Month: March 2022
-
Kerala
ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊന്നു
കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു.കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കിൽ പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ്(41) കൊല്ലപ്പെട്ടത്.സംഭവത്തിൽ അയല്‍വാസിയായ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തിരുന്നു.തുടർന്ന് രാത്രി മദ്യപിച്ച് ജോണ്‍സന്‍റെ വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു.നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്.സംഭവത്തിനു പിന്നാലെ ഒളിവില്‍ പോകാന്‍ ശ്രമിച്ച ബാബുവിനെ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read More » -
Kerala
തൊടുപുഴയിൽ ഭാര്യാ സഹോദരിയെ വെട്ടിക്കൊന്നു
തൊടുപുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് 54-കാരിയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു.വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമയാണ് കൊല്ലപ്പെട്ടത്.ഇവരുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍ കൊലപാതക ശേഷം വാഴക്കുളം പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.ഇന്നലെ വൈകിട്ട് ഏഴു മണിയോടെ വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലായിരുന്നു സംഭവം. ഷംസുദ്ദീനും ഭാര്യയും തമ്മില്‍ രണ്ടുവര്‍ഷമായി അകന്നു കഴിയുകയായിരുന്നു.അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഹലീമ ഇതിനെ എതിര്‍ത്തു.ഇതിന്റെ വൈരാഗ്യത്തിലാണ് ഷംസുദ്ദീന്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം.
Read More » -
NEWS
ഭഗവന്ത്മാൻ എന്ന സൂപ്പർമാൻ, പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയശില്‍പ്പി
ഹാസ്യനടനിൽ നിന്ന് രാഷ്‌ട്രീയ പ്രവേശനം. അവിടെ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചുവടുവച്ച ഭഗവന്ത്മാൻ രാഷ്‌ട്രീയത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. പഞ്ചാബിൽ ആംആദ്മി സർക്കാർ അധികാരത്തിലെത്തുമെന്ന് ഉറപ്പായോടെ ഗ്രാഫ് ഉയരുന്നത് ഭഗവന്ത്മാന്റെയാണ്. പഞ്ചാബിൽ കോൺഗ്രസിനെ തറപറ്റിച്ചാണ് എ.എ.പി അധികാരത്തിലെത്തുന്നത്. ഭഗവന്ത്മാനെ മുന്നിൽ നിർത്തി നടത്തിയ പോരാട്ടം അന്തിമവിജയം നേടിയതോടെ എ.എ.പിയുടെ സൂപ്പർമാൻ ആയിരിക്കുകയാണ് ഭഗവന്ത്മാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഗ്രൂരിലെ ധുരി മണ്ഡലത്തിൽ നിന്നാണ് ഭഗവന്ത്മാൻ ജയിച്ചത്. പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ അദ്ദേഹത്തെ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ജുഗ്‌നു എന്നപേരിൽ ഹാസ്യതാരമായി അറിയപ്പെടുന്ന ഭഗവന്ത്മാൻ പഞ്ചാബി കോമഡി ഷോ ജുഗ്‌നു കെഹന്ദ ഹേ, ജുഗ്‌നു ഹാസിർ ഹേ എന്നിവയിലൂടെ ജനപ്രിയതാരമായി. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടെലിവിഷൻ കോമഡി ഷോയിലും അദ്ദേഹം പങ്കെടുത്തു. രാഷ്‌ട്രീയ ആക്ഷേപഹാസ്യങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ കുൽഫി ഗർമ്മ ഗരം പോലുള്ള ഓഡിയോ കാസറ്റുകൾ അനുവാചകരെ രസിപ്പിച്ചു. 2014ൽ കെജ്രിവാളിന്റെ സംഘടനയിൽ ചേർന്ന പഞ്ചാബിലെ ആദ്യത്തെ…
Read More » -
Kerala
ദുബായിലെ ആശുപത്രിയിൽ ജോലി ഒഴിവ്; നോർക്ക വഴി അപേക്ഷിക്കാം
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്നിഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നിര്‍ബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസ്സായിരിക്കണം (അപേക്ഷ സമര്‍പ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളില്‍ പ്രവര്‍ത്തന വിടവ് ഉണ്ടാവരുത്. 5000 മുതല്‍ 5500 ദിര്‍ഹം വരെ(ഏകദേശം 1 ലക്ഷം മുതല്‍ 1.13 ലക്ഷം ഇന്ത്യന്‍ രൂപ ) ശമ്ബളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ഡി.എച്ച്‌എ. ഉദ്യോഗാര്‍ഥികള്‍ അപ്ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്‌എ പരീക്ഷ ഫലം, യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ്, ഫോട്ടോ മുതലായവ സഹിതം നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി…
Read More » -
Kerala
കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട അല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയതും സജീവവുമായ ആരാധക ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.2017, 2020 വർഷങ്ങളിൽ ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സിന്റെ “ഫാൻ ക്ലബ് ഓഫ് ദ ഇയർ” അവാർഡ് മഞ്ഞപ്പട നേടി.2019ൽ ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻകപ്പ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനെ പിന്തുണച്ചതിന് 2019 ഏഷ്യൻ കപ്പ് ഓർഗനൈസിംഗ് കമ്മിറ്റി അവാർഡും മഞ്ഞപ്പടയ്ക്ക് ലഭിച്ചു. 2014 മെയ് 27 ന് ക്ലബിന്റെ മൂന്ന് സ്ഥാപക അംഗങ്ങൾ ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ഞപ്പട സ്ഥാപിച്ചത്.ഇവരിൽ ഇന്ത്യൻ സൂപ്പർലീഗിന്റെ ആദ്യത്തെ സീസണിൽ ശരാശരി 49,000 പേർ കേരള ബ്ലാസേർസിന്റെ ഹോം മൽസരങ്ങളിൽ പങ്കെടുത്തിരുന്നു.2015 ആയപ്പോഴേക്കും മഞ്ഞപ്പട കൂടുതൽ ആരാധകരെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കാൻ തുടങ്ങി.കേരളത്തിലെ 14 ജില്ലകളിലും ഇന്ത്യയിലെ മറ്റ് 12 സംസ്ഥാനങ്ങളിലും ഇപ്പോൾ മഞ്ഞപ്പടയ്ക്ക് വിങ്ങുകൾ ഉണ്ട്. നിലവിൽ 4.73 മില്യനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ.ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ പലപ്പോഴും ഗാലറി നിറഞ്ഞ് ഇവർ…
Read More » -
Kerala
ഐഎസ്‌എല്ലിൽ നാളെ ആദ്യ സെമി; കേരള ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂരിനെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവും.നാളെ നടക്കുന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിലെ ഷീൽഡ് വിന്നേഴ്സ് ആയ ജംഷെഡ്പൂരിനെ നേരിടും.മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.കഴിഞ്ഞ മത്സരങ്ങളിൽ ഇല്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും നാളത്തെ മത്സരത്തിൽ ഉണ്ടാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ നൽകുന്ന സൂചന. അതേസമയം ഈ സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിനെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല.ആദ്യ മത്സരത്തിൽ സമനില ആയിരുന്നെങ്കിൽ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് 3-0ന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.ഈ മാസം 11-നും 15-നുമാണ് ബ്ലാസ്റ്റേഴ്സിന്റെ ജംഷഡ്പൂരുമായുള്ള സെമിഫൈനൽ മത്സരങ്ങൾ.
Read More » -
Kerala
രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കെ ടി ജലീൽ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സി പി എം സഹയാത്രികനുമായ കെ ടി ജലീൽ.ബിജെപി യുടെ തീവ്ര ഹിന്ദുത്വത്തെ നേരിടാന്‍ മൃദുല ഹിന്ദുത്വം കോണ്‍ഗ്രസ്സ് സ്വീകരിച്ചു. എങ്കില്‍ മെച്ചം തീവ്രനല്ലേ എന്ന് ജനം ചിന്തിച്ചതാണ് തിരഞ്ഞെടുപ്പില്‍ കണ്ടതെന്നുമാണ് കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാഹുല്‍ഗാന്ധിക്ക് എത്ര കാവി പുതച്ചാലും മറ്റൊരു മോദിയാകാന്‍ കഴിയില്ല.ഭസ്മവും കുങ്കുമവും നെറ്റിയില്‍ എത്ര നീളത്തിലും വീതിയിലും ചാര്‍ത്തിയാലും പ്രിയങ്കാ ഗാന്ധിക്ക് യോഗിയാവാനും ആവില്ല. കപില്‍ സിബിലും ശശി തരൂരും ജയറാം രമേശും എന്തേ ഇതൊന്നും രാഹുലിനും പ്രിയങ്കക്കും ഓതിക്കൊടുക്കാത്തത്? സ്നേഹവും മനുഷ്യത്വവും ഉള്ള ബുദ്ധി ഉറക്കാത്ത “പയ്യന്റെ” സ്ഥാനത്തു നിന്ന് പക്വതയും വിവേകവും തിരിച്ചറിവുമുള്ള രാഷ്ട്രീയ നേതാവായി രാഹുല്‍ ഗാന്ധി ഉയരാന്‍ ഇനിയും എത്ര കാലം കാത്തിരിക്കണം? 20 വയസ്സ് മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് ചൂലുമായി ചെന്ന്…
Read More » -
Kerala
ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്ന് മാധ്യമപ്രവർത്തകൻ അരുണ്‍ കുമാര്‍
സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് കോണ്‍ഗ്രസിന്റെ യോഗമാണെന്നും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്നും മാധ്യപ്രവർത്തകൻ അരുണ്‍ കുമാർ.ഒന്നും ബിജെപിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മണ്ണിലിറങ്ങി മനുഷ്യര്‍ക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്.അതില്‍ വര്‍ഗ്ഗീയതയുണ്ട്, വികസന രാഷ്ട്രീയ മോഹങ്ങളുമുണ്ട്. ഹൃദയഭൂമിയില്‍ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം വീടുകള്‍ കയറി ആവര്‍ത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാള്‍പട ഉത്തര്‍പ്രദേശിനെ തനിക്കൊപ്പം നിര്‍ത്തി. പഞ്ചാബില്‍ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി ആപ്പ് വീടുകള്‍ തോറും നടന്നു നട്ടു വളര്‍ത്തി. ഒന്നും ബിജെപിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായി’, അരുണ്‍ കുറിച്ചു.
Read More » -
LIFE
തിക്കുറിശ്ശി അനുസ്മരണം മാർച്ച് 11ന്
തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 5.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസ് മീറ്റിംഗ് ഹാളിൽ നടക്കും. മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. ചലച്ചിത്ര താരം പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര നിരൂപകൻ ടി. പി.ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. മാധ്യമ പ്രവർത്തകൻ രാജീവ് ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ ആർ.ശ്രീനിവാസൻ, സാഹിത്യകാരൻമാരായ എൻ. ആർ. സി. നായർ, കരുമം നീലകണ്ഠൻ, ആറ്റിങ്ങൽ സേവന വികാസ് കേന്ദ്ര ഡയറക്ടർ ശ്യാം ആറ്റിങ്ങൽ, തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി തുടങ്ങിയവർ സംസാരിക്കും. ചലച്ചിത്ര സംഗീത സംവിധായകൻ ഡോ: വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി നടത്തും.
Read More » -
Kerala
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ എന്തെളുപ്പം
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും തടയുന്നതിനുമുള്ള ഒരു നൂതന സംരംഭമാണ് ഈ പോര്‍ട്ടല്‍. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് ഈ പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്. ഓണ്‍ലൈനായി തന്നെ പരാതി നല്‍കാനും ഓണ്‍ലൈനായി തന്നെ നടപടിയെടുക്കാനും സാധിക്കുന്നു. ഇതില്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്. സംസ്ഥാനത്ത് നിന്നും സ്ത്രീധനം തുടച്ചുമാറ്റുന്നതിന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വധുവിന്റെ കുടുംബം, വരനോ വരന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ത്രീധനം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. സ്ത്രീധന ദുരിതബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ കഴിയും. ഓണ്‍ലൈനായി എങ്ങനെ പരാതിപ്പെടണം? ആദ്യമായി http://wcd.kerala.gov.in/dowry എന്ന ലിങ്കില്‍…
Read More »