KeralaNEWS

ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊന്നു

കൊല്ലം: ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു.കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കിൽ പേരയത്ത് കോളനിയിലെ താമസക്കാരനായ ജോണി എന്ന ജോണ്‍സനാണ്(41) കൊല്ലപ്പെട്ടത്.സംഭവത്തിൽ അയല്‍വാസിയായ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറേ നാളുകളായി ബാബു ജോണ്‍സന്‍റെ ഭാര്യയെ അനാവശ്യം പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ഇത് ചോദ്യം ചെയ്തിരുന്നു.തുടർന്ന് രാത്രി മദ്യപിച്ച്‌ ജോണ്‍സന്‍റെ വീട്ടിലെത്തിയ ബാബു ജോണ്‍സനെ കുത്തിക്കൊല്ലുകയായിരുന്നു.നെഞ്ചിലേറ്റ ആഴമേറിയ മുറിവാണ് മരണത്തില്‍ കലാശിച്ചത്.സംഭവത്തിനു പിന്നാലെ  ഒളിവില്‍ പോകാന്‍ ശ്രമിച്ച ബാബുവിനെ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: