India

സ്വർണവില താഴേക്ക്; പവന് 2000 രൂപ കുറഞ്ഞു

ന്യൂഡൽഹി: ആഗോളതലത്തില്‍ ഓഹരി വിപണികള്‍ മികച്ച നേട്ടമുണ്ടാക്കിയതും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ 12ശതമാനത്തോളം ഇടിവുണ്ടായതുമാണ് സ്വര്‍ണത്തെ ബാധിച്ചത്.

കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനുപിന്നാലെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ചമാത്രം 1,280 രൂപയാണ് താഴ്ന്നത്. ഇതോടെ പവന്റെ വില 38,560 രൂപയായി. അതയാത് ഒരു ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 2,000 രൂപ. ഗ്രാമിന്റെ വിലയാകട്ടെ 160 രൂപ താഴ്ന്ന് 4820 രൂപയുമായി.

Signature-ad

കഴിഞ്ഞ ദിവസമുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് സ്വര്‍ണത്തെ ബാധിച്ചത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 0.5ശതമാനം താഴ്ന്ന് ട്രോയ് ഔണ്‍സിന് 1,982.31 ഡോളര്‍ നിലവാരത്തിലെത്തി. ചൊവാഴ്ചയിലെ 2,070.44 ഡോളറില്‍നിന്നാണ് ഈ പടിയിറക്കം. ആഗോളതലത്തില്‍ ഓഹരി വിപണികള്‍ മികച്ച നേട്ടമുണ്ടാക്കിയതും രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ 12ശതമാനത്തോളം ഇടിവുണ്ടായതുമാണ് സ്വര്‍ണത്തെ ബാധിച്ചത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം പുതിയതലത്തിലെത്തിയതും സ്വര്‍ണത്തിന് തിരിച്ചടിയായി. സംഘര്‍ഷം തുടങ്ങിയതിനുശേഷം ഇതാദ്യമായി റഷ്യന്‍-യുക്രൈന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയ്ക്ക് വഴിതെളിഞ്ഞതാണ് എടുത്തുപറേണ്ട സംഭവവികാസം. ഇരുമന്ത്രിമാരും അതിനായി തുര്‍ക്കിയിലെത്തിയിട്ടുണ്ട്. സംഘര്‍ഷത്തിന് അയവുവന്നാല്‍ സ്വര്‍ണവില വീണ്ടും ഇടിയാനാണ് സാധ്യത.

Back to top button
error: