KeralaNEWS

മുഖക്കുരുവിന് കാരണം, പ്രതിവിധികൾ

ണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. മുഖത്തെ രോമകൂപങ്ങൾക്കിടയിൽ അഴുക്കു നിറയുന്നതുകൊണ്ടും മുഖത്ത് ഈർപ്പം നിലനിർത്തുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനത്തകരാറുകൾക്കൊണ്ടും അണുബാധകൊണ്ടും മുഖക്കുരു ഉണ്ടാകാം.ശരീരത്തിലെ ആൻഡ്രജൻ ഹോർമോണുകൾ സെബേഷ്യസ് ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് വലുതാക്കുകയും അവയിൽ നിന്ന് സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തു ഉല്പാദിപ്പിക്കുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് കാരണമാകുന്നത്. ഈ മാറ്റത്തിന് അനുസൃതമായി ചർമ്മത്തിന്റെ ആവരണങ്ങളിലും സെബേഷ്യസ് ഗ്രന്ഥികളുമായി ചേർന്നിരിക്കുന്ന രോമകൂപങ്ങളിലും മാറ്റങ്ങൾ ഉണ്ടാവും. രോമകൂപങ്ങളുടെ ഭാഗമായ കോശങ്ങൾ വളരെ വേഗം കൂട്ടത്തോടെ മൃതമായി അടരുകയും ചെയ്യും.ഈ മൃതകോശങ്ങളും സെബവും ചേർന്ന് കട്ടപിടിക്കുകയും ചെറിയ കുരുക്കളായി മാറുകയും ചെയ്യും.
 ചർമ്മത്തിൽ സാധാരണമായി കാണപ്പെടുന്ന പ്രൊപിനോ ബാക്ടീരിയ ആക്നേസ് (പി. ആക്നെ) കട്ടപിടിച്ച രോമകൂപങ്ങളിലേക്ക് ചേക്കേറുകയും വളർന്ന് പെരുകാൻ തുടങ്ങുകയും ചെയ്യുന്നതോടെ മുഖക്കുരു രൂപമെടുക്കും.
ആർത്തവചക്രത്തിലും , പ്രായപൂർത്തിയാവുന്ന ഘട്ടത്തിലുമുണ്ടാവുന്ന ഹോർമോൺ ഉല്പാദനം ഇത്തരം മുഖക്കുരു ഉണ്ടാവുന്നതിനു കാരണമാവുന്നു.ജനിതകമായ കാരണങ്ങൾകൊണ്ടും മുഖക്കുരു ഉണ്ടാവാം.മാതാപിതാക്കൾക്കുണ്ടാവുന്ന മുഖക്കുരു അടുത്ത തലമുറയിലേക്കും പകരാൻ സാധ്യതയുണ്ട്.
ഇതിന് പ്രതിരോധമായി ചെയ്യാവുന്ന ഫലപ്രദമായ ഒരു പരിചരണമാണ് മുഖത്ത് ആവികൊള്ളൽ.കണ്ണുകൾക്ക് ആവി തട്ടാതെ തുണികൊണ്ട് കെട്ടിയശേഷം തലയും മുഖവും മൂടുന്ന വിധത്തിൽ തുണി പുതച്ച് തിളച്ചവെള്ളത്തിന്റെ ആവി പത്തു മിനുട്ട് മുഖത്ത് ഏല്പ്പിക്കുന്നതാണ് അഭികാമ്യം.അപ്പോൾ സ്വേദരന്ധ്രങ്ങളെല്ലാം തുറക്കപ്പെടുകയും അതിലൂടെ അഴുക്കുകൾ പുറത്തു പോകുകയും ചെയ്യും.എണ്ണമയമുള്ള ചർമ്മപ്രകൃതക്കാർ ആഴ്ചയിലൊരിക്കൽ ഇത് ചെയ്യുന്നത് നല്ലതാണ്.മുഖക്കുരു ഞെക്കിപ്പൊട്ടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും ആഴത്തിലുള്ള കലയുണ്ടാകാൻ ഇടയാക്കുകയും ചെയ്യും.
പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ച് കിഴികെട്ടിയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് മുഖക്കുരുവുള്ള ഭാഗം വിയർപ്പിക്കുക. അതിനുശേഷം ഏലാദിചൂർണ്ണം വെള്ളത്തിൽ ചാലിച്ച് പുരട്ടിയാൽ മുഖക്കുരു മാറും.കൊത്തമ്പാലയരിവയമ്പ്പാച്ചോറ്റിത്തൊലി ഇവ സമം പച്ചവെള്ളത്തിലരച്ച് പുരട്ടുന്നതും നല്ലത്.
മുഖചർമ്മം വൃത്തിയാക്കാൻ പാലിൽ മുക്കിയ പഞ്ഞി കൊണ്ട് ചർമ്മം
ഉരസുക.മുഖം കരുവാളിച്ചാലും ഇപ്രകാരം പാൽ ഉപയോഗിച്ച് മുഖം കഴുകാം. മുഖചർമ്മം വരണ്ടതാണെങ്കിൽ ദിവസേന പാൽപ്പാട പുരട്ടി പത്തു മിനിറ്റ് തടവുന്നത് നല്ലതാണ്.ഇങ്ങനെ മസാജ് ചെയ്യുന്നത് താഴെ ഭാഗത്ത് നിന്നും മേല്പോട്ടായിരിക്കണം.അല്ലെങ്കിൽ ക്രമേണ ചർമ്മം അയഞ്ഞു തൂങ്ങാനിടയാകും. രാത്രിയിൽ കുങ്കുമാദിതൈലം 3-4 തുള്ളി പഞ്ഞിയിൽ നനച്ച് മുഖത്ത്
പുരട്ടിക്കിടക്കുക.രാവിലെ ശുദ്ധജലത്തിൽ കഴുകി, വെള്ളം ഒപ്പിയെടുക്കണം. തോർത്ത്, പരുപരുത്ത തുണി ഇവകൊണ്ട് അമർത്തി ഉരസുന്നത് ചർമ്മത്തിന്റെ മൃദുലത
നഷ്ടപ്പെടുത്തും.വരണ്ട ചർമ്മമുള്ളവർ, രാത്രി കിടക്കും മുമ്പ് ഏലാദികേരം മുഖത്ത് പുരട്ടി പത്തു മിനുട്ട് മസാജ് ചെയ്ത ശേഷം കടലമാവ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും.

Back to top button
error: