KeralaNEWS

ലഹരിക്കടിമയായ തത്തകൾ; എന്തുചെയ്യണമെന്നറിയാതെ അധികൃതർ

പ്പിയം(കറുപ്പ്) ആണ്
രാജസ്ഥാനിലെ പ്രതാപ്‌ഗഡിലെ തത്തകളുടെ ഇഷ്‌ട ഭക്ഷണം.കറുപ്പ് കഴിച്ച്‌ ലഹരിയില്‍ മയങ്ങി ഇരിക്കുന്ന തത്തകള്‍ ഇവിടുത്തെ സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്.
മരുന്നിനായാണ് നിയമാനുസൃതമായി പ്രതാപ്‌ഗഡില്‍ ഓപ്പിയം കൃഷിചെയ്യുന്നത്.എന്നാല്‍ ഇപ്പോള്‍ ലഹരിക്കടിമയായ തത്തകളുടെ ശല്യം കാരണം കൃഷി വിളകള്‍ എങ്ങനെ സംരക്ഷിക്കും എന്നറിയാതെ നട്ടം തിരിയുകയാണ് കര്‍ഷകര്‍.പോലീസിനെ സമീപിച്ചപ്പോൾ കൈമലർത്തുകയാണ് അവർ ചെയ്തത്
കൂടുതല്‍ ലഹരി കിട്ടാന്‍ ഏത് പാകത്തിലുള്ള ഓപ്പിയം കഴിക്കണം എന്നതുവരെ ഇവിടുത്തെ തത്തകള്‍ക്ക് അറിയാം എന്നാണ് കര്‍ഷകര്‍ പറയുന്നത്. തത്തകളെ അകറ്റാന്‍ ഇപ്പോള്‍ രാപ്പകലില്ലാതെ തങ്ങളുടെ പാടങ്ങളില്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് ഇവർ.
ലഹരിയുടെ ഉന്‍മാദത്തില്‍ മരക്കൊമ്ബുകളിലും, ഇലക്‌ട്രിക്‌ ലൈനുകളിലും ‘ കിറുങ്ങി’ ഇരിക്കുന്ന തത്തകള്‍ ഇവിടുത്തെ സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്.

Back to top button
error: