IndiaNEWS

അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണി തുടങ്ങിയിരിക്കുന്നത്. പത്തുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും.

 

കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു.പി., ഉത്തരാഖണ്ഡ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈ പ്രവചിക്കുന്നു. ഗോവയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നാണ് സൂചന. പഞ്ചാബില്‍ എക്‌സിറ്റ്പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് ഭരണമുറപ്പിക്കുന്നു.

ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

Back to top button
error: