കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട അല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയതും സജീവവുമായ ആരാധക ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.2017, 2020 വർഷങ്ങളിൽ ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സിന്റെ “ഫാൻ ക്ലബ് ഓഫ് ദ ഇയർ” അവാർഡ് മഞ്ഞപ്പട നേടി.2019ൽ ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻകപ്പ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനെ പിന്തുണച്ചതിന് 2019 ഏഷ്യൻ കപ്പ് ഓർഗനൈസിംഗ് കമ്മിറ്റി അവാർഡും മഞ്ഞപ്പടയ്ക്ക് ലഭിച്ചു.
2014 മെയ് 27 ന് ക്ലബിന്റെ മൂന്ന് സ്ഥാപക അംഗങ്ങൾ ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ഞപ്പട സ്ഥാപിച്ചത്.ഇവരിൽ ഇന്ത്യൻ സൂപ്പർലീഗിന്റെ ആദ്യത്തെ സീസണിൽ ശരാശരി 49,000 പേർ കേരള ബ്ലാസേർസിന്റെ ഹോം മൽസരങ്ങളിൽ പങ്കെടുത്തിരുന്നു.2015 ആയപ്പോഴേക്കും മഞ്ഞപ്പട കൂടുതൽ ആരാധകരെ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കാൻ തുടങ്ങി.കേരളത്തിലെ 14 ജില്ലകളിലും ഇന്ത്യയിലെ മറ്റ് 12 സംസ്ഥാനങ്ങളിലും ഇപ്പോൾ മഞ്ഞപ്പടയ്ക്ക് വിങ്ങുകൾ ഉണ്ട്.
നിലവിൽ 4.73 മില്യനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ.ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ പലപ്പോഴും ഗാലറി നിറഞ്ഞ് ഇവർ എത്താറുണ്ട്.ഇന്‍സ്റ്റഗ്രാമില്‍ മാത്രം1.73 മില്യണ്‍ ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.രണ്ട് തവണ ഐഎസ് ഫൈനല്‍ കളിച്ചെങ്കിലും ഇതുവരെ കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല.ഇത്തവണ കരുത്തുറ്റ ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്.മികച്ച വിദേശ താരനിരയും ബ്ലാസ്റ്റേഴ്‌സിനുണ്ട്.അതിനാൽത്