IndiaNEWS

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസ്

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 87 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലും ബി.ജെ.പി 3 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഇത്തവണ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്.

പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റില്‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്.

കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍
<span;>ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.

Back to top button
error: