പൊള്ളലേറ്റ പാടുകൾ ചിലർക്കെങ്കിലും ഒരു തീരാവേദനയാണ്.എന്തൊക്കെ ചെയ്താലും മായാതെ കിടക്കും മനസ്സിലെന്നപോലെ ചില പാടുകൾ. പൊള്ളലേറ്റ പാടുകൾ ഒഴിവാക്കാൻ പരമ്പരാഗത ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങൾ ഇതാ…
തക്കാളി നീര്
നാരങ്ങ, തക്കാളി നീര് എന്നിവ നിർജ്ജീവ ചർമ്മത്തെ സൗമ്യമായി നീക്കം ചെയ്യാനും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.ഇതിനായി
പൊള്ളലേറ്റ ഭാഗം ആദ്യം തണുത്ത വെള്ളത്തിൽ കഴുകണം.പിന്നീട് പൊള്ളലേറ്റ ഭാഗം നാരങ്ങ നീരിൽ മുക്കിയ തുണി കൊണ്ട് നനച്ച് കൊടുക്കുക.ഉണങ്ങിയതിനു ശേഷം, തക്കാളി നീര് പാടിന്റെ മുകളിലായി പുരട്ടണം.ദിവസത്തിൽ രണ്ടുതവണ ഇത് ആവർത്തിക്കുക.ഇവയുടെ ശക്തമായ പ്രകൃതിദത്ത ബ്ലീച്ചിംഗ് പ്രഭാവം കാരണം, നിങ്ങൾക്ക് ഏതാനും ദിവസങ്ങൾക്കുള്ളിൽ പൊള്ളലേറ്റ അടയാളം ഒഴിവാക്കാനാകും.
ബദാം ഓയിൽ
ബദാം ഓയിൽ ഉപയോഗിച്ച് പൊള്ളലേറ്റ പാടിന്റെ ഭാഗത്ത് സൗമ്യമായി മസാജ് ചെയ്യുക.പാടിന്റെ ഭാഗത്ത് ദിവസത്തിൽ രണ്ടുതവണ മസാജ് ചെയ്യുന്നത് ക്രമേണ ഇത് കുറയാൻ സഹായിക്കും.
ഉലുവ
ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. അടുത്ത ദിവസം ഇത് അരച്ചെടുത്ത് പൊള്ളലേറ്റ പാടുകളിൽ സൗമ്യമായി പുരട്ടുക.
ഉരുളക്കിഴങ്ങ് തൊലി
ഒരു ഉരുളക്കിഴങ്ങിന്റെ തൊലി ചർമ്മത്തിലെ പൊള്ളിയ സ്ഥലത്ത് പുരട്ടുക.കൂടുതൽ ആശ്വാസത്തിനായി നിങ്ങൾക്ക് അവയെ ഒരു ബാൻഡേജ് പോലെ ആ പ്രദേശത്ത് ചുറ്റാം.
മഞ്ഞൾ
ബാർലി, മഞ്ഞൾ, കട്ടതൈര് എന്നിവ തുല്യ അളവിൽ എടുത്ത് കൂട്ടി യോജിപ്പിക്കുക.ഈ പേസ്റ്റ് ചർമ്മത്തിലെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ പുരട്ടുക.