സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് കോണ്‍ഗ്രസിന്റെ യോഗമാണെന്നും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ നിയോഗം അവസാനിച്ചുവെന്നും മാധ്യപ്രവർത്തകൻ അരുണ്‍ കുമാർ.ഒന്നും ബിജെപിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മണ്ണിലിറങ്ങി മനുഷ്യര്‍ക്കൊപ്പം നടക്കുന്ന രാഷ്ട്രീയമാണ് വിജയിച്ചത്.അതില്‍ വര്‍ഗ്ഗീയതയുണ്ട്, വികസന രാഷ്ട്രീയ മോഹങ്ങളുമുണ്ട്. ഹൃദയഭൂമിയില്‍ ഹിന്ദുത്വവും ചെറുതെങ്കിലും നിറവേറ്റിയ പദ്ധതികളും സമാസമം വീടുകള്‍ കയറി ആവര്‍ത്തിച്ചുറപ്പിച്ച് യോഗിയുടെ കാലാള്‍പട ഉത്തര്‍പ്രദേശിനെ തനിക്കൊപ്പം നിര്‍ത്തി. പഞ്ചാബില്‍ ഭരണവിരുദ്ധ വികാരത്തെ ക്ഷേമരാഷ്ട്രീയ മോഹങ്ങളാക്കി ആപ്പ് വീടുകള്‍ തോറും നടന്നു നട്ടു വളര്‍ത്തി. ഒന്നും ബിജെപിയില്‍ നിന്ന് വേറിട്ട് പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ലാത്ത കോണ്‍ഗ്രസ് കഥാവശേഷമായി’, അരുണ്‍ കുറിച്ചു.