Month: March 2022

  • Crime

    ബിഷപ് കേസ്: കോട്ടയം മുന്‍ എസ്.പി: എസ്. ഹരിശങ്കറിന് നോട്ടീസ്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: ലൈംഗിക പീഡനക്കേസില്‍നിന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്.ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറല്‍ നോട്ടിസ് അയച്ചു. പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം.ജെ.ആന്റണി നല്‍കിയ അപേക്ഷയിലാണ് നടപടി. കോട്ടയം മുന്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ മാര്‍ച്ച് 30നു നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വിചാരണ കോടതിയുടെ വിധി വന്ന ഉടനെ ഹരിശങ്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്നാണ് ആക്ഷേപം. വിധി നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണെന്നും ഹരിശങ്കര്‍ വിധി വന്നതിനു പിന്നാലെ പ്രതികരിച്ചിരുന്നു. എല്ലാ തെളിവുകളും ശക്തമായിട്ടും, ഒരാള്‍ പോലും കൂറുമാറാതിരുന്നിട്ടും കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണ് ഉണ്ടായത്. സമാനകേസുകളില്‍നിന്നു വേറിട്ടു നില്‍ക്കുന്ന വിധി അംഗീകരിക്കാനാകില്ല. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം വിധി നല്‍കുന്നില്ലെന്നും ഹരിശങ്കര്‍ പറഞ്ഞു. കോടതി വിധിക്കെതിരെ ആക്ഷേപം…

    Read More »
  • Business

    5ജി സ്‌പെക്ട്രം ലേലം: 60 ശതമാനം സ്‌പെക്ട്രവും വിറ്റുപോയില്ല; റിസര്‍വ് വില കുറയ്ക്കുന്നു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: 5ജി സ്‌പെക്ട്രം ലേലത്തിന് മുന്നോടിയായി റിസര്‍വ് വില കുറയ്ക്കാനൊരുങ്ങി ടെലികോം റെഗുറേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ലേലത്തില്‍ 60 ശതമാനം സ്‌പെക്ട്രവും വിറ്റുപോയിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടപടി. 2018ല്‍ തീരുമാനിച്ച റിസര്‍വ് വിലയില്‍ നിന്ന് 30-50 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പുതിയ വില സംബന്ധിച്ച കാര്യത്തില്‍ ഈ മാസം ട്രായി വ്യക്തത വരുത്തും. വില കുറച്ചാല്‍ 49,200 കോടി രൂപ വില നിശ്ചയിച്ചിരുന്ന 100 മെഗാഹെര്‍ട്‌സ് പാന്‍ഇന്ത്യ സ്‌പെക്ട്രം 24,600-34,440 കോടിക്ക് നല്‍കേണ്ടി വരും. 2018ല്‍ തന്നെ 3300-3600 മെഗാഹെര്‍ട്‌സിലുള്ള 5ജി ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ റിസര്‍വ് വിസ ട്രായി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. സ്‌പെക്ട്രം വില പുതുക്കി നിശ്ചയിക്കുന്നത് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ നേട്ടമുണ്ടാക്കും. മുന്‍കാലങ്ങളില്‍ 20 വര്‍ഷത്തേക്ക് നല്‍കിയിരുന്ന സ്‌പെക്ട്രം ഇത്തവണ 30 വര്‍ഷത്തേക്കാണ് അനുവദിക്കുന്നത്. അതേ സമയം 90 ശതമാനം…

    Read More »
  • Business

    ഫെബ്രുവരിയില്‍ 19,705 കോടി രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: അസ്ഥിരമായ സ്റ്റോക്ക് മാര്‍ക്കറ്റും നിരന്തരമായ എഫ്പിഐ വില്‍പ്പനയും ഉണ്ടായിരുന്നിട്ടും, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ പ്രതിമാസ നിക്ഷേപം 19,705 കോടി രൂപ രേഖപ്പെടുത്തി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ജനുവരിയില്‍ 14,888 കോടി രൂപയും ഡിസംബറില്‍ 25,077 കോടി രൂപയുമാണ് നിക്ഷേപം. 2021 മാര്‍ച്ച് മുതല്‍ ഇക്വിറ്റി സ്‌കീമുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നു. ഈ കാലയളവില്‍ ഒരു ലക്ഷം കോടിയിലധികം രൂപയുടെ അറ്റ നിക്ഷേപമുണ്ടായിരുന്നു. ഇത് നിക്ഷേപകരുടെ മ്യൂച്വല്‍ ഫണ്ടുകളിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ ജനുവരിയിലുള്ള അറ്റ നിക്ഷേപമായ 35,252 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫെബ്രുവരി മാസത്തില്‍ അറ്റ നിക്ഷേപം 31,533 രൂപയായിരുന്നു. വ്യവസായത്തിന്റെ ആസ്തികള്‍ (എയുഎം) ജനുവരി അവസാനത്തിലെ 38.01 ലക്ഷം കോടി രൂപയില്‍ നിന്ന് ഫെബ്രുവരി അവസാനത്തോടെ 37.56 ലക്ഷം കോടി രൂപയായി കുറഞ്ഞു.…

    Read More »
  • Kerala

    അത്താഴത്തിന് ഇന്ന് കഞ്ഞി ആയാലോ ? അറിയാം കഞ്ഞിയുടെ ഗുണങ്ങൾ

    ഔഷധക്കഞ്ഞി ഉൾപ്പടെ പലതരം കഞ്ഞികൾ ഉണ്ടാക്കുന്ന വിധം     ‘കഞ്ഞി’ എന്നു പറയുന്നതു തന്നെ മോശം എന്നു കരുതുന്ന കാലമാണ്.’അൽപ്പം കഞ്ഞിയെടുക്കട്ടെ’ എന്ന ചോദ്യം പോലും ഇന്ന് പരിഹാസരൂപേണ ചോദിക്കുന്നവരാണ് നമ്മൾ.എന്നാൽ നമ്മുടെ പഴയ തലമുറകളുടെ ആരോഗ്യം കാത്തത് ഒരുപരിധി വരെ കഞ്ഞി തന്നെയായിരുന്നു. നമുക്കു തയാറാക്കാവുന്ന ചിലവു കുറഞ്ഞ, മികച്ച പോഷകാഹാരമാണിത്. തവിട് അധികം നഷ്‌ടപ്പെട്ടിട്ടില്ലാത്ത കുത്തരി കൊണ്ടുള്ള കഞ്ഞിക്കു ഗുണം കൂടും.അരിയുടെയും തവിടിന്റെയും പ്രധാന പോഷകാംശം കഞ്ഞിവെള്ളത്തിലായിരിക്കും.അത് ഊറ്റിക്കളഞ്ഞ് ചോറ് ആയി കഴിച്ചാലേ അന്തസ്സ് ഉള്ളൂ എന്നതു പുത്തൻമലയാളിയുടെ ശീലം. ഒരു നേരമെങ്കിലും കഞ്ഞി കുടിക്കുകയെന്നതു പണ്ടു മലയാളിയുടെ ശീലമായിരുന്നു.അന്നു മലയാളിക്ക് ആരോഗ്യവും ഉണ്ടായിരുന്നു.കഞ്ഞിയുടെ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ‘ദേവന്മാർക്ക് അമൃതു പോലെയാണു മനുഷ്യന്മാർക്കു കഞ്ഞി’ എന്നാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ഉദ്ദണ്ഡശാസ്‌ത്രികൾ പോലും പറഞ്ഞത്. അതു കഞ്ഞിയുടെ മഹത്വം. കഞ്ഞിയെന്നത് മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന ഭക്ഷണമാമെന്നു പറഞ്ഞാലും തെറ്റില്ല. പണ്ടത്തെ കാലത്ത് അത്താഴത്തിന് ചപ്പാത്തിയോ ചോറോ പൊറോട്ടയോ ബിരിയാണിയോ ആയിരുന്നില്ല, പതിവ്. കഞ്ഞി തന്നെയായാിരുന്നു.നല്ല ആവി…

    Read More »
  • Business

    റഷ്യ, ബെലാറസ് ഉപഭോക്താക്കളോടും മൂന്നാം കക്ഷി വില്‍പ്പനക്കാരോടും ആമസോണിന് ‘അയ്ത്തം’

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മോസ്‌കോ: റഷ്യയിലെയും ബെലാറസിലെയും ഉപഭോക്താക്കള്‍ക്കുള്ള റീട്ടെയില്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ആമസോണ്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടാതെ റഷ്യയിലെ പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിനും ഉപഭോക്താക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. റഷ്യ, ബെലാറസ് ആസ്ഥാനമായുള്ള ഉപഭോക്താക്കളെയും മൂന്നാം കക്ഷി വില്‍പ്പനക്കാരെയും ആമസോണ്‍ ഇനി സ്വീകരിക്കില്ലെന്ന് കമ്പനി അറിയിച്ചു. റഷ്യ ആസ്ഥാനമായ ഉപഭോക്താക്കള്‍ക്കുള്ള പ്രൈം വീഡിയോയിലേക്കുള്ള പ്രവേശനം ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്. റഷ്യയില്‍ നേരിട്ട് വില്‍ക്കുന്ന ഒരേയൊരു വീഡിയോ ഗെയിമായ ന്യൂ വേള്‍ഡിനായി ഇനി ഓര്‍ഡറുകള്‍ എടുക്കില്ലെന്നും വാണിജ്യ ഭീമന്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയില്‍ വില്‍ക്കുന്ന ഒരേയൊരു ഗെയിമായ ഓപ്പണ്‍ വേള്‍ഡ് എംഎംഒ ന്യൂ വേള്‍ഡിന്റെ ഏതെങ്കിലും പുതിയ ഓര്‍ഡറുകള്‍ എടുക്കുന്നത് ആമസോണ്‍ നിര്‍ത്തി. ഇഎ ഗെയിംസ്, സിഡി പ്രൊജക്റ്റ് റെഡ്, ടേക്ക്-ടു, യുബിസോഫ്റ്റ്, ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്, എപിക് ഗെയിംസ് തുടങ്ങിയ നിരവധി ഗെയിമിംഗ് ഭീമന്മാരും റഷ്യയിലെ വില്‍പ്പന നിര്‍ത്തിവച്ചു. മറ്റ് ചില യുഎസ് സാങ്കേതിക…

    Read More »
  • Kerala

    കാറിൽ കഞ്ചാവ് കടത്ത്; യുവതികൾ ഉൾപ്പടെ നാലംഗ സംഘം അറസ്റ്റിൽ

    ചാലക്കുടി : വിമാനയാത്രക്കാരെന്ന വ്യാജേന കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ ഉൾപ്പടെ നാലംഗ സംഘത്തെ എക്സൈസ് പിടികൂടി.ഇവരിൽ നിന്നും 70 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. രണ്ട് യുവതികൾ ഉൾപ്പടെ നാലുപേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.വയനാട് മേപ്പാടി സ്വദേശി മുനീർ ഭാര്യ മൈസൂരു സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട് സ്വദേശി താഴത്തെകല്ലടി വീട്ടില് ഇസ്മയിൽ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.   കോയമ്പത്തൂരിൽ നിന്നും  വാടകക്ക് വിളിച്ച കാറുകളിൽ നെടുമ്ബാശ്ശേരി എയര്പോര്ട്ടിലേയ്ക്കുള്ള യാത്രക്കാരെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ചാലക്കുടി കോടതി ജംങ്ഷനിൽ വെച്ച്‌  എക്സൈസ് സംഘം കാറുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

    Read More »
  • Kerala

    ട്രെയിനിന് അടിയിൽപ്പെട്ട് ഒരു മരണം; രണ്ടു പേർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ

    കര്‍ണാടകയിലെ കോലാറിനു സമീപം റെയില്‍പാളത്തില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനിടയിലാണ് ശതാബ്ദി എക്‌സ്പ്രസ് കുതിച്ചെത്തിയത്.ഇതോടെ ആളുകള്‍ ഭയചകിതരായി ചിതറിയോടി. പാളത്തില്‍ നിന്നിരുന്ന പലരും സാഹസികമായി രക്ഷപ്പെട്ടുവെങ്കിലും ട്രെയിനിന് അടിയില്‍ പെട്ട് ഒരാള്‍ ദാരുണമായി മരിച്ചു.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബുധനാഴ്ച വൈകിട്ടോടെ കോലാര്‍ ജില്ലയിലെ മാലൂരിനടുത്തുള്ള തേക്കല്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.ഇതിനു മുൻപും ഇവിടെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.   ട്രെയിനിന് അടിയില്‍പെട്ട് പൂര്‍ണമായി ചതഞ്ഞരഞ്ഞതിനാല്‍ മരിച്ച ആളെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • Business

    അവസരം മുതലെടുക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രി; യൂറോപ്യന്‍ എണ്ണ വിപണിയില്‍ നോട്ടം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഇന്ധന വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ ഡീസല്‍ വിപണി ലക്ഷ്യമിട്ട് ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രി. യൂറോപ്പില്‍ വില ഉയരുന്നത് പരിഗണിച്ച് ജാംനഗറിലെ റിലയന്‍സ് പ്ലാന്റിലെ അറ്റകൂറ്റപ്പണികള്‍ കമ്പനി നീട്ടിവെച്ചു. രണ്ട് റിഫൈനറികളില്‍ നിന്നായി ദിവസം 1.36 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് ജാംനഗറില്‍ റിലയന്‍സിന് പ്ലാന്റിന്റെ ശേഷി. പ്രതിദിനം 704,000 ബാരല്‍ കയറ്റുമതി ശേഷിയുള്ള പ്ലാന്റ് കൊവിഡിന് ശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജാംനഗറിലെ ഒരു ക്രൂഡ് പ്രൊസസിംഗ് യൂണീറ്റ് അടച്ചുപൂട്ടാന്‍ റിലയന്‍സ് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ യൂണീറ്റ് സെപ്റ്റംബര്‍ വരെ പ്രവര്‍ത്തിപ്പിക്കും. റഷ്യയുടെ റോസ്നെഫ്റ്റ് ഓയില്‍ കമ്പനിക്ക് 49% ഓഹരികളുള്ള നയാര എനര്‍ജി ലിമിറ്റഡിന് ജാംനഗറില്‍ റിഫൈനറിയുണ്ട്. അതേ സമയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ആഭ്യന്തര വിപണിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.…

    Read More »
  • Kerala

    ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് പിടിച്ച് നൽകുന്നത് മോദിയും യോഗിയുമൊന്നുമല്ല, അത് മറ്റൊരാളാണ്

    ലഖ്നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി യില്‍ ബി.ജെ.പിക്ക് വിജയം എളുപ്പമാക്കിയതില്‍ ഒരു പങ്ക് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്ക് അവകാശപ്പെട്ടതാണ്.ഉവൈസി ഒന്നു പ്രസംഗിച്ചു പോയാല്‍ ആ സംസ്ഥാനത്ത് ബി.ജെ.പി സഖ്യത്തിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ഇത്തവണയും തെറ്റിയിട്ടില്ല. മുന്‍പ് ബീഹാറില്‍ പ്രതിപക്ഷ മഹാ സഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഉവൈസിയുടെ സാന്നിധ്യമായിരുന്നു.അദ്ദേഹത്തിന്റെ പാര്‍ട്ടി പിടിച്ച വോട്ടുകള്‍ മാത്രമല്ല, പ്രകോപനപരമായ പ്രസംഗവും ബീഹാറില്‍ ബി.ജെ.പി സഖ്യത്തിന് ഗുണം ചെയ്യുകയാണ് ഉണ്ടായത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ഉവൈസിയുടെ വാക്കുകളും, അദ്ദേഹത്തിന്റെ അനുയായികളുടെ പ്രവര്‍ത്തിയും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാക്കുന്നതെന്ന വിലയിരുത്തല്‍ യു.പി തിരഞ്ഞെടുപ്പ് ഫലത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്. രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും അണിയറയില്‍ നിന്ന് സുഗമമാക്കുന്നയാളാണ് ഉവൈസി എന്നാണ് ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായ ശിവസേന ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഉവൈസി നടത്തിയ പ്രകോപനപരമായ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് മുന്‍പ്, ശിവസേന…

    Read More »
  • India

    തകർന്നടിഞ്ഞ് കോൺഗ്രസ്‌, നാല് സംസ്ഥാനങ്ങളിൽ ബി ജെ പി, പഞ്ചാബിൽ ആം ആദ്‌മി

      ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാം മൂഴം ഉറപ്പിച്ചു. യുപിക്ക് പുറമെ ഗോവയിലും മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നേറുകയാണ്. പഞ്ചാബില്‍ ആം ആദ്‌മി കേവലഭൂരിപക്ഷം കടന്നു. പഞ്ചാബിലും ഉത്തര്‍പ്രദേശിലും വലിയ പരാജയമാണ് കോണ്‍ഗ്രസിനേറ്റത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ് ചുരുങ്ങി. നിലവില്‍ പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 403 സീറ്റുകളുള്ള യുപിയില്‍ 274 സീറ്റുമായി ബിജെപി മുന്നേറുകയാണ്. 125 സീറ്റില്‍ എസ്‌പി ലീഡ് ചെയ്യുമ്പോള്‍ ബിഎസ്‌പി എഴും, കോണ്‍ഗ്രസ് ആറും സീറ്റിലൊതുങ്ങി. പഞ്ചാബില്‍ 89 സീറ്റുകളുമായി ആം ആദ്‌മി വിജയം ഉറപ്പിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസ് 15 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ 46 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ 21 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. മണിപ്പൂരിലും ബിജെപിക്കാണ് ലീഡ്. 25 സീറ്റില്‍ ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 12 സീറ്റ് ലീഡ് ചെയ്യുന്നു.ഗോവയില്‍ 18…

    Read More »
Back to top button
error: