Month: March 2022

  • Kerala

    റുമാലി റോട്ടി മുതൽ  ബട്ടർ നാൻ വരെ; വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ബട്ടർ നാൻ 

    ചോറും ചപ്പാത്തിയും വിട്ടൊരു കളി ഇന്ത്യാക്കാർക്കില്ല.രാജ്യത്തെ മുഖ്യാഹാരങ്ങളിൽ പ്രധാനികളാണ് രണ്ടും.ആരോഗ്യപരമായ കാരണവും ഉപയോഗിക്കുന്നവരുടെ എണ്ണവും വച്ചു നോക്കിയാൽ ചപ്പാത്തി ഒരുപടി മുന്നിൽ തന്നെ നിൽക്കും.ദക്ഷിണേന്ത്യ വിട്ടാൽ ചപ്പാത്തി അഥവ‌ാ റോട്ടിയുടെ ലോകം ഒന്നുകൂടി വിശാലമാകും.തവ റോട്ടിയും തന്തൂരി റോട്ടിയും മുതൽ ബട്ടർ നാൻ വരെ. പുളിപ്പിക്കാത്ത മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പരന്ന പലഹാരമാണ് റോട്ടി.ഗോതമ്പ്, ചോളം, മൈദ, അരി എന്നിവ ഉപയോഗിച്ച് റോട്ടി ഉണ്ടാക്കുന്നു.ചപ്പാത്തിയുടെ സുവർണദേശമാണ് പഞ്ചാബ്. അവിടത്തെ ഗ്രാമീണഭവനങ്ങളിൽ ചോളം ഉപയോഗിച്ചുണ്ടാക്കുന്ന ഒരുതരം റൊട്ടിയാണ് മക്കി ദി റോട്ടി. അയമോദകം, ചോളപ്പൊടി എന്നിവ ചേർത്താണ് മക്കി റോട്ടി ഉണ്ടാക്കുക. രുചി വർധിപ്പിക്കാൻ മുകളിൽ വെണ്ണക്കഷണങ്ങൾ തൂവിക്കൊടുക്കുകയും ചെയ്യും. മഹാരാഷ്ട്രയിലും കർണാടകയിലും ഏറെ പേരുകേട്ട റോട്ടിയാണ് ജൊലാദ റോട്ടി.ഫൈബറിന്റെ അളവ് കൂടുതലുള്ള അരിച്ചോളം ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുക.മറ്റു റോട്ടികളെ അപേക്ഷിച്ച് തീരെ മാർദവമില്ലാത്തതാണ് ജൊലാദ റോട്ടി. മഹാരാഷ്ട്രയിലെ വളരെ വ്യത്യസ്തമായ മറ്റൊരു റോട്ടിയാണ് തലിപീത്. വ്യത്യസ്ത ധാന്യപ്പൊടികളാണ് തലിപീത് ഉണ്ടാക്കാൻ ഉപയോഗിക്കുക.…

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം; ജോത്സ്യന്‍ പിടിയിൽ

    കൊല്ലം: ചരട് ജപിച്ച്‌ കെട്ടുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യന്‍ പിടിയില്‍.പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറിനെ (53)യാണ് പോക്‌സോ ആക്‌ട് പ്രകാരം കൊല്ലം പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ പ്രണയം തകർക്കാൻ അമ്മ തന്നെയാണ് കുട്ടിയുമായി ജോത്സ്യന്റെ വീട്ടിലെത്തിയത്.ജോത്സ്യന്‍ മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിക്ക് ചരട് ജപിച്ച്‌ കെട്ടിയശേഷം കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത്.

    Read More »
  • India

    സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെ യോഗം വിളിച്ച് കോൺഗ്രസ്‌

    അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പതനമാണ് പ്രകടമാകുന്നത്. ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലെത്തിനിൽക്കുകയാണ് കോൺഗ്രസ്.     ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഗോവയില്‍ വ്യക്തമായ രാഷ്ട്രീയചിത്രം ഇതുവരെ തെളിഞ്ഞിട്ടില്ല. 21 സീറ്റാണ് അധികാരത്തിലെത്താന്‍ വേണ്ടത്. 18 സീറ്റില്‍ ബിജെ പി മുന്നിലാണ് 12 സീറ്റില്‍ കോണ്‍ഗ്രസും പിന്നാലെയുണ്ട്.   തിരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തിയതിനെ തുടർന്ന് ഗോവയില്‍ അടിയന്തര യോഗം വിളിച്ചു. മാര്‍ഗാവോയിലെ ഒരു ഹോട്ടലിലാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം നടക്കുക.     ഗോവയില്‍ അത്രയധികം ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ സാഹചര്യങ്ങള്‍ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്

    Read More »
  • Kerala

    കമ്മ്യൂണിസത്തില്‍ നിന്ന് കാവിയിലേക്ക്;യോഗി ആദിത്യനാഥിന്റെ ആരും അറിയാത്ത കഥകൾ

    ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയിലെ തീവ്രഹിന്ദുത്വ മുഖവുമായ യോഗി ആദിത്യനാഥിനെ സഖാവെന്നു വിളിക്കുന്നത് ആലോചിക്കാന്‍ പോലുമാകില്ല.എന്നാല്‍ ആദിത്യനാഥ് എസ്‌എഫ്‌ഐക്കാരനായിരുന്നു. 1972 ജൂണ്‍ 5 ന് ഉത്തര്‍പ്രദേശിലെ പൗരി ഗര്‍വാളിലെ (ഇപ്പോള്‍ ഉത്തരാഖണ്ഡില്‍) പഞ്ചൂര്‍ ഗ്രാമത്തിലാണ് യോഗി ആദിത്യനാഥ് ജനിച്ചത്.അജയ് മോഹന്‍ ബിഷ്ത് എന്നായിരുന്നു പേര്.യോഗി ആദിത്യനാഥ് എന്ന പേര് സന്യാസത്തിനുശേഷം അദ്ദേഹം സ്വീകരിച്ചതാണ്.പിതാവ് ആനന്ദ് സിങ് ബിഷ്ത് ഒരു ഫോറസ്റ്റ് റേഞ്ചറായിരുന്നു. നാല് സഹോദരന്മാര്‍ക്കും മൂന്ന് സഹോദരിമാര്‍ക്കും ഇടയില്‍ കുടുംബത്തില്‍ രണ്ടാമനായി ജനിച്ചു. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദന്‍ ബാഹുഗുണ ഗഡ് വാൾ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.ഇവിടെ എസ്എഫ്ഐ പ്രവർത്തകനായിരുന്നു അദ്ദേഹം. അടുത്ത ബന്ധുവും കേളേജില്‍ സീനിയറുമായിരുന്ന ജയ് പ്രകാശ് എസ്‌എഫ്‌ഐ നേതാവായിരുന്നുവെന്നതും ആ ഇഷ്ടത്തിന് ഒരു കാരണമായി.എന്നാല്‍ അജയ് ബിഷ്ടിനെ ഒരു നേതാവായി വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് മനസിലാക്കി പ്രമോദ് തിവാരിയെന്ന എബിവിപി പ്രവര്‍ത്തകന്‍ നടത്തിയ ഇടപെടലുകള്‍ കമ്മ്യൂണിസത്തില്‍ നിന്ന് കാവിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിന് കാരണമായി.അതേസമയം, കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപി…

    Read More »
  • NEWS

    പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഉടന്‍ രാജി സമര്‍പ്പിച്ചേക്കും

    പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി ഉടന്‍ രാജി സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ചണ്ഡിഗഡിലെ ഔദ്യോഗിക വസതിയില്‍ എത്തിയത്. പഞ്ചാബില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് രാജി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മത്സരിച്ച ചാംകൗര്‍ സാഹിബ്, ബദൗര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ ഛന്നി പിന്നിലാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ചരണ്‍ജിത് സിംഗ് ചാംകൗര്‍ സാഹിബില്‍ ലീഡ് ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ലഭ് സിംഗ് ഉഗോകെ ബദൗര്‍ സീറ്റില്‍ മുന്നിലാണ്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവും അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയയും അമൃത്സര്‍ ഈസ്റ്റില്‍ പിന്നിലാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ജീവന്‍ജ്യോത് കൗറാണ് ഇവിടെ ലീഡ് ചെയ്യുന്നത്. അമൃത്സറിലെ ഈസ്റ്റ് മണ്ഡലത്തിലാണ് സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്നത്. 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് പഞ്ചാബില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച അരവിന്ദ് കേജ്രിവാളിന്റെ പാര്‍ട്ടിക്ക് വലിയ വിജയം എക്സിറ്റ് പോള്‍ പ്രവചിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര…

    Read More »
  • India

    റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു

    ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞുറായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞുറായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ മണ്ഡലത്തിൽ പിന്നിലാണ്. 1952 മുതൽ കോൺഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ൽ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയിൽ നിന്ന് വിജയിച്ചത്. എന്നാൽ 2022ൽ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തിൽ കാണുന്നത്.   കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥിയായ അദിതി സിംഗ്. 2007 ലും 2012 ലും കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് മത്സരിച്ച് ജയിച്ച വ്യക്തിയാണ് അഖിലേഷ് സിംഗ്.

    Read More »
  • Kerala

    തന്നെ ആരും സഹായിച്ചില്ല;കലാപത്തിന്റെ പോസ്റ്റര്‍ ബോയ് ആകേണ്ടി വന്നതിൽ ദുഃഖമുണ്ട്: അശോക് പരമാർ

    ഇരുമ്ബു ദണ്ഡുമേന്തി ഗുജറാത്ത്  കലാപത്തെരുവില്‍നിന്ന് ആക്രോശിക്കുമ്ബോള്‍ 29 വയസ്സായിരുന്നു അശോക് പരമാറിന് പ്രായം.കലാപത്തിന് ആഹ്വാനം ചെയ്തവരും ചുക്കാന്‍ പിടിച്ചവരുമെല്ലാം ചോരയില്‍ ചവിട്ടി അധികാരത്തിന്റെ പടി കയറിപ്പോയപ്പോള്‍ ഈ ദലിതന്റെ ജീവിതത്തിന് മാത്രം മാറ്റങ്ങളൊന്നുമുണ്ടായില്ല.കേസിൽ അകപ്പെട്ട് ദീർഘനാൾ കോടതി കയറിയിറങ്ങിയതൊഴികെ.വീടില്ല, വീട്ടുകാരില്ല.അടുത്തുള്ളൊരു സ്കൂളിലാണ് രാപാര്‍പ്പ്.ചെരിപ്പ് നന്നാക്കി കിട്ടുന്ന പണം കൊണ്ട് അന്നന്നത്തേക്കുള്ള അന്നം കഴിച്ചുപോകുന്നു. ദലിതനും ദരിദ്രനുമാണെന്നതിനു പുറമെ കലാപത്തിന്റെ മുഖം കൂടിയായതോടെ വിവാഹം പോലും അസാധ്യമായി.അന്നു സംഭവിച്ചതിന്റെ പേരില്‍ ഖേദമൊന്നുമില്ല.എന്നാല്‍ അക്രമത്തിന്റെ പ്രതീകമായി കാണുന്നുവെന്നതില്‍ വിഷമമുണ്ടെന്ന് അശോക് പരമാർ പറഞ്ഞു.മാധ്യമങ്ങള്‍ ചിത്രീകരിച്ചതുപോലെ താന്‍ ഏതെങ്കിലും ഹിന്ദുത്വ സംഘടനയുടെ ഭാഗമായിരുന്നില്ലെന്നും അവരാരും ഇന്നേവരെ തന്നെ സഹായിച്ചിട്ടില്ലെന്നും അശോക് പറയുന്നു. കലാപ ദൃശ്യങ്ങള്‍ പകര്‍ത്താനും റിപ്പോര്‍ട്ട് ചെയ്യാനും വന്ന പത്രക്കാര്‍ അഭിപ്രായങ്ങള്‍ തിരക്കിയപ്പോള്‍ ഗോധ്രയില്‍ കര്‍സേവകര്‍ കൊല്ലപ്പെട്ടതിലുള്ള സാധാരണ ഹിന്ദുവിന്റെ ക്രോധമാണിതെന്നാണ് പറഞ്ഞത്.വി.എച്ച്‌.പി സ്ഥാപിച്ച ഒരു കമാനത്തിനുമുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്നത് ശ്രദ്ധയില്‍പെട്ട ഫോട്ടോഗ്രാഫര്‍മാരിലൊരാള്‍ ആവശ്യപ്പെട്ടതുപ്രകാരം പോസ് ചെയ്യുകയായിരുന്നു. എന്നാല്‍, ഈ ചിത്രം കാരണം…

    Read More »
  • സ്വർണവില താഴേക്ക്; പവന് 2000 രൂപ കുറഞ്ഞു

    ന്യൂഡൽഹി: ആഗോളതലത്തില്‍ ഓഹരി വിപണികള്‍ മികച്ച നേട്ടമുണ്ടാക്കിയതും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ 12ശതമാനത്തോളം ഇടിവുണ്ടായതുമാണ് സ്വര്‍ണത്തെ ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനുപിന്നാലെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ചമാത്രം 1,280 രൂപയാണ് താഴ്ന്നത്. ഇതോടെ പവന്റെ വില 38,560 രൂപയായി. അതയാത് ഒരു ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 2,000 രൂപ. ഗ്രാമിന്റെ വിലയാകട്ടെ 160 രൂപ താഴ്ന്ന് 4820 രൂപയുമായി. കഴിഞ്ഞ ദിവസമുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് സ്വര്‍ണത്തെ ബാധിച്ചത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.5ശതമാനം താഴ്ന്ന് ട്രോയ് ഔണ്‍സിന് 1,982.31 ഡോളര്‍ നിലവാരത്തിലെത്തി. ചൊവാഴ്ചയിലെ 2,070.44 ഡോളറില്‍നിന്നാണ് ഈ പടിയിറക്കം. ആഗോളതലത്തില്‍ ഓഹരി വിപണികള്‍ മികച്ച നേട്ടമുണ്ടാക്കിയതും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ 12ശതമാനത്തോളം ഇടിവുണ്ടായതുമാണ് സ്വര്‍ണത്തെ ബാധിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പുതിയതലത്തിലെത്തിയതും സ്വര്‍ണത്തിന് തിരിച്ചടിയായി. സംഘര്‍ഷം തുടങ്ങിയതിനുശേഷം ഇതാദ്യമായി റഷ്യന്‍-യുക്രൈന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയ്ക്ക് വഴിതെളിഞ്ഞതാണ് എടുത്തുപറേണ്ട സംഭവവികാസം. ഇരുമന്ത്രിമാരും അതിനായി തുര്‍ക്കിയിലെത്തിയിട്ടുണ്ട്. സംഘര്‍ഷത്തിന് അയവുവന്നാല്‍…

    Read More »
  • India

    പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസ്

    പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 87 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലും ബി.ജെ.പി 3 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഇത്തവണ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റില്‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ <span;>ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.

    Read More »
  • Kerala

    ലഹരിക്കടിമയായ തത്തകൾ; എന്തുചെയ്യണമെന്നറിയാതെ അധികൃതർ

    ഓപ്പിയം(കറുപ്പ്) ആണ് രാജസ്ഥാനിലെ പ്രതാപ്‌ഗഡിലെ തത്തകളുടെ ഇഷ്‌ട ഭക്ഷണം.കറുപ്പ് കഴിച്ച്‌ ലഹരിയില്‍ മയങ്ങി ഇരിക്കുന്ന തത്തകള്‍ ഇവിടുത്തെ സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്. മരുന്നിനായാണ് നിയമാനുസൃതമായി പ്രതാപ്‌ഗഡില്‍ ഓപ്പിയം കൃഷിചെയ്യുന്നത്.എന്നാല്‍ ഇപ്പോള്‍ ലഹരിക്കടിമയായ തത്തകളുടെ ശല്യം കാരണം കൃഷി വിളകള്‍ എങ്ങനെ സംരക്ഷിക്കും എന്നറിയാതെ നട്ടം തിരിയുകയാണ് കര്‍ഷകര്‍.പോലീസിനെ സമീപിച്ചപ്പോൾ കൈമലർത്തുകയാണ് അവർ ചെയ്തത് കൂടുതല്‍ ലഹരി കിട്ടാന്‍ ഏത് പാകത്തിലുള്ള ഓപ്പിയം കഴിക്കണം എന്നതുവരെ ഇവിടുത്തെ തത്തകള്‍ക്ക് അറിയാം എന്നാണ് കര്‍ഷകര്‍ പറയുന്നത്. തത്തകളെ അകറ്റാന്‍ ഇപ്പോള്‍ രാപ്പകലില്ലാതെ തങ്ങളുടെ പാടങ്ങളില്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് ഇവർ. ലഹരിയുടെ ഉന്‍മാദത്തില്‍ മരക്കൊമ്ബുകളിലും, ഇലക്‌ട്രിക്‌ ലൈനുകളിലും ‘ കിറുങ്ങി’ ഇരിക്കുന്ന തത്തകള്‍ ഇവിടുത്തെ സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്.

    Read More »
Back to top button
error: