Month: March 2022

  • Crime

    ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടി; യുവാവ് അറസ്റ്റില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ആലുവ: ഒരു വയസ്സുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ആലുവ യു.സി. കോളജ് ആലമറ്റം വീട്ടില്‍ അജ്മലി (26) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണ ചുമതലയുള്ള അച്ഛന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ്. കഴിഞ്ഞ 23-ന് മകളെ കാണാനില്ല എന്നു പറഞ്ഞ് യുവതിയുടെ അച്ഛന്‍ ആലുവ പോലീസില്‍ പരാതി നല്‍കി. അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യയും പരാതി നല്‍കി. അന്വേഷണത്തില്‍ രണ്ടുപേരും ഒരുമിച്ചാണ് പോയതെന്ന് മനസ്സിലാക്കി. വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ മാറി മാറി താമസിക്കുകയായിരുന്നു ഇവര്‍. കോട്ടയത്ത് നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു  

    Read More »
  • Crime

    കോളജ് വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കാക്കനാട്: കോളജ് വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയെന്ന കേസില്‍ യുവാവ് പിടിയില്‍. വൈറ്റില പൊന്നുരുന്നി മാടവനപ്പറമ്പില്‍ വീട്ടില്‍ അനന്തു (23) വിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബാഗ് അനന്തു കോളേജിലെത്തി എടുത്തുകൊണ്ടു പോകുകയും ബാഗ് വാങ്ങുന്നതിനായി പിറകെചെന്ന പെണ്‍കുട്ടിയുടെ കൈയില്‍ കയറിപ്പിടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Crime

    സേലം ഗോകുല്‍രാജ് ദുരഭിമാനക്കൊലക്കേസ്: എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോയമ്പത്തൂര്‍: സേലം ഗോകുല്‍രാജ് ദുരഭിമാനക്കൊലക്കേസില്‍ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവ്. ഇതില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് മൂന്ന് ജീവപര്യന്തവും മറ്റ് എട്ട് പ്രതികള്‍ക്ക് ഒരു ജീവപര്യന്തം വീതവും ശിക്ഷവിധിച്ചു. മധുര എസ്.സി./എസ്.ടി. പ്രത്യേക കോടതി ജഡ്ജി സമ്പത്ത് കുമാറാണ് വിധി പ്രസ്താവിച്ചത്. ഒന്നാംപ്രതിയും ധീരന്‍ ചിന്നമലകൗണ്ടര്‍ പേരവൈ സ്ഥാപക നേതാവുമായ യുവരാജ്, ഇയാളുടെ കാര്‍ഡ്രൈവറായ അരുണ്‍ എന്നിവര്‍ക്കാണ് മൂന്ന് ജീവപര്യന്തം തടവ് ലഭിച്ചത്. മരണംവരെ കഠിനതടവ് അനുഭവിക്കണം. മറ്റുപ്രതികളായ കുമാര്‍ എന്ന ശിവകുമാര്‍, സതീഷ് കുമാര്‍, രഘു (ശ്രീധര്‍), രഞ്ജിത്ത്, സെല്‍വരാജ്, ചന്ദ്രശേഖരന്‍, പ്രഭു, ഗിരിധര്‍ എന്നിവര്‍ക്ക് ജീവപര്യന്തം കഠിനതടവും വിധിച്ചു. ഈ കേസിലെ പതിമൂന്നാംപ്രതി പ്രഭു, പതിനാലാം പ്രതി ഗിരിധര്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 5,000 രൂപ പിഴയും കൂടുതലായി വിധിച്ചിട്ടുണ്ട്. ഓമല്ലൂര്‍ ശാസ്താനഗറിലെ വെങ്കടാചലം-ചിത്ര ദമ്പതിമാരുടെ മകനായ ഗോകുല്‍രാജ് ജാതിവിവേചനത്തിനിരയായി മൃഗീയമായി കൊല്ലപ്പെട്ട കേസാണിത്. തിരുച്ചെങ്കോട് സ്വകാര്യ…

    Read More »
  • Crime

    മകന്റെ ഭാര്യയെ പീഡിപ്പിച്ച 51-കാരന്‍ അറസ്റ്റില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 51-കാരനെ പോലീസ് അറസ്റ്റുചെയ്തു. മൂന്നുവര്‍ഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതിയെ പിടികൂടിയത്. 2019 മുതല്‍ പീഡനത്തിന് ഇരയാകേണ്ടിവന്നൂവെന്ന് യുവതി പോലീസിനോട് പറഞ്ഞു. കല്യാണംകഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് പീഡനം. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി ഭര്‍ത്തൃപിതാവ് പീഡനം തുടരുകയായിരുന്നു. സംശയം തോന്നിയ ഭര്‍ത്താവ് ഭാര്യയെ ചോദ്യംചെയ്തപ്പോള്‍ എല്ലാം തുറന്നുപറയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു  

    Read More »
  • Crime

    താമരശ്ശേരി ചുരത്തിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിലെ കൊക്കയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് ജഡം കണ്ടെത്തി അഞ്ചരയോടെ പോലീസിന് വിവരം നല്‍കിയത്. മൃതദേഹത്തിന് കുറച്ച് അകലെ നിന്ന് ഒരു ബാഗ് കണ്ടെടുത്തിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികള്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് സംഘമെത്തി ജഡം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു  

    Read More »
  • Kerala

    ഒറ്റപ്പെട്ട വേനല്‍ മഴ തുടരും, ന്യൂനമർദ്ദം ദുർബലമായി

    ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ദുർബലമായെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട വേനല്‍ മഴ ഏതാനും ദിവസം കൂടി തുടരും. ന്യൂനമര്‍ദം കരകയറി ദുര്‍ബലമാതോടെ കരയില്‍ പ്രവേശിച്ച ഈര്‍പ്പമാണ് മഴമേഘരൂപീകരണത്തിന് കാരണമാകുന്നത്.ഇന്നലെ തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും പരക്കെയെന്നോണം മഴ ലഭിച്ചു. പലയിടത്തും ഇിയോടുകൂടെയുള്ള ഇടത്തരം മഴയാണ് ലഭിച്ചത്. ഇന്ന് മുതല്‍ ദുര്‍ബലമെങ്കിലും മഴ തുടരും.കേരളത്തില്‍ കനത്ത വേനല്‍ചൂട് അനുഭവപ്പെടുന്നുണ്ട്.ഈ സാഹചര്യത്തില്‍ താപസംവഹന മഴയും ചിലയിടങ്ങളില്‍ പെയ്യും. ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പ്രകാരം രാത്രി വൈകിയും പുലര്‍ച്ചെയുമാണ് മഴ ലഭിക്കുക.ഈ മഴ ഏറെ നേരം നീണ്ടു നില്‍ക്കില്ല. വടക്കന്‍ ജില്ലകളിലെ മഴ സാധ്യത തെക്കന്‍ കേരളത്തെ അപേക്ഷിച്ച് കുറവായിരിക്കും.അതിനാല്‍ ഇപ്പോള്‍ തെക്കന്‍ ജില്ലകളില്‍ ലഭിക്കുന്ന മഴയ്‌ക്കൊപ്പം അത്രയളവില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കേണ്ടതില്ല. സാധാരണ ഏപ്രില്‍ പകുതിയോടെയാണ് വടക്കന്‍ ജില്ലകളില്‍ വേനല്‍ മഴ സജീവമാകുന്നത്.എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ വടക്കന്‍ കേരളത്തിലെ കിഴക്കന്‍ മേഖലയിലും ഇടനാട്ടിലും ഒറ്റപ്പെട്ട വേനല്‍ മഴ പ്രതീക്ഷിക്കാവുന്ന സാഹചര്യമുണ്ട്. അതേസമയം…

    Read More »
  • Kerala

    വഴിയോര കാഴ്ചകൾ കണ്ടുകണ്ട് വാഴച്ചാൽ, വാൽപ്പാറ വഴി പൊള്ളാച്ചിയിലേക്ക്

    യാത്ര ചെയ്യുവാനായി അല്പം സമയവും കയ്യിലൊരു വണ്ടിയും ഉണ്ടെങ്കില്‍ തീർച്ചയായും പോയിരിക്കേണ്ട ഒരു വഴിയുണ്ട്.ചാലക്കുടിയിൽ നിന്നും അതിരപ്പിള്ളി വെള്ളച്ചാട്ടവും മഴക്കാടുകളും ഹെയര്‍പിൻ റോഡുകളും ഒക്ക കണ്ടിറങ്ങി വാൽപ്പാറ വഴി പൊള്ളാച്ചിയിലെത്തുന്ന യാത്ര. അതിരപ്പിള്ളി വെള്ളച്ചാട്ടം ചാലക്കുടിയിൽ നിന്നും ആദ്യം നേരെ അതിരപ്പള്ളിയ്ക്ക് വിട്ടോളൂ.ചാലക്കുടി-ആനമല റൂട്ട് വഴി പോകുന്നതാണ് മെച്ചം. 31.1 കിലോമീറ്ററാണ് ദൂരം. അതിരാവിലെ തന്നെ ഇവിടെ വെള്ളച്ചാട്ടം കാണുവാൻ എത്തിയാൽ കുറഞ്ഞ തിരക്കിൽ കൂടുതൽ നേരം ചിലവഴിക്കാം.മുകളിൽ നിന്നും താഴെ നിന്നുമുള്ള കാഴ്ചകൾ തീർച്ചയായും കാണേണ്ടതാണ്.വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ചാലക്കുടി പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. അതിരപ്പള്ളിയിലേക്കുള്ള യാത്രയിൽ പെരിങ്ങൽക്കുത്ത് അണക്കെട്ട്, വാഴച്ചാൽ വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമുഴി തടയണ, ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം, ഡ്രീംവേൾഡ് വാട്ടർ പാർക്ക്, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് തുടങ്ങിയവ കൂടി സന്ദര്‍ശിക്കാം-സമയം ആവശ്യത്തിനുണ്ടെങ്കിൽ ! വാഴച്ചാലിലേയ്ക്ക് അതിരപ്പള്ളിയിൽ നിന്നും ഇനി വാഴച്ചാലിലേക്കാണ് യാത്ര. ചെക്പോസ്റ്റിൽ വിവരങ്ങൾ എഴുതിക കൊടുത്ത് കയറുന്നത് മറക്കാനാവാത്ത…

    Read More »
  • Kerala

    മാവിലയുടെ ഔഷധ ഗുണങ്ങൾ അറിയാതെ പോകരുത്

    മാമ്പഴമേറെയിഷ്ടമാണ് എല്ലാവർക്കും ഇഷ്ടമാണ്.എന്നാൽ മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കുംഅറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന മാവിന്‍റെപഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്‍റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടിപിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം. രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇതുസഹായിക്കും. മാവില തണലിൽ ഉണക്കിപ്പൊടിച്ച വെള്ളം ദിവസം മൂന്നു നേരം കുടിച്ചാൽ എത്ര കഠിനമായ അതിസാരവും ശമിക്കും. മാവില ചതച്ചെടുത്ത് നീരു പിഴിഞ്ഞ് ചെറുതായി…

    Read More »
  • Crime

    കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ഒന്നരവയസ്സുകാരിയുടെ സംസ്‌കാര നടത്തി; വിദേശത്തുനിന്ന് എത്തിയ അമ്മയോടൊപ്പം മൂത്തകുട്ടിയെ വിട്ടു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: ഹോട്ടലില്‍വെച്ച് മുത്തശ്ശിയുടെ ആണ്‍സുഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്ന ഒന്നരവയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കറുകുറ്റി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫെറോന പള്ളിയില്‍ വൈകുന്നേരം 6.15 ഓടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കുട്ടിയുടെ അമ്മ വിദേശത്തുനിന്ന് എത്തിയിരുന്നു. തുടര്‍ന്ന് മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ ആണ്‍സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിന്റെ മുത്തശ്ശി പുറത്തുപോയ സമയത്ത് ഹോട്ടല്‍മുറിയില്‍വെച്ച് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. ശനിയാഴ്ചയാണ് കുഞ്ഞിന്റെ മുത്തശ്ശിയും ആണ്‍സുഹൃത്തും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ മുറിയെടുത്ത സ്ത്രീ റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

    Read More »
  • Kerala

    നിങ്ങളുടെ തല എപ്പോഴും ചൊറിയുന്നുണ്ടെങ്കിൽ അതിന് കാരണം പലതാകാം; ഇതാ പരിഹാര മാർഗങ്ങൾ

    തലയോട്ടിയിൽ ഉണ്ടാവുന്ന ചൊറിച്ചിൽ ഏല്ലാവർക്കും അരോചകമായി അനുഭവപ്പെടുന്ന ഒന്നാണ്.പ്രത്യേകിച്ചും,  പുറത്തായിരിക്കുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും പ്രധാനപ്പെട്ട ജോലികൾ ചെയ്തുകൊണ്ടിക്കുമ്പോഴോ ഒക്കെ.കാലാവസ്ഥാ വ്യതിയാനങ്ങൾ, താരൻ,ഈര്,പേൻ, സോറിയാസിസ് അല്ലെങ്കിൽ ചില കേശ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം,പൊടി, വിയർപ്പ് എന്നിവ ഈ ശല്യപ്പെടുത്തുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.പുഴുക്കടി അല്ലെങ്കിൽ ടീനിയ ക്യാപിറ്റിസ് പോലുള്ള ഫംഗസ് അണുബാധകൾ ശിരോചർമ്മത്തിൽ കഷണ്ടി പാടുകളും (വട്ടച്ചൊറി) ഉണ്ടാക്കുന്നു, ഇത് തലയിലെ പുറംതൊലിയിൽ ചൊറിച്ചിലിനും പുകച്ചിലിനും കാരണമാകുന്നു. പതിവായി നിങ്ങളുടെ തലയിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് സാധാരണ രീതിയിലുള്ള താരന്റെയോ മറ്റു പ്രശ്നങ്ങൾ എന്നതിനേക്കാൾ കൂടുതലായ ഏതെങ്കിലും ആയിരിക്കാം.റിംഗ് വേം (Ringworm), ബാക്ടീരിയ അണുബാധ, വരണ്ട ചർമമ്മസ്ഥിതി തുടങ്ങിയ പല പ്രശ്നങ്ങളും തലയോട്ടിയിലെ ഇത്തരം ചൊറിച്ചിലിന് കാരണമാകുന്നവയാണ്. തലയോട്ടിയിൽ ഉണ്ടാകുന്ന ഇത്തരം ചൊറിച്ചിൽ അമിതമായി മുടി കൊഴിച്ചിലിന് കാരണമാകും.അതേപോലെ കൂടുതൽ ചൊറിഞ്ഞാൽ തലയിൽ കുരുക്കളുണ്ടാകുകയും. പലപ്പോഴും അത് ചിരങ്ങായി മാറുകയും ചെയ്യും. പരിഹാര മാർഗങ്ങൾ   ബേക്കിംഗ് സോഡയിൽ ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ…

    Read More »
Back to top button
error: