ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കല്‍ അഴിമുഖത്തിനു കുറുകെ നിര്‍മിച്ച അഴീക്കല്‍ —വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കും.പകല്‍ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ് ആര്‍ച്ച് പാലമാണ് ഇത്. നീളത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ രണ്ടാംസ്ഥാനവും ഈ പാലത്തിനു തന്നെ.