Month: March 2022
-
Kerala
മുഖക്കുരുവിന് കാരണം, പ്രതിവിധികൾ
എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങൾക്കിടയിൽ അഴുക്കു നിറയുന്നതുകൊണ്ടും മുഖത്ത് ഈർപ്പം നിലനിർത്തുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനത്തകരാറുകൾക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം.ശരീരത്തിലെ ആൻഡ്രജൻ ഹോർമോണുകൾ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയിൽ നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉല്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഈ മാറ്റത്തിന് അനുസൃതമായി ചർമ്മത്തിന്റെ ആവരണങ്ങളിലും സെബേഷ്യസ് ഗ്രന്ഥികളുമായി ചേർന്നിരിക്കുന്ന രോമകൂപങ്ങളിലും മാറ്റങ്ങൾ ഉണ്ടാവും. രോമകൂപങ്ങളുടെ ഭാഗമായ കോശങ്ങൾ വളരെ വേഗം കൂട്ടത്തോടെ മൃതമായി അടരുകയും ചെയ്യും.ഈ മൃതകോശങ്ങളും സെബവും ചേർന്ന് കട്ടപിടിക്കുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യും. ചർമ്മത്തിൽ സാധാരണമായി കാണപ്പെടുന്ന പ്രൊപിനോ ബാക്ടീരിയ ആക്നേസ് (പി. ആക്നെ) കട്ടപിടിച്ച രോമകൂപങ്ങളിലേക്ക് ചേക്കേറുകയും വളർന്ന് പെരുകാൻ തുടങ്ങുകയും ചെയ്യുന്നതോടെ മുഖക്കുരു രൂപമെടുക്കും. ആർത്തവചക്രത്തിലും , പ്രായപൂർത്തിയാവുന്ന ഘട്ടത്തിലുമുണ്ടാവുന്ന ഹോർമോൺ ഉല്പാദനം ഇത്തരം മുഖക്കുരു ഉണ്ടാവുന്നതിനു കാരണമാവുന്നു.ജനിതകമായ കാരണങ്ങൾകൊണ്ടും മുഖക്കുരു ഉണ്ടാവാം.മാതാപിതാക്കൾക്കുണ്ടാവുന്ന മുഖക്കുരു അടുത്ത തലമുറയിലേക്കും പകരാൻ സാധ്യതയുണ്ട്. ഇതിന് പ്രതിരോധമായി ചെയ്യാവുന്ന ഫലപ്രദമായ ഒരു പരിചരണമാണ് മുഖത്ത് ആവികൊള്ളൽ.കണ്ണുകൾക്ക് ആവി തട്ടാതെ…
Read More » -
Kerala
പൊള്ളലേറ്റ പാടുകൾ മായ്ക്കാൻ വഴി തേടുകയാണോ..? ഇതാ ചില പൊടിക്കൈകൾ
പൊള്ളലേറ്റ പാടുകൾ ചിലർക്കെങ്കിലും ഒരു തീരാവേദനയാണ്.എന്തൊക്കെ ചെയ്താലും മായാതെ കിടക്കും മനസ്സിലെന്നപോലെ ചില പാടുകൾ. പൊള്ളലേറ്റ പാടുകൾ ഒഴിവാക്കാൻ പരമ്പരാഗത ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ ഇതാ… തക്കാളി നീര് നാരങ്ങ, തക്കാളി നീര് എന്നിവ നിർജ്ജീവ ചർമ്മത്തെ സൗമ്യമായി നീക്കം ചെയ്യാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.ഇതിനായി പൊള്ളലേറ്റ ഭാഗം ആദ്യം തണുത്ത വെള്ളത്തിൽ കഴുകണം.പിന്നീട് പൊള്ളലേറ്റ ഭാഗം നാരങ്ങ നീരിൽ മുക്കിയ തുണി കൊണ്ട് നനച്ച് കൊടുക്കുക.ഉണങ്ങിയതിനു ശേഷം, തക്കാളി നീര് പാടിന്റെ മുകളിലായി പുരട്ടണം.ദിവസത്തിൽ രണ്ടുതവണ ഇത് ആവർത്തിക്കുക.ഇവയുടെ ശക്തമായ പ്രകൃതിദത്ത ബ്ലീച്ചിംഗ് പ്രഭാവം കാരണം, നിങ്ങൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊള്ളലേറ്റ അടയാളം ഒഴിവാക്കാനാകും. ബദാം ഓയിൽ ബദാം ഓയിൽ ഉപയോഗിച്ച് പൊള്ളലേറ്റ പാടിന്റെ ഭാഗത്ത് സൗമ്യമായി മസാജ് ചെയ്യുക.പാടിന്റെ ഭാഗത്ത് ദിവസത്തിൽ രണ്ടുതവണ മസാജ് ചെയ്യുന്നത് ക്രമേണ ഇത് കുറയാൻ സഹായിക്കും. ഉലുവ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. അടുത്ത ദിവസം…
Read More » -
Kerala
വളരെ ലളിതം,ഏറെ ആരോഗ്യകരം; മലയാളികളുടെ സ്വന്തം കപ്പയും ചമ്മന്തിയും
“കാരിയൊന്നിനു കപ്പക്കഷണം രണ്ട്. കാന്താരിച്ചമ്മന്തി മേമ്പൊടി” ഷാപ്പിലായാലും വീട്ടിലായാലും കാന്താരി ചമ്മന്തിയില്ലാതെ കപ്പ കഴിക്കുന്നത് മലയാളിക്ക് പൂർണ്ണമാകില്ല. “അവനില്ല രാവും പകലും അവനില്ലാ പുലരിയുമന്തിയും അവനായി തെങ്ങും പനയും പന നിറയെ പത പതയുന്നേ…”ഷാപ്പിൽ തിരക്കു കൂടി.കാന്താരി ചമ്മന്തിയുടെ എരിവിനൊപ്പം ബെഞ്ചിൽ താളമടിച്ചുള്ള പാട്ടിന്റെ ശക്തിയും കൂടി. കപ്പ എന്നും നമ്മൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ്.കപ്പയും ചമ്മന്തിയും കപ്പയും മീനും കപ്പയും ഇറച്ചിയും അങ്ങനെ വിത്യസ്ത രീതിയിൽ കപ്പ നമ്മുടെ രുചിയാഴങ്ങളുമായി പണ്ടുകാലം മുതലേ ബന്ധപ്പെട്ട് കിടക്കുന്നു.ഇനി കപ്പ തന്നെ ഏതൊക്കെ രീതിയിൽ ഉണ്ടാക്കാം.കപ്പ പുഴുങ്ങിയതു മുതൽ കപ്പബിരിയാണി വരെ ആ കണക്ക് നീളുന്നു.കപ്പ ഇഷ്ടമില്ലാത്ത ഒരു മലയാളിപോലും ഉണ്ടാവാൻ വഴിയില്ല.ഏത് നാട്ടിലായാലും മലയാളികളുടെ നാവിൽ രുചിയുടെ പെരുമഴ തീർക്കുന്ന വിഭവങ്ങളാണ് കപ്പ പുഴുക്കും ചമ്മന്തിയും. ഇതിന് വേണ്ടത്: കപ്പ – തോല്‍ കളഞ്ഞു പുഴുങ്ങിയത് ചമ്മന്തി കൊച്ചുള്ളിയും ഉപ്പും മുളകും ചേര്‍ത്ത് നന്നായി ചതച്ചെടുക്കുക.അതിലേക്ക് ആവശ്യത്തിന്…
Read More » -
Kerala
വമ്പൻമാരെ വീഴ്ത്തി കൊമ്പൻമാർ; ജംഷഡ്പൂരിനെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഐ എസ് എല്‍ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം.ഇന്ന് ഗോവയില്‍ നടന്ന സെമി ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് വിജയം സ്വന്തമാക്കിയത്.മലയാളി താരം സഹലാണ് ജംഷഡ്പൂരിനെതിരെ കേരളത്തിന് വിജയ ഗോള്‍ സമ്മാനിച്ചത്.ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിനോട് ഏറെക്കുറെ അടുത്തിരിക്കുകയാണ്. ജംഷഡ്പൂരുമായി കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ മാസം 15 നാണ്.അന്ന് സമനില നേടിയാൽക്കൂടി ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ എത്താം.
Read More » -
Kerala
‘കുട്ടി ഡ്രൈവർമാർ’ വിലസുന്നു. കോട്ടയം കറുകച്ചാലിൽ പതിനാല് വയസുകാരി ഓടിച്ച സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു, പെൺകുട്ടിയുടെ പിതാവിനെതിരെ കേസ്
കോട്ടയം: കൗമാരം കടക്കാത്ത കുട്ടികൾ ഓടിക്കുന്ന വാഹനങ്ങൾ തട്ടി ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥകളാകുന്നു. ആലുവായിൽ 16 വയസുള്ള ആൺകുട്ടി ഓടിച്ച കാർ ഇടിച്ച് ഗുഡ്ഷെഡ് തൊഴിലാളി ബക്കർ മരിച്ചത് കുറച്ചു നാൾ മുമ്പാണ്. തൊടുപുഴയിലും കാസർകോടുമൊക്കെ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സമാനമായ സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. കഴിഞ്ഞ ദിവസം തോട്ടക്കാട് രാജമറ്റത്ത് പതിനാല് വയസുകാരി ഓടിച്ച സ്കൂട്ടർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഉമ്പിടി വലിയപൊയ്കയിൽ ജിനു എന്നു വിളിക്കപ്പെടുന്ന ആന്റണിക്കെതിരെയാണ് കറുകച്ചാൽ പൊലീസ് കേസെടുത്തത്. പുളിയാംകുന്ന് മുണ്ടൻകുന്നേൽ റോഷൻ തോമസ് (41) ആണ് അപകടത്തിൽ മരിച്ചത്. കറുകച്ചാൽ രാജമറ്റം പാണൂർക്കവലയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തു നിന്നു പുളിയാംകുന്നിലേക്കു പോകുകയായിരുന്നു റോഷൻ തോമസ്. കുട്ടികൾ സഞ്ചരിച്ച് സ്കൂട്ടർ റോഷന്റെ ബൈക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ആൻ്റണിയുടെ പതിനാല് വയസ്സുള്ള മകളാണ് സ്കൂട്ടർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പതിനൊന്നും മൂന്നും വയസ്സുകാരായ സഹോദരിമാർക്കും…
Read More » -
Kerala
ബജറ്റിൽ റാന്നിക്ക് നേട്ടമെന്ന് എംഎൽഎ പ്രമോദ് നാരായൺ
റാന്നി: ഇത്തവണത്തെ ബജറ്റിൽ റാന്നിക്ക് നേട്ടമെന്ന് എംഎൽഎ പ്രമോദ് നാരായൺ.റാന്നിയുടെ ദീര്‍ഘകാലമായ ആവശ്യമായിരുന്ന ശബരിമല വിമാനത്താവളത്തിന് 20 കോടി രൂപ വകയിരുത്തിയിരിക്കുന്നത് റാന്നിയുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ തുക വര്‍ദ്ധിപ്പിച്ചതും തീര്‍ത്ഥാടന സര്‍ക്യൂട്ടില്‍ ശബരിമലയെ ഉള്‍പ്പെടുത്തിയതും പമ്ബാസംരക്ഷണത്തിനായി പദ്ധതി പ്രഖ്യാപിച്ചതും ഗുണം ചെയ്യും. ഇതോടൊപ്പം നവീന ആശയങ്ങളായ അയിരൂര്‍ തെക്കന്‍ കലാമണ്ഡലം, മണിയാര്‍ കാരവന്‍ പാര്‍ക്ക്, വെച്ചുച്ചിറ ക്ഷീര ഗ്രാമം എന്നിവയും റാന്നിയുടെ കലാ-സാംസ്കാരിക- ഉല്‍പ്പാദന,തൊഴില്‍മേഖലകള്‍ക്ക് പുതിയ മാനം നല്‍കും. ബജറ്റ് പ്രൊവിഷനില്‍ ഉള്‍പ്പെട്ട റാന്നിയിലെ മറ്റ് പ്രധാന പ്രവൃത്തികള്‍ – കുരുമ്ബന്‍മൂഴി പാലം,അരയാഞ്ഞിലിമണ്‍ പാലം, പെരുനാട് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രി, ജാക്ക് ഫ്രൂട്ട് പാര്‍ക്ക് റാന്നി, പമ്ബയില്‍ ഫയര്‍ സ്റ്റേഷന്‍, അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം, റാന്നി ട്രാഫിക് പോലീസ് സ്റ്റേഷന്‍ ,വലിയകാവ് റിസര്‍വ് റോഡ്, ഇട്ടിയപ്പാറ – ഒഴുവന്‍പാറ-ബംഗ്ലാംകടവ് റോഡ്,ചുങ്കപ്പാറ- ആലപ്ര റിസര്‍വ്വ് റോഡ്,…
Read More » -
Kerala
സി.എം.എസ്. കോളജില്‍ റെയിന്‍ ഫിലിം ഫെസ്റ്റിവലിനു വര്‍ണാഭമായ തുടക്കം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കോട്ടയം: നാലാമത് റെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് സി.എം.എസ്. കോളജ് തിയറ്ററില്‍ വര്‍ണാഭമായ തുടക്കം. പ്രശസ്ത പരിസ്ഥിതി സംരക്ഷകനും ഫോട്ടോ ഗ്രാഫറുമായ പി. മനോജ് ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ മുങ്ങിയ ഇറാനിലുടെ ഒരു സംഗീതസംഘം നടത്തുന്ന യാത്ര പ്രമേയമായ ‘ബെന്റര്‍ ബാന്‍ഡ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ആദ്യദിവസം 17 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 2022 ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ വിയറ്റ്‌നാമീസ് ചിത്രം ‘ദി എറ്റേണല്‍ സ്പ്രിങ് ടൈം’ കണ്ടല്‍ ജവിതം ആവിഷ്‌കരിക്കുന്ന ‘മാന്‍ഗ്രോ ലൈഫ് ഓഫ് മേരി’, എന്‍ഡോസള്‍ഫാന്‍ ദുരന്തം പേറുന്ന ഒരു പശുവിന്റെ കഥപറയുന്ന ‘ജീവനാശിനി’ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. സംവിധായകരായ റാഫി നീലംകാവില്‍, ടോണി സുകുമാര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം സംസ്ഥാന അവാര്‍ഡ് നേടിയ ‘ബൊണാമി’ എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ കവിയൂര്‍ ശിവപ്രസാദ് അധ്യക്ഷത വഹിച്ച…
Read More » -
Kerala
മമ്മൂട്ടി രാജ്യസഭയിലേക്കോ….?
പലപ്പോഴും തന്റെ രാഷ്ട്രിയ നിലപാടുകള്‍ തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും പാര്‍ട്ടിക്കായി പരസ്യമായി രംഗത്ത് വന്നിട്ടുള്ള ഒരാളല്ല മമ്മൂട്ടി.എന്നാൽ രാജ്യസഭാ സീറ്റിൽ ഇപ്പോൾ ഒഴിവുവന്ന രണ്ടു സീറ്റുകളിൽ ഒന്ന് മമ്മൂട്ടിക്കാണെന്നാണ് പുറത്തു വരുന്ന വിവരം.രാജ്യസഭാ സീറ്റിൽ കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം സിപിഎമ്മിന്റെതാണ്.ഇതിൽ ഒരെണ്ണം നേരത്തെ ഘടകകക്ഷിക്ക് കൊടുത്തത് തിരിച്ചെടുത്തതും വരും.അതിൽ ഒരു സീറ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് മത്സരിക്കുന്നത്.മറ്റെ സീറ്റ് മമ്മൂട്ടിക്ക് നല്‍കാനാണ് നിലവിലെ തീരുമാനം. നാളെ ചേരുന്ന സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.പാര്‍ട്ടി ചാനലായ കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ് നിലവിൽ മമ്മൂട്ടി.അതേസമയം മമ്മൂട്ടി ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.തോമസ് ഐസക്ക് ഉൾപ്പടെയുള്ളവർ ഈ സീറ്റിനായി രംഗത്തുണ്ട്.
Read More » -
Health
സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട് 42, മലപ്പുറം 35, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. <span;>കഴിഞ്ഞ 24 മണിക്കൂറിനിടെ 27,093 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29,160 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 28,145 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1015 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 142 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 10,511 കോവിഡ് കേസുകളില്‍, 9.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ…
Read More » -
Kerala
ആ മിസൈൽ തൊടുത്തത് ഇന്ത്യ തന്നെ
ന്യൂഡെല്‍ഹി: പാകിസ്ഥാനിലേക്ക് മിസൈല്‍ തൊടുത്തത് ഇന്ത്യ തന്നെ.ഇന്ത്യയിൽ നിന്നും മിസൈൽ പതിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പാക്കിസ്ഥാൻ അറിയിച്ചതിന് പിന്നിലെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ വെളിപ്പെടുത്തല്‍. അതേസമയം ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മിസൈല്‍ സംവിധാനത്തില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനിൽ പതിക്കാൻ കാരണമായതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.പതിവ് അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാര്‍ കാരണം മിസൈല്‍ ലോഞ്ച് ആകുകയായിരുന്നെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക വിശദീകരണം.സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട മിസൈല്‍ പാകിസ്ഥാനിലെ ആള്‍പാര്‍പ്പില്ലാത്ത ഒരു പ്രദേശത്താണ് പതിച്ചത്.സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും സംഭവത്തില്‍ ആളപായമൊന്നും സംഭവിക്കാത്തത് വലിയ ആശ്വാസമാണെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
Read More »