ശബരിമല മാസ്റ്റര്‍ പ്ലാന്‍ തുക വര്‍ദ്ധിപ്പിച്ചതും തീര്‍ത്ഥാടന സര്‍ക്യൂട്ടില്‍ ശബരിമലയെ ഉള്‍പ്പെടുത്തിയതും പമ്ബാസംരക്ഷണത്തിനായി പദ്ധതി പ്രഖ്യാപിച്ചതും ഗുണം ചെയ്യും. ഇതോടൊപ്പം നവീന ആശയങ്ങളായ അയിരൂര്‍ തെക്കന്‍ കലാമണ്ഡലം, മണിയാര്‍ കാരവന്‍ പാര്‍ക്ക്, വെച്ചുച്ചിറ ക്ഷീര ഗ്രാമം എന്നിവയും റാന്നിയുടെ കലാ-സാംസ്കാരിക- ഉല്‍പ്പാദന,തൊഴില്‍മേഖലകള്‍ക്ക് പുതിയ മാനം നല്‍കും.
ബജറ്റ് പ്രൊവിഷനില്‍ ഉള്‍പ്പെട്ട റാന്നിയിലെ മറ്റ് പ്രധാന പ്രവൃത്തികള്‍ – കുരുമ്ബന്‍മൂഴി പാലം,അരയാഞ്ഞിലിമണ്‍ പാലം, പെരുനാട് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രി, ജാക്ക് ഫ്രൂട്ട് പാര്‍ക്ക് റാന്നി, പമ്ബയില്‍ ഫയര്‍ സ്റ്റേഷന്‍, അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് കെട്ടിടം, റാന്നി ട്രാഫിക് പോലീസ് സ്റ്റേഷന്‍ ,വലിയകാവ് റിസര്‍വ് റോഡ്, ഇട്ടിയപ്പാറ – ഒഴുവന്‍പാറ-ബംഗ്ലാംകടവ് റോഡ്,ചുങ്കപ്പാറ- ആലപ്ര റിസര്‍വ്വ് റോഡ്, പിഡബ്ല്യുഡി കോംപ്ലക്സ് , കോട്ടാങ്ങല്‍ പഞ്ചായത്ത് കെട്ടിടം ,വടശ്ശേരിക്കര വ്യാപാരസമുച്ചയം, പെരുനാട് മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം ഘട്ടം. തെള്ളിയൂര്‍ക്കാവ് പടയണി കോലപ്പുര, നീരാട്ടുകാവ് കുടിവെളള പദ്ധതി എന്നിവയാണ്.