KeralaNEWS

ചുട്ടരച്ച തേങ്ങാ ചമ്മന്തി 

ന്ന് ചോറിനൊപ്പം തേങ്ങാ ചുട്ടരച്ച ചമ്മന്തി ആക്കിയാലോ.ഉണ്ടാക്കാനുള്ള മനസുണ്ടായാൽ മതി സംഭവം എളുപ്പമാണ്.
ചേരുവകൾ
1 മുറി തേങ്ങ
4 വറ്റൽമുളക്
1 തണ്ട് കറിവേപ്പില
10- 12 കഷണം ചുവന്നുള്ളി
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് പുളി

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ തേങ്ങ ചുട്ടെടുക്കാം. വിറകടുപ്പിലാണെങ്കിൽ ചോറോ മറ്റോ വെച്ചു കഴിഞ്ഞു ബാക്കി വരുന്ന കനലിൽ തേങ്ങ ചുട്ടെടുക്കുക. ഗ്യാസ് അടുപ്പ് മാത്രമേ വീട്ടിലുള്ളുവെങ്കിലും വിഷമിക്കണ്ട, അതിലും തേങ്ങ ചുട്ടെടുക്കാൻ മാർഗമുണ്ട്.

തേങ്ങ കുറച്ചു വലിയ കഷണങ്ങളായി പൂളിയെടുക്കുക.ഇത് കമ്പിയിലേ കത്തിയുടെ മുനയിലോ കുത്തിയെടുത്ത് ഗ്യാസ് അടുപ്പിലെ തീയുടെ മുകളിൽ കാണിച്ച് ചുട്ടെടുക്കുക.

Signature-ad

തൊലി കളഞ്ഞ ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും കൂടി ഒരു പാനിലിട്ട് എണ്ണ ഒഴിക്കാതെ ചെറുതായി വാട്ടിയെടുക്കുക. ചുവന്നുള്ളിയും മുളകും മേൽ പറഞ്ഞതുപോലെ ചുട്ടെടുത്താൽ അത്രയും രുചി കൂടും.

ഇനി തേങ്ങാ പൂളുകളും ചുവന്നുള്ളിയും മുളകും കറിവേപ്പിലയും ആവശ്യത്തിന് പുളിയും ഉപ്പും കൂടി ചേർത്ത് അരച്ചെടുക്കുക.നിങ്ങളുടെ പാകത്തിന് അരഞ്ഞു കഴിഞ്ഞാൽ അര ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തിളക്കുക. രുചികരമായ ചുട്ടരച്ച തേങ്ങാ ചമ്മന്തി തയ്യാർ.

Back to top button
error: