Month: March 2022

  • Crime

    കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരന്‍ റോഡില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മൂവാറ്റുപുഴ: തീക്കൊള്ളി പാറയില്‍ കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരന്‍ റോഡില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടന്‍ എന്ന് വിളിക്കുന്ന കെ എന്‍ അജയകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിലെത്തിയ അജയകുമാര്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് മൃതദേഹം പോസ്‌റഅറുമോര്‍ട്ടത്തിനായി മാറ്റിയത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • World

    വിലവര്‍ധന: യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂയോര്‍ക്ക്: യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. ഇന്ധനം, ഭക്ഷണം, പ്രോപ്പര്‍ട്ടി തുടങ്ങിയ മേഖലകളിലുണ്ടായ വിലവര്‍ധനവാണ് ഫെബ്രുവരിയിലെ പണപ്പെരുപ്പം ഇത്രയും ഉയരത്തിലെത്തിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ആഘാതം വരുമാസങ്ങളിലും വിലക്കയറ്റം രൂക്ഷമാക്കും. യുഎസിലെ തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം ഫെബ്രുവരിയിലെ വാര്‍ഷിക വിലക്കയറ്റം 7.9ശതമാനമാണ്. ജനുവരിയില്‍ 7.5ശതമാനമായിരുന്നു. വിലക്കയറ്റ സമ്മര്‍ദം ചെറുക്കുന്നതിന് 2018നുശേഷം ഇതാദ്യമായി യുഎസിലെ കേന്ദ്ര ബങ്കായ ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ചയോടെ പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഊര്‍ജമേഖലയില്‍ വിലക്കയറ്റം തുടരുന്നതിനാല്‍ പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് കടുത്ത നടപടികളാകും കേന്ദ്ര ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുകയെന്നാണ് വിലയിരുത്തല്‍. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    കേരളാ ബജറ്റ്: കായിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കും

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: കായികമേഖലയിലെ സംരംഭകത്വം പോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കായിക ഉപകരണങ്ങളുടെ ഉത്പാദനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ കേരളത്തിന്റെ ജിഡിപിയിലേക്ക് കായിക മേഖലയുടെ സംഭാവന ഒരു ശതമാനം മാത്രമാണ്. അത് മൂന്നു മുതല്‍ നാല് വരെ ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം മേനംകുളത്ത് ജി.വി രാജ സെന്റര്‍ ഓഫ് എക്സലന്‍സും മൂന്നാറിലെ ഹൈ ആള്‍ട്ടിട്യൂഡ് ട്രെയിനിങ് സെന്ററില്‍ അന്തര്‍ദേശീയ സ്പോര്‍ട്സ് കോംപ്ലക്സും സ്ഥാപിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേഡിയങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കായിക അക്കാദമികള്‍ രൂപീകരിക്കും. സ്വകാര്യ അക്കാദമികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കും. ഇതിനായി ആകെ 2.50 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഗ്രാമീണ കളിസ്ഥല പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് നാല് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ഇ-സ്പോര്‍ട്സ് മേഖല വലിയ പ്രചാരം നേടുന്നത് പരിഗണിച്ച് സ്പോര്‍ട്സ്…

    Read More »
  • Kerala

    ഇത് കര്‍ഷക സൗഹൃദ ബജറ്റ്

    കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുന്ന ന്യൂനത പദ്ധതികളും പ്രഖ്യാപനങ്ങളുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ബജറ്റിന്റെ വലിയ പ്രത്യേകത. ജലവിഭവ മേഖലയ്ക്ക് 552 കോടി നീക്കിവച്ചിട്ടുള്ള ബജറ്റില്‍ രണ്ടാം കുട്ടനാട് പാക്കേജിന് 140 കോടി മാറ്റിവെച്ചു. ആലപ്പുഴ, വയനാട് ജില്ലകളില്‍ വെള്ളപ്പൊക്ക ഭീഷണി തടയാന്‍ 33 കോടിയുടെ പദ്ധതികള്‍. കാര്‍ഷിക മേഖലയിലെ സിംഹഭാഗവും മാറ്റിവച്ചത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ്. മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി 175 കോടിയുടെ ധനസഹായത്തോടെ ഏഴ് ജില്ലകളില്‍ അഗ്രിടെക് സേവന കേന്ദ്രങ്ങളും സ്ഥാപിക്കും. റബര്‍ സബ്സിഡിക്ക് ബജറ്റില്‍ 500 കോടി വകയിരുത്തിയപ്പോള്‍ നാളികേര വികസനത്തിന് 73.90 കോടി രൂപ മാറ്റിവെച്ചു. റബര്‍ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാന്‍ റബറിന്റെ വിലയും ഉല്‍പ്പാദനവും ഉപഭോഗവും ഒരു പോലെ വര്‍ധിപ്പിക്കും. റബറൈസ്ഡ് റോഡുകള്‍ കൂടുതല്‍ നിര്‍മിക്കും.   പ്ലാന്റേഷന്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പഴവര്‍ഗ കൃഷികളെ കൂടി ഉള്‍പ്പെടുത്തും. റബര്‍, കാപ്പി, തേയില, ഏലം എന്നിവയ്ക്കൊപ്പം പഴവര്‍ഗ കൃഷികളെ…

    Read More »
  • Kerala

    കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍; കേരളത്തിന്റെ ശിപാര്‍ശ കേന്ദ്രം വീണ്ടും തള്ളി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group പത്തനംതിട്ട: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ശിപാര്‍ശ കേന്ദ്രം വീണ്ടും തള്ളി. മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ ഒരു വര്‍ഷത്തേക്ക് ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ശുപാര്‍ശ, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് വീണ്ടും തള്ളിയത്. നേരത്തേ നിരാകരിച്ച അതേകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും ശുപാര്‍ശ മടക്കിയത്. ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നിയെ കൊല്ലാന്‍ കര്‍ഷകന് അധികാരം നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ, അദ്ദേഹം അധികാരപ്പെടുത്തുന്ന വ്യക്തിക്കോ അനുമതി നല്‍കുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1)ബി വകുപ്പു പ്രകാരം നടപടിയെടുക്കണമെന്നും കേന്ദ്ര ജോയിന്റ് സെക്രട്ടറി, സംസ്ഥാന വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. അപേക്ഷ നല്‍കുന്നവര്‍ക്കു മാത്രം കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കണമെന്ന നിയമ വ്യവസ്ഥ പാലിക്കണം. കഴിഞ്ഞ ജൂണില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അപകടകാരികളായ കാട്ടുപന്നികളെ കൈകാര്യം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ…

    Read More »
  • Food

    ഫാറ്റി ലിവർ ഉള്ളവർക്ക് കഴിക്കാൻ!

    കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. ഫാറ്റി ലിവറിനെ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഇതാണ്. 1.ഓട്‌സ്, കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു. 2. ഗ്രീന്‍ ടീ മികച്ചതാണ്. കാരണം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു 3. ഭക്ഷണത്തിന് രുചി നല്‍കുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും. 4. വാള്‍നട്ട് കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കരളിന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റാനും സഹായകമാണ്. 5. മത്തി, ചൂര, ട്യൂണ തുടങ്ങിയ മീനുകള്‍ കരളിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. 6. ഇലക്കറികള്‍ കരളിലെ കൊഴുപ്പടിയുന്നത് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും 7. സോയാ ഉത്പന്നങ്ങളില്‍ കൊഴുപ്പ് കുറവും ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയതുമാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

    Read More »
  • Kerala

    ‘എന്റെ അമ്മയ്ക്കും എന്റെ മുറിക്കും ഇടയിൽ മതിൽ സ്ഥാപിച്ചില്ലായിരുന്നുവെങ്കിൽ’,അമ്മയേപ്പറ്റി ജാക്കി ഷ്രോഫ് 

    വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര് മരിച്ചു എന്ന വാർത്തയോടൊപ്പം ചേർത്തുവായിച്ച ഒരു കാര്യമുണ്ട്, റിമോട്ട് കണ്‍ട്രോൾഡ് ഗേറ്റും, വീടിന് ചുറ്റും വലിയ ഉയരത്തില്‍ പണിതിരുന്ന വൻമതിലും കാരണം അപകടസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനായി നാട്ടുകാർക്ക് കഴിഞ്ഞില്ല… കൂടാതെ വൈകിയെത്തിയ ഫയര്‍ ഫോഴ്‌സും… വായിച്ചപ്പോള്‍ ഹിന്ദി സിനിമാതാരം ജാക്കി ഷ്രോഫ് നൽകിയ ഒരു അഭിമുഖത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്യണമെന്ന് തോന്നി : മുംബൈയിലെ ടീൻ ബട്ടിയിലെ ഒരു ഒറ്റമുറി ചാൾ ഹൗസിലാണ് (നിരവധി ആവാസ വ്യവസ്ഥകളുള്ള ഒരു കെട്ടിട സമുച്ചയം) ഞങ്ങൾ താമസിച്ചിരുന്നത്. ഞാനും അമ്മയും ചേട്ടനും അച്ഛനും ഒരേ മുറിയിലാണ് കിടന്നിരുന്നത്. എനിക്ക് രാത്രി ചുമ വന്നാൽ അമ്മ എഴുന്നേൽക്കും.അമ്മ ചുമയ്ക്കുകയാണെങ്കിൽ, ഒന്നുകിൽ എന്റെ സഹോദരനോ അച്ഛനോ എഴുന്നേൽക്കും. “ഒരു നടൻ എന്ന നിലയിൽ പണം സമ്പാദിച്ച ശേഷം, ഞാൻ ഒരു പുതിയ വീട് വാങ്ങി, ഞാൻ എന്റെ അമ്മയ്ക്ക് ഒരു കിടപ്പുമുറി നൽകി, എനിക്കും ഒരു കിടപ്പുമുറി ലഭിച്ചു.…

    Read More »
  • Kerala

    കേരള ബജറ്റ് :1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും  മൂലധന ചെലവിനായി 14891 കോടി രൂപ

      സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി, 37.18 ശതമാനം പൊതുകടം. വിജ്ഞാനത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ 1000 കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍. നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്കില്‍ പാര്‍ക്കുകള്‍. ഈ പാര്‍ക്കുകളില്‍ ഭാവി സംരംഭകര്‍ക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വര്‍ഷത്തേക്ക് സബ്സിഡിയും മറ്റ് സൗകര്യങ്ങളും. 140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്കില്‍ കോഴ്സുകള്‍ ആരംഭിക്കും. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള…

    Read More »
  • Kerala

    വീട്ടില്‍ അതിക്രമിച്ചുകയറി നടിയെ പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

    ചെന്നൈ: രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി നടിയെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും കവരുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍ (21), രാമപുരം സ്വദേശി കണ്ണദാസന്‍ (37) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വല്‍സരവാക്കത്ത് തനിച്ചുതാമസിക്കുന്ന 38-കാരിയായ നടിയുടെ നേരേയാണ് അതിക്രമം ഉണ്ടായത്.ഇവരുടെ വീട്ടില്‍ രാത്രി പത്തരയോടെ അതിക്രമിച്ചുകയറിയ ഇവർ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നര പവന്റെ സ്വര്‍ണമാലയും കവര്‍ന്ന ശേഷം നടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു.

    Read More »
  • Kerala

    മത്സ്യബന്ധന മേഖലയ്ക്കായി സംസ്ഥാന ബജറ്റിൽ 24.060 കോടി രൂപ

    മത്സ്യബന്ധന മേഖലയ്ക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് സംസ്ഥാന ബജറ്റിൽ 24.060 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപ ഈ വർഷം മത്സ്യബന്ധന മേഖലയ്ക്കായി വകയിരുത്തി.   മത്സ്യബന്ധന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ഉറപ്പുവരുത്തുന്നതിനും ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിഹിതം വർധിപ്പിച്ചു. പുനർഗേഹം പദ്ധതിക്കായി 16 കോടി രൂപ വകയിരുത്തി.   സമുദ്ര സുരക്ഷ വർധിപ്പിക്കുകയും രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റിൽ പറയുന്നു. അതുകൊണ്ട് തന്നെ ആധുനിക വിവര വിനിമയ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായി 75% തുക ഗ്രാൻഡായി അനുവദിക്കും. ഇവയുൾപ്പെടെ സമുദ്ര സുരക്ഷയ്ക്കായി 5.50 കോടി രൂപ അനുവദിച്ചു. കൂടാതെ, മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി 72 കോടി രൂപയും അനുവദിച്ചു.

    Read More »
Back to top button
error: