Month: March 2022
-
Kerala
ഷേവ് ചെയ്യുന്നതിന് മുൻപ് ക്രീം തേക്കുന്നത് എന്തിനാണ്; ഷേവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ഷേവിംഗ് ക്രീം നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക ഗുണം ലഭിക്കുമെന്ന് ഉറപ്പാക്കും.ചർമ്മത്തിൽ നിന്ന് രോമം നീക്കം ചെയ്യുന്നതും എളുപ്പമായിരിക്കും.ഇത് താടിയിലെ രോമങ്ങളെ കൂടുതൽ സ്മൂത്താക്കും. കൂടാതെ എണ്ണമയം നീക്കാനും ഉപകരിക്കും.ക്രീമോ ജെല്ലോ ഉപയോഗിച്ചുള്ള ഷേവിങ്ങിൽ മുറിവുകൾ ഉണ്ടാകില്ല. ഒരുപാട് ജെൽ/ക്രീം ഉപയോഗിച്ചാകരുത് ഷേവിങ്ങ്.ഇത് മുഖത്തെ ചർമ്മത്തിന് ദോഷകരമായി ബാധിക്കുന്നു.കുറച്ചു ജെൽ എടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്ത ശേഷമാണ് ഷേവ് ചെയ്യേണ്ടത്.അശ്രദ്ധമായുള്ള ഷേവിങ് എപ്പോഴും മുഖത്ത് ബ്ലേഡുകൊണ്ടുള്ള ചെറിയ മുറിവുകളുണ്ടാക്കാറുണ്ട്.എന്നാൽ മുഖത്തിന്റെ തൊലി ഒരു ഭാഗം വലിച്ചുപിടിച്ച് ഷേവ് ചെയ്താൽ ചെറിയ മുറിവുകൾ പോലും ഒഴിവാക്കാൻ സാധിക്കും. ഇലക്ട്രിക് ട്രിമ്മർ ഉപയോഗിച്ചുള്ള ഷേവിങും ട്രിമ്മുമൊക്കെ വളരെ ശ്രദ്ധിച്ചുവേണം.ചാർജ് ചെയ്തുകൊണ്ട് ഇവ ഉപയോഗിക്കാൻ പാടില്ല.ചാർജ് അൺപ്ലഗ് ചെയ്തശേഷമായിരിക്കണം ട്രിം നിർവഹിക്കേണ്ടത്.ഷേവിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. പിന്നീട് ആഫ്റ്റർ വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്. ഷേവ് ചെയ്താല്‍ ചുവന്ന കുരുക്കള്‍ വരുന്നതിന് കാരണങ്ങള്‍ പലതാണ്. ബ്ലേഡിനോടോ അല്ലെങ്കില്‍ ഷേവ് ചെയ്യുന്നതിനു മുന്‍പും അതിനുശേഷവും…
Read More » -
Kerala
നാടൻ തേങ്ങ ചമ്മന്തിപൊടി ഉണ്ടാക്കാം
അവധിക്ക് നാട്ടിലെത്തി തിരികെ പോകുന്ന പ്രവാസി മലയാളികളുടെ കൈയ്യിൽ ഒരു ഹാൻഡ് ബാഗും പിന്നെ ഒരു കാർഡ് ബോർഡ് പെട്ടിയും തീർച്ചയായും ഉണ്ടാകും.ഹാൻഡ്ബാഗിൽ അവരുടെ മുഷിഞ്ഞ ഡ്രസ്സുകളാവും ഉണ്ടാകുക.പിന്നെ പാസ്പോർട്ടും അതുപോലെ വിലപിടിപ്പുള്ള രേഖകളും.എന്നാൽ കാർഡ് ബോർഡ് പെട്ടിയിൽ അമ്മയുടെ സ്നേഹവും അച്ഛന്റെ കരുതലുമാകും നിറഞ്ഞു നിൽക്കുക.അല്ലെങ്കിൽ പ്രിയതമയുടെ.സാധാരണഗതിയിൽ ഇതിൽ ഉണ്ടാകുക, ഉപ്പേരിയും (കായ വറുത്തത്) ചമ്മന്തിപ്പൊടിയും എന്തെങ്കിലുമൊക്കെ അച്ചാറുമാകും. ചമ്മന്തിപൊടി ഉണ്ടാക്കുന്ന വിധം തേങ്ങ – 3 എണ്ണം വറ്റൽ മുളക് – 15 എണ്ണം കറിവേപ്പില – 1 കതിർപ്പ് ഇഞ്ചി – ചെറിയ പീസ് ചെറിയ ഉള്ളി – 4 എണ്ണം വാളൻ പുളി – നെല്ലിക്കാ വലിപ്പത്തിൽ ഉലുവ – ഒരു നുള്ള് കായപ്പൊടി – ഒരു നുള്ള് ഉപ്പ് – ആവശ്യത്തിന് ഒരു വറവ്ചട്ടിയിൽ ചെറിയ ഉള്ളി, ഇഞ്ചി എന്നിവ മൂപ്പിക്കുക. ശേഷം വറ്റൽ മുളക്, കറിവേപ്പില എന്നിവ മൂപ്പിക്കുക. വാളൻ പുളി…
Read More » -
Kerala
ഖോര്‍ഫുക്കാൻ എന്ന ഗൾഫിന്റെ കവാടം
ഗഫൂറിനെ ഓർമ്മയില്ലേ…? ‘നാടോടിക്കാറ്റ് എന്ന സിനിമയിൽ ദുബായിലേക്കെന്ന് പറഞ്ഞ് വിജയനെയും ദാസനെയും(മോഹൻലാൽ, ശ്രീനിവാസൻ) പറ്റിച്ച് ഉരുവിൽ കയറ്റി മദ്രാസിൽ ഇറക്കുന്ന ഗഫൂർ കാ ദോസ്തിനെ…!! “കാലിഫോർണിയയിലേക്ക് ചരക്കു കേറ്റാൻ പോന്ന ഉരുവാണ്.ഇങ്ങ്ക്ക് രണ്ടാള്ക്കും ബേണ്ടി വേണോങ്കി ഞമ്മളത് ദുബായി കടപ്പുറം വഴി തിരിച്ചു വിടാം.അത്യാവശ്യം വേണ്ട ചെല അറബി വാക്കുകളും ഞമ്മളിപ്പം പഠിപ്പിച്ചു തരാം.’അസലാമു അലൈക്കും… വാ അലൈക്കും മുസലാം’ മതി… ! പിന്നെ ദുബായിലെത്തി ആര് ചോദിച്ചാലും ഗഫൂർക്കാ ദോസ്ത് എന്ന് പറഞ്ഞാ മതി.” ദാസനെയും വിജയനെയും ദുബായിലാണെന്ന് പറഞ്ഞ് മദ്രാസ്സിലിറക്കി പറ്റിച്ച മാമുക്കോയയുടെ ഗഫൂറിനെ ‘നാടോടിക്കാറ്റ്’ കണ്ടവരാരും മറക്കുമെന്ന് തോന്നുന്നില്ല.ഇതേപോലെ ദുബായ് എന്നു പറഞ്ഞ് പത്തേമാരിക്കാർ പണ്ട് യാത്രക്കാരെ ഇറക്കിവിട്ടിരുന്ന ഒരു പാറക്കെട്ട് ഇപ്പോഴും യു.എ.ഇയിലെ ഫുജൈറയ്ക്ക് സമീപം ഖോര്‍ഫുക്കാൻ കടലിടുക്കിൽ തലയെടുപ്പോടെ ഉയർന്നു നില്‍പ്പുണ്ട്. പ്രവാസികളുടെ കണ്ണീരും സന്തോഷവും ഒരു പോലെ ഏറ്റുവാങ്ങിയ ഈ കടല്‍തീരത്തിനും പറയാന്‍ കഥകൾ ഏറെ. ഇത് ഖോർഫുക്കാൻ……
Read More » -
Kerala
എന്താണ് സ്റ്റാർട്ടപ്പ് കമ്പനി?എങ്ങനെ ഒരു സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങാം?
ഒരു നൂതന ഉൽപ്പന്നമോ , സേവനമോ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനായി ഒന്നോ അതിലധികമോ സംരംഭകർ ചേർന്ന് സ്ഥാപിക്കുന്ന ഒരു യുവ കമ്പനിയെയാണ് സ്റ്റാർട്ടപ്പ് കമ്പനി (സ്റ്റാർട്ടപ്പ് അല്ലെങ്കിൽ സ്റ്റാർട്ട്-അപ്പ്) അഥവാ നവ സംരംഭം എന്നുപറയുന്നത്. ഇതുവഴി ഒരു വിപണന ആവശ്യം നിറവേറ്റാൻ ആ കമ്പനി ശ്രമിക്കുന്നു.2016 ൽ ഇന്ത്യൻ സർക്കാർ ആരംഭിച്ച ഒരു സംരംഭമാണ് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി. സ്റ്റാർട്ടപ്പുകൾ ഒരു ഏക സ്ഥാപനം എന്നതിനപ്പുറം, വലിയ വളർച്ച കൈവരിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിസിനസുകളെയാണ് സൂചിപ്പിക്കുന്നത്. മികച്ച സംരംഭങ്ങൾക്ക് മുതൽമുടക്കാനും വിപണനസാധ്യതകൾ ഉറപ്പാക്കാനും വിവിധ ഏജൻസികളും , സർക്കാരും ഏഞ്ചൽ ഇൻവെസ്റ്റേഴ്സും തയ്യാറായി മുന്നോട്ട് വന്നത് ആധുനിക കാലത്ത് സ്റ്റാർട്ടപ്പ് കമ്പനികൾ തഴച്ചുവളരാൻ സഹായകമായി. സ്റ്റാർട്ടപ്പുകൾക്കായി ഏറ്റവും കൂടുതൽ വെഞ്ച്വർ ഫണ്ട് ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ന് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ ജോലി അന്വേഷിക്കുന്നതിനു പകരം തൊഴിൽ സംരംഭാകരാവുന്ന പ്രവണത ഇന്ത്യയിൽ വർധിച്ചു വരുന്നു. ഒരു സ്റ്റാർട്ടപ്പ് സാധാരണയായി ഒരു ചെറിയ ബിസിനസ്സ് പങ്കാളിത്തം…
Read More » -
Kerala
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ലക്ഷ്യം. ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നതുൾപ്പെടെയുള്ള അധികവിഭവസമാഹരണ മാർഗങ്ങൾ ധനമന്ത്രി തേടിയേക്കും. കേന്ദ്രത്തിൽ നിന്നുള്ള വരവിലുൾപ്പെടെ ഗണ്യമായ കുറവുണ്ടാകുന്ന സാഹചര്യത്തിൽ ധനമന്ത്രി വലിയ വെല്ലുവിളിയാണു നേരിടുന്നത്.
Read More » -
Kerala
നോർക്കയും പ്രവാസി ആനുകൂല്യങ്ങളും
കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വളർച്ചയിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണ്.അതുകൊണ്ടു തന്നെ അവരുടെ ക്ഷേമവും സമയബന്ധിത സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച സംവിധാനമാണ് സംസ്ഥാന സർക്കാരിന്റെ നോർക്ക റൂട്ട്സ്.ഇതിൽ അംഗമായും അല്ലാതെയും പ്രവാസികൾ ആനുകൂല്യങ്ങൾക്ക് അർഹരാണ്.എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിൽ പ്രവാസികൾ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവം. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മൂന്നു പ്രത്യേക പദ്ധതികളാണ് നോര്‍ക്ക പ്രഖ്യാപിച്ചത്. പദ്ധതിക്ക് കീഴിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായമാണ് ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം മടങ്ങിയെത്തിയ പ്രവാസികൾക്ക് വരുമാനം കണ്ടെത്താൻ സഹായിക്കുക എന്നത് ലക്ഷ്യമാക്കിയാണ് പദ്ധതി.പലിശ ഇല്ലാതെ രണ്ടു ലക്ഷം രൂപയും പലിശ ഇളവോടെ 25 ലക്ഷം രൂപ മുതൽ രണ്ടു കോടി വരെയും ഇങ്ങനെ നേടാം പ്രവാസി പുനരധിവാസ പദ്ധതിക്ക് കീഴിൽ തിരിച്ചെത്തിയവര്‍ക്ക് സംരംഭം തുടങ്ങാൻ പലിശ രഹിത വായ്പ നൽകുന്നുണ്ട്.പ്രവാസി ഭദ്രതാ പേൾ എന്ന പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ വരെയാണ് ഇങ്ങനെ…
Read More » -
Crime
വനിതാ ദിനാഘോഷങ്ങളും പ്രഖ്യാപനങ്ങളും അവസാനിക്കും മുമ്പേ വനിതകള്‍ക്കുനേരെ ലൈംഗിക അതിക്രമം; കൊച്ചി നഗരത്തില്‍ ഒരേ ദിവസം 3 പരാതികള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: കൊച്ചി നഗരത്തില്‍ പോലീസിന്റെ വനിതാ ദിന ആഘോഷങ്ങളും പ്രഖ്യാപനങ്ങളും അവസാനിക്കും മുമ്പേ വനിതകള്‍ക്കു നേരെ യുവാവിന്റെ ലൈംഗിക അതിക്രമം. എറണാകുളം സൗത്ത്, കടവന്ത്ര സ്റ്റേഷനുകളില്‍ മൂന്നു പരാതികളാണ് വ്യാഴാഴ്ച രാവിലെ മാത്രം റിപ്പോര്‍ട്ടു ചെയ്തത്. സൈക്കിള്‍ റൈഡറായ വനിതയ്ക്കും കാല്‍നട യാത്രക്കാരായ മൂന്നു സ്ത്രീകള്‍ക്കുമാണ് വ്യാഴാഴ്ച രാവിലെ പനമ്പള്ളി നഗര്‍, കടവന്ത്ര പ്രദേശങ്ങളില്‍ വച്ചു ദുരനുഭവമുണ്ടായത്. ഇരുമ്പനം സ്വദേശിനിയായ സൈക്കിള്‍ റൈഡര്‍ സിറ്റി പൊലീസ് കമ്മിഷണറെ നേരിട്ടു കണ്ട് പരാതി നല്‍കി. വൈറ്റില ഭാഗത്തുനിന്നു വരുമ്പോള്‍ കടവന്ത്ര ജങ്ഷന്‍ കഴിഞ്ഞു മെട്രോ സ്റ്റേഷന്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് സ്‌കൂട്ടറിലെത്തിയ യുവാവ് പിന്നിലൂടെ റൈഡറുടെ സ്വകാര്യഭാഗത്തു കയറി പിടിച്ചത്. തൊട്ടുപിന്നാലെ ഇവരുടെ ട്രെയിനറായ പുരുഷ റൈഡര്‍ ഉണ്ടായിരുന്നെങ്കിലും യുവാവ് അതിവേഗത്തില്‍ പോയതിനാല്‍ വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാനായില്ല. സംഭവത്തെക്കുറിച്ചു പരാതി പറയാന്‍ സ്‌റ്റേഷനില്‍ വിളിച്ചപ്പോള്‍ സമാനമായ രണ്ടു സംഭവങ്ങള്‍ കൂടി ഉണ്ടായെന്നു പോലീസും…
Read More » -
Kerala
പത്രത്തിലെ വിവാഹ പരസ്യം കണ്ട് ഭക്ഷണം കഴിക്കാന്‍ എത്തിയവർ പിടിയിൽ
വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍.കഴക്കൂട്ടത്തെ പ്രമുഖ കല്യാണ മണ്ഡപത്തിലായിരുന്നു സംഭവം.ടെക്നോപാര്‍ക്ക് ജീവനക്കാരും, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പിടിയിലായത്.എല്ലാവരും പത്രത്തിലെ വിവാഹ പരസ്യം കണ്ടാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്. പലയിടത്തും ഇതൊരു പതിവാണ്.പലരും കണ്ടില്ലെന്ന് നടിക്കാറുമാണ് പതിവ്. എന്നാല്‍, വിവാഹത്തിന് ക്ഷണം സ്വീകരിച്ചെത്തിയവര്‍ക്ക് ഭക്ഷണം കിട്ടാതെ വരുമ്ബോഴാണ് ഇത്തരക്കാരുടെ കടന്നു കയറ്റം വലിയൊരു പ്രശ്നമായി മാറുന്നത്.അതാണ് ഇന്ന് കഴക്കൂട്ടത്ത് സംഭവിച്ചത്.ഭക്ഷണം തികയാതെ വന്നതോടെ കേറ്ററിങ്ങുകാരനുമായി ഭക്ഷണം ഓർഡർ ചെയ്ത വരന്റെ വീട്ടുകാർ വഴക്കുണ്ടാക്കി.നിങ്ങൾ പറഞ്ഞതിൽ കൂടുതൽ ആളുകളെ ക്ഷണിച്ചതാണ് കാരണമെന്നാണ് കേറ്ററിങ്ങുകാരനും പറഞ്ഞു.ഇതോടെയാണ് ഭക്ഷണം കഴിക്കാനെത്തിയവരെ ആരും അറിയാതെ ഇരുകൂട്ടരും ചെക്ക് ചെയ്തത്.
Read More » -
Kerala
പത്രത്തിലെ വിവാഹ പരസ്യം കണ്ട് ഭക്ഷണം കഴിക്കാന്‍ എത്തിയവർ പിടിയിൽ
വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍.കഴക്കൂട്ടത്തെ പ്രമുഖ കല്യാണ മണ്ഡപത്തിലായിരുന്നു സംഭവം.ടെക്നോപാര്‍ക്ക് ജീവനക്കാരും, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പിടിയിലായത്.എല്ലാവരും പത്രത്തിലെ വിവാഹ പരസ്യം കണ്ടാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്. പലയിടത്തും ഇതൊരു പതിവാണ്.പലരും കണ്ടില്ലെന്ന് നടിക്കാറുമാണ് പതിവ്. എന്നാല്‍, വിവാഹത്തിന് ക്ഷണം സ്വീകരിച്ചെത്തിയവര്‍ക്ക് ഭക്ഷണം കിട്ടാതെ വരുമ്ബോഴാണ് ഇത്തരക്കാരുടെ കടന്നു കയറ്റം വലിയൊരു പ്രശ്നമായി മാറുന്നത്.അതാണ് ഇന്ന് കഴക്കൂട്ടത്ത് സംഭവിച്ചത്.ഭക്ഷണം തികയാതെ വന്നതോടെ കേറ്ററിങ്ങുകാരനുമായി ഭക്ഷണം ഓർഡർ ചെയ്ത വരന്റെ വീട്ടുകാർ വഴക്കുണ്ടാക്കി.നിങ്ങൾ പറഞ്ഞതിൽ കൂടുതൽ ആളുകളെ ക്ഷണിച്ചതാണ് കാരണമെന്നാണ് കേറ്ററിങ്ങുകാരനും പറഞ്ഞു.ഇതോടെയാണ് ഭക്ഷണം കഴിക്കാനെത്തിയവരെ ആരും അറിയാതെ ഇരുകൂട്ടരും ചെക്ക് ചെയ്തത്.
Read More » -
India
പാര്‍ട്ടിയില്‍ മാറ്റം അനിവാര്യം; പരസ്യനിലപാടുമായി ശശി തരൂര്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ, പാര്‍ട്ടിയില്‍ മാറ്റം അനിവാര്യമാണെന്ന പരസ്യനിലപാടുമായി കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. 2/2 And to reform our organisational leadership in a manner that will reignite those ideas and inspire the people. One thing is clear – Change is unavoidable if we need to succeed. — Shashi Tharoor (@ShashiTharoor) March 10, 2022 ‘ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും…
Read More »