര്‍ച്ച് 31ന് മുന്‍പ് ആകെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി സിഇഒ ഉപാസനാ ടാക്കു അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും കമ്പനി നഷ്ടം നേരിട്ടിരുന്നു. മാര്‍ച്ചില്‍ അവസാനിക്കുന്ന നാലാം പാദത്തിലും വരുന്ന സാമ്പത്തിക വര്‍ഷവും കമ്പനിയ്ക്ക് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയും ഉപാസനാ ടാക്കു പങ്കുവെച്ചു.
2021 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 400 കോടിയുടെ ആകെ വരുമാനം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചുവെന്നും മുന്‍ കാലത്തെ അപേക്ഷിച്ച് 86 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും ഉപാസന വ്യക്തമാക്കി. മാര്‍ച്ച് 31 ആകുമ്പോള്‍ കമ്പനിയുടെ ആകെ വരുമാനം 600 കോടിയാകുമെന്നാണ് പ്രതീക്ഷ. ആകെ വരുമാനം 400 കോടിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ 78 കോടിയുടെ നഷ്ടം നേരിട്ടിരുന്നുവെന്നും ഉപാസന കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ മുന്‍നിര ഫിന്‍ടെക് സ്ഥാപനം കൂടിയായ മൊബിക്വിക്കിന്റെ പ്രാരംഭ ഓഹരി വില്പന (ഐപിഒ) നീട്ടി വെക്കുന്നുവെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അറിയിപ്പ് വന്നിരുന്നു. പേടിഎമ്മിന് ഐപിഒയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് മൊബിക്വിക്കിന്റെ തീരുമാനം. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഐപിഒ സംബന്ധിച്ച രേഖകള്‍ മൊബിക്വിക്ക് സമര്‍പ്പിച്ചത്. ഒക്ടോബറോടെ സെബിയുടെ അനുമതിയും ലഭിച്ചു. ഐപിഒയിലൂടെ 1900 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. മിക്കവാറും അടുത്ത സാമ്പത്തിക വര്‍ഷത്തിലാകും മൊബിക്വിക്ക് ഐപിഒ നടക്കുന്ന എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP