Month: March 2022
-
Kerala
അവർക്ക് വിജയ രംഗരാജു, നമുക്ക് റാവുത്തർ; അറിയാമോ ഈ നടനെ ?
ചില അഭിനേതാക്കളുണ്ട്. അവര്‍ പ്രേക്ഷക മനസ്സുകളില്‍ നിലനില്‍ക്കുന്നത് ചെയ്തു ഫലിപ്പിച്ച കഥാപാത്രങ്ങളുടെ പേരിലാകും. ആ അഭിനേതാക്കളുടെ പേര് പലര്‍ക്കും ഓര്‍മ്മയില്‍ വരണമെന്നില്ല.അവര്‍ ചെയ്ത കഥാപാത്രമാകും ഓര്‍മ്മയില്‍ നില്‍ക്കുന്നത്.അത്തരത്തിലൊരാളാണ് വിജയ രംഗരാജു.ഈ പേര് പലര്‍ക്കും പരിചിതമാകണമെന്നില്ല.എന്നാല്‍ ആ നടന്റെ മുഖം കണ്ടാല്‍ എല്ലാവരുടേയും മനസ്സില്‍ റാവുത്തര്‍ എന്ന പേര് പെട്ടെന്ന് തന്നെ ഓടിയെത്തും.വിജയ രംഗരാജു മലയാളത്തില്‍ അഭിനയിച്ച ആദ്യ സിനിമയായിരുന്നു വിയറ്റ്‌നാം കോളനി. പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നായിരുന്നു വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍.വിയറ്റ്‌നാം കോളനിയിലെ നിവാസികളില്‍ ഉണ്ടാക്കിയ അതേ പേടിയും ദേഷ്യവും റാവുത്തറിനോട് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും തോന്നി എന്നതാണ് ആ കഥാപാത്രത്തിന്റെ വിജയം.സിനിമ റിലീസായി മുപ്പത് വര്‍ഷങ്ങള്‍ തികയുമ്പോഴും അതില്‍ മാറ്റമൊന്നുമില്ല. റാവുത്തരായി വിയറ്റ്‌നാം കോളനിയില്‍ നിറഞ്ഞു നിന്നത് വിജയ രംഗരാജു എന്ന നടനാണ്.അന്യഭാഷ നടനായ വിജയ രംഗരാജുവിന് വിയറ്റ്‌നാം കോളനിയില്‍ ശബ്ദം നല്‍കിയത് നടന്‍ എന്‍ എഫ് വര്‍ഗ്ഗീസ് ആയിരുന്നു.ആ ശബ്ദവും കഥാപാത്രത്തിന്റെ സ്വീകാര്യതയ്ക്ക് വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. അത്‌ലറ്റിക് മേഖലയില്‍…
Read More » -
Kerala
ചുട്ടരച്ച തേങ്ങാ ചമ്മന്തി
ഇന്ന് ചോറിനൊപ്പം തേങ്ങാ ചുട്ടരച്ച ചമ്മന്തി ആക്കിയാലോ.ഉണ്ടാക്കാനുള്ള മനസുണ്ടായാൽ മതി സംഭവം എളുപ്പമാണ്. ചേരുവകൾ 1 മുറി തേങ്ങ 4 വറ്റൽമുളക് 1 തണ്ട് കറിവേപ്പില 10- 12 കഷണം ചുവന്നുള്ളി ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് പുളി തയ്യാറാക്കുന്ന വിധം ആദ്യം തന്നെ തേങ്ങ ചുട്ടെടുക്കാം. വിറകടുപ്പിലാണെങ്കിൽ ചോറോ മറ്റോ വെച്ചു കഴിഞ്ഞു ബാക്കി വരുന്ന കനലിൽ തേങ്ങ ചുട്ടെടുക്കുക. ഗ്യാസ് അടുപ്പ് മാത്രമേ വീട്ടിലുള്ളുവെങ്കിലും വിഷമിക്കണ്ട, അതിലും തേങ്ങ ചുട്ടെടുക്കാൻ മാർഗമുണ്ട്. തേങ്ങ കുറച്ചു വലിയ കഷണങ്ങളായി പൂളിയെടുക്കുക.ഇത് കമ്പിയിലേ കത്തിയുടെ മുനയിലോ കുത്തിയെടുത്ത് ഗ്യാസ് അടുപ്പിലെ തീയുടെ മുകളിൽ കാണിച്ച് ചുട്ടെടുക്കുക. തൊലി കളഞ്ഞ ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും കൂടി ഒരു പാനിലിട്ട് എണ്ണ ഒഴിക്കാതെ ചെറുതായി വാട്ടിയെടുക്കുക. ചുവന്നുള്ളിയും മുളകും മേൽ പറഞ്ഞതുപോലെ ചുട്ടെടുത്താൽ അത്രയും രുചി കൂടും. ഇനി തേങ്ങാ പൂളുകളും ചുവന്നുള്ളിയും മുളകും കറിവേപ്പിലയും ആവശ്യത്തിന് പുളിയും ഉപ്പും കൂടി ചേർത്ത് അരച്ചെടുക്കുക.നിങ്ങളുടെ പാകത്തിന് അരഞ്ഞു…
Read More » -
Kerala
അതിഥികൾക്കൊപ്പം ഭാര്യയെ ഉറങ്ങാനനുവദിക്കും, വ്യത്യസ്തമാണ് ഇവരുടെ രീതീകൾ
നമ്മുടെ വീട്ടിൽ അതിഥികൾ വന്നാൽ അവരെ മാന്യമായി സ്വീകരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നല്ല ആഹാരം, കിടക്കാൻ വീട്ടിലെ മികച്ച മുറി തുടങ്ങി എല്ലാം നമ്മൾ അവർക്ക് വേണ്ടി ഒരുക്കും. എന്നാൽ, ആഫ്രിക്കയുടെ തെക്ക് ഭാഗത്തുള്ള നമീബിയ(Namibia)യിലുള്ള ഒരു കൂട്ടം ആളുകൾ അതിലും ഒരു പടി കടന്ന് അതിഥികൾക്കായി മുറികൾ മാത്രമല്ല, സ്വന്തം ഭാര്യമാരെയും വിട്ടുകൊടുക്കുന്നു. നമീബിയയിലുളള ഹിംബ(Himba) ഗോത്രവർഗമാണ് ഇത്തരം ആചാരങ്ങൾ സൂക്ഷിച്ചിരുന്നത്. ഓംഹിംബ എന്നും അവർ അറിയപ്പെടുന്നു.നമീബിയയിലെ കുനെൻ പ്രദേശത്താണ് അവർ താമസിക്കുന്നത്. പുരുഷന്മാർ കൃഷിയും കന്നുകാലി വളർത്തലും പരിശീലിക്കുന്നു.സ്ത്രീകളുടെ ജോലി പാചകം, വിറക്, ശുദ്ധജല ശേഖരണം എന്നിവയാണ്. പെൺകുട്ടികൾ എട്ടു മുതൽ പത്ത് വയസ്സിൽ തന്നെ വിവാഹിതരാകുന്ന രീതിയായിരുന്നു അവിടെ. അവൾ ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത് പെൺകുട്ടിയുടെ പിതാവാണ്. അതുപോലെ, ബഹുഭാര്യത്വം ഈ സമൂഹത്തിൽ സാധാരണമാണ്. ചൂടുള്ള വരണ്ട കാലാവസ്ഥ കാരണം, സ്ത്രീകളും പുരുഷന്മാരും അർദ്ധ നഗ്നരായിട്ടാണ് നടക്കുന്നത്. വരണ്ട കാലാവസ്ഥയായതുകൊണ്ട് തന്നെ ഇവിടെ വെള്ളം…
Read More » -
Kerala
അപകട ഘട്ടങ്ങളില്‍ സഹായം തേടാന്‍ സ്ത്രീകളെ സഹായിക്കുന്ന ആപ്പുകള്‍
അപകട ഘട്ടങ്ങളില്‍ സഹായം തേടാന്‍ സ്ത്രീകളെ സഹായിക്കുന്ന ധാരാളം ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ഇത്തരം അഞ്ച് ആപ്പുകള്‍ പരിചയപ്പെടാം രക്ഷ (RAKSHA) ഈ ആപ്പ്, ഒരിക്കല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, കോളിങ് സംവിധാനവുമായി സ്വയം ബന്ധിക്കപ്പെടും. അതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോക്താവിനെ സംബന്ധിച്ച് സഹായം തേടുക എളുപ്പമാകും. ആപത്തുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ക്ക് മുന്‍കൂട്ടി തെരഞ്ഞെടുത്തിട്ടുള്ള കോണ്‍ടാക്റ്റുകളിലേക്ക് അപായ സൂചന (Alert) അയയ്‌ക്കാന്‍ കഴിയും. കൂടാതെ, തെരഞ്ഞെടുത്ത കോണ്‍ടാക്റ്റുകള്‍ക്ക് നിങ്ങളുടെ ലൊക്കേഷനും കാണാനാകും. ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ പോലും, വോളിയം കീ മൂന്ന് സെക്കന്‍ഡ് അമര്‍ത്തിപ്പിടിച്ച് നിങ്ങള്‍ക്ക് അപായ സൂചനകള്‍ അയയ്‌ക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ഇത് ചെയ്യാന്‍ കഴിയും. സേഫ്റ്റിപിന്‍ (SAFETIPIN) ഓരോ മിനുട്ടിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സമയങ്ങളില്‍ ഏറെ പ്രയോജനപ്പെടുന്ന ഒരു ആപ്പാണ് ഇത്. വളരെ പ്രധാപ്പെട്ട നിരവധി സവിശേഷതകള്‍ ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എമര്‍ജന്‍സി കോണ്‍ടാക്റ്റ് നമ്ബറുകള്‍, ജിപിഎസ് ട്രാക്കിങ്,…
Read More » -
NEWS
ഗോവയില്‍ നിലവില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ഗോവയില്‍ നിലവില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 20 സീറ്റുകളില്‍ കോണ്‍ഗ്രസും 15 സീറ്റുകളില്‍ ബിജെപിയും മുന്നേറുന്നു. ആര് അധികാരം പിടിക്കുമെന്നത് ഇനിയും കണക്കുകൂട്ടാനായിട്ടില്ല. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബിജെപി ഭരണം പിടിച്ചു. രണ്ട് സ്വതന്ത്രരും ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു. എം ജി പി 3, ജി എഫ് പി 3, എന്‍ സി പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും കൂറുമാറി ബി ജെ പിയിലെത്തി.
Read More » -
Kerala
രാമക്കല്‍മേട്ടില്‍ കാട്ടുതീ;വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു
നെടുങ്കണ്ടം : പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലെ കുറവന്‍ കുറത്തി ശില്‍പത്തിന് സമീപം തീപിടിത്തം.തമിഴ്നാട് വനമേഖലയിലുണ്ടായ കാട്ടുതീ പടര്‍ന്ന് കയറിയതാണ് കാരണം. തീപിടുത്തമുണ്ടായ സമയത്ത് രാമക്കല്‍മേടില്‍ ഇരുന്നൂറിലധികം വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഡിടിപിസിയും ഫയര്‍ഫോഴ്‌സും സഞ്ചാരികളെ നിയന്ത്രിച്ചതിനാല്‍ അപകടമൊഴിവായി. ശില്‍പത്തിന് 200 മീറ്റര്‍ അടുത്തുവരെ എത്തിയ കാട്ടുതീ നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നിയന്ത്രണ വിധേയമാക്കി. ഇന്നലെ ഉച്ചയോടെ തമിഴ്‌നാട് വനമേഖലയിലുണ്ടായ കാട്ട് തീയാണ് രാമക്കല്‍മേട് മല നിരകളിലേക്ക് വ്യാപിച്ചത്. തമിഴ്‌നാടിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരമേഖല എന്ന് പ്രത്യേകതയും രാമക്കല്‍മേടിനുണ്ട്. ചെങ്കുത്തായ മലനിരകളും, കാറ്റും, ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. മേഖലയൊന്നാകെ പുകപടലം വ്യാപിച്ചതോടെ കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കി.വളരെ നേരത്തെ പ്രയത്‌നം കൊണ്ടാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അനില്‍കുമാര്‍, അനന്തു, അശ്വതി, ജീപ്പ് ഡ്രൈവര്‍മാരായ യൂനസ്, നൗഷാദ്, സീനിയര്‍ ഫയര്‍ റസ്‌ക്യൂ ഓഫിസര്‍ അജി ഖാന്‍, ഉദ്യോഗസ്ഥരായ സണ്ണി വര്‍ഗീസ്, അതുല്‍, പ്രശോഭ്, ജിബിന്‍,…
Read More » -
Kerala
വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കല്‍ അഴിമുഖത്തിനു കുറുകെ നിര്‍മിച്ച അഴീക്കല്‍ —വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും.പകല്‍ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആര്‍ച്ച് പാലമാണ് ഇത്. നീളത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ രണ്ടാംസ്ഥാനവും ഈ പാലത്തിനു തന്നെ.
Read More » -
India
അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണി തുടങ്ങിയിരിക്കുന്നത്. പത്തുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും. കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു.പി., ഉത്തരാഖണ്ഡ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈ പ്രവചിക്കുന്നു. ഗോവയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നാണ് സൂചന. പഞ്ചാബില്‍ എക്‌സിറ്റ്പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് ഭരണമുറപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
Read More » -
Sports
തന്റെ വിരമിക്കൽ വാർത്ത സാമൂഹ്യമാധ്യമങ്ങൾ വഴി അറിയിച്ച് ശ്രീശാന്ത്
ലോകകപ്പ് ചാമ്പ്യനും മലയാളി താരവുമായ ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിലക്കിനു ശേഷം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ താരം രഞ്ജി ട്രോഫി കളിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിനിടെ 39 കാരനായ താരത്തിനു പരിക്ക് പിടിപ്പെട്ടിരുന്നു. പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്ന എന്ന് അറിയിച്ചാണ് ശ്രീശാന്തിന്‍റെ റിട്ടയര്‍മെന്‍റ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രീശാന്ത് വിരമിക്കല്‍ കാര്യം അറിയിച്ചത്. ”അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്തു. ഈ തീരുമാനം എന്റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്. ” ശ്രീശാന്ത് പറഞ്ഞു.
Read More » -
NEWS
സ്തനാർബുദം, പ്രകടമായ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
സ്ത്രീശരീരം എപ്പോഴും മാറ്റങ്ങൾക്ക് വിധേയമാകുന്നു. ആ മാറ്റങ്ങൾ ഓരോരുത്തരിലും വ്യത്യസ്ത തോതിലായിരിക്കും. അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന പല മാറ്റങ്ങളും സ്ത്രീകൾ പലപ്പോഴും വലിയ ഗൗരവത്തോടെ കാണാറുമില്ല. സ്ത്രീകളെ നിരവധി അസുഖങ്ങൾ ബാധിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ക്യാൻസറുകൾ. വിവിധതരം ക്യാൻസറുകളാണ് സ്ത്രീകളെ പിടിപെടുന്നത്. ശരീരത്തിൽ പ്രകടമാകുന്ന അർബുദം പോലുള്ള സങ്കീർണരോഗങ്ങളുടെ ലക്ഷണങ്ങളെ പലപ്പോഴും സ്ത്രീകൾ അവഗണിക്കുകയും അത് രോഗബാധ തീവ്രമാകാൻ കാരണമാകാറുമുണ്ട്. സ്ത്രീകളിൽ 60 മുതൽ 65 ശതമാനം വരെ ക്യാൻസറുകൾ ജനനേന്ദ്രിയത്തിലും സ്തനത്തിലും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും സാധാരണമായി കാണുന്ന രണ്ട് ക്യാൻസറുകളാണ് സ്തനാർബുദവും ഗർഭാശയ അർബുദവും. ക്യാൻസറുകളിൽ സെർവിക്സ്, ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയം, യോനി, ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട ക്യാൻസറുകൾ എന്നിവ ഉൾപ്പെടുന്നു. സെർവിക്കൽ ക്യാൻസർ ഒരു പാപ് സ്മിയർ ടെസ്റ്റ് നടത്തി നേരത്തെ കണ്ടെത്താം. അതിവേഗം വളരുന്ന മറ്റൊരു അർബുദമാണ് അണ്ഡാശയ അർബുദം. മിക്ക കേസുകളിലും വളരെ വൈകിയാണ് ഇത് കണ്ടെത്തുന്നത്. എന്നാൽ പാരമ്പര്യമായി സ്തന, അണ്ഡാശയ, വൻകുടൽ ക്യാൻസറുകൾ…
Read More »