Month: March 2022
-
India
പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് മാന്‍ 16ന് സത്യപ്രതിജ്ഞ ചെയ്യും
നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടി നേതാവായ ഭഗവന്ത് മാന്‍ ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിങ്ങിന്റെ ജന്മ നാടായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളുമായി ഭഗവന്ത് മാന്‍ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായി. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനവും റോഡ് ഷോയും ഈ മാസം പതിമൂന്നിന് അമൃത്‌സറില്‍ നടക്കും. 117 അംഗ നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഭരണം പിടിച്ചത്. നിലവിലുണ്ടായിരുന്ന മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നി രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു.
Read More » -
India
ജനപ്രതിനിധികള്‍ ഉണ്ടാകേണ്ടത് അവരവരുടെ നിയോജക മണ്ഡലങ്ങളില്‍,ഭഗവന്ത് മന്നിന്റെ ആദ്യ നിര്‍ദേശം
പഞ്ചാബിലെ എംഎൽഎമാർക്ക് നിർദേശവുമായി നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ. ജനപ്രതിനിധികള്‍ കഴിവതും അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ത്തന്നെ ഉണ്ടാകണമെന്നാണ് ഭഗവന്ത് മന്നിന്റെ ആദ്യ നിര്‍ദേശം. തലസ്ഥാനമായ ചണ്ഡീഗഡിലല്ല പകരം സ്വന്തം മണ്ഡലങ്ങളിലാണ് പരമാവധി സമയം എംഎല്‍എമാര്‍ ഉണ്ടാകേണ്ടത്. സ്ഥാനമാനങ്ങളുടെ പിന്നാലെ പോകരുത്. വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോടൊപ്പമാണ് എംഎല്എമാരുണ്ടാകേണ്ടതെന്നും ഭഗവന്ദ് മാന്‍ കൂട്ടിച്ചേര്‍ത്തു
Read More » -
NEWS
കറുവാപ്പട്ട ബുദ്ധിക്കും ഓര്‍മ്മശക്തിക്കും പ്രമേഹത്തിനും ഉത്തമം, കറുവാപ്പട്ടയുടെ ഔഷധഗുണങ്ങള്‍ അനുഭവിച്ചറിയൂ…!
അടുക്കളയിലെ പല സുഗന്ധവ്യഞ്ജനങ്ങളും, ഔഷധങ്ങളും ആരോഗ്യദായിനികളുമാണ്. ചില രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ് ഇവ പലതും. ഇതില്‍ പല തരത്തിലെ മസാലകളും പെടുന്നു. അക്കൂട്ടത്തില്‍ പ്രധാനമാണ് സിന്നമണ്‍ അഥവാ കറുവാപ്പട്ട. ഇത് പൊതുവേ സ്വാദിനും മണത്തിനുമാണ് ഉപയോഗിക്കുന്നത്. പക്ഷേ ആരോഗ്യപരമായ നിരവധി സവിശേഷതകളുണ്ട് കറുവാപ്പട്ടക്ക്. ഇത് അമിതമായ ശാരീരിക ഭാരം അകറ്റാനും പ്രമേഹംപോലുളള രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. പനി, വയറിളക്കം, ആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമാണ് കറുവപ്പട്ട. ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ എന്നിവയായും കറുവാപ്പട്ട പ്രവര്‍ത്തിക്കുന്നു. ഇടയ്ക്കിടെയുള്ള ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് കറുവാപ്പട്ട വെള്ളം ഏറെ ഗുണം ചെയ്യും. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. കറുവാപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഭാരം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും വളരെ വലിയ ആശ്വാസം തന്നെയാണ് കറുവാപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം…
Read More » -
World
ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ബെയ്ജിങ്: നീണ്ട ഇടവേളക്ക് ശേഷം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചൈനയില്‍ 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക് ഡൗണ്‍. നഗരത്തിലേക്കുള്ള വാഹനഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും മൂന്ന് തവണ കോവിഡ് ടെസ്റ്റിന് വിധേയനാകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അനിവാര്യമല്ലാത്ത കടകള്‍ അടക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വെള്ളിയാഴ്ച 397 പുതിയ കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 98 കേസുകളും ചാങ്ചുന്‍ നഗരത്തിനടുത്തുള്ള ജിലിന്‍ പ്രവിശ്യയിലാണ്. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
India
ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങണം: മമത
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊല്‍ക്കത്ത: ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പുതിയ സഖ്യ സാധ്യതകള്‍ക്കുള്ള സൂചനകള്‍ അവര്‍ നല്‍കി. കോണ്‍ഗ്രസിന് വേണമെങ്കില്‍ സഖ്യത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു. ബിജെപിക്കെതിരേ പോരാടാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നടക്കണമെന്ന് പറഞ്ഞ മമത കോണ്‍ഗ്രസിന് വേണമെങ്കില്‍ ഒന്നിച്ച് 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പോരാടാമെന്നും പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അവരെ ആശ്രയിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണവും തൂത്തുവാരിയ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മമത ബാനര്‍ജിയുടെ പരാമര്‍ശം. ബിജെപിക്കെതിരെ എങ്ങനെ പോരാടാമെന്നും പരാജയപ്പെടുത്തണമെന്നും തൃണമൂല്‍ കാണിച്ചുതന്നുവെന്നും കോണ്‍ഗ്രസ് ടിഎംസിയില്‍ ലയിക്കുകയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പോരാടുകയും ചെയ്യേണ്ട സമയമാണിതെന്നും മുതിര്‍ന്ന…
Read More » -
India
ഇന്ത്യയുടെ മിസൈല്‍ പാകിസ്താനില്‍ പതിച്ചു; അബദ്ധത്തിലെന്ന് വിശദീകരണം
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: ഇന്ത്യന്‍ മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശത്ത് വീണെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. അബദ്ധത്തില്‍ സംഭവിച്ച വലിയ പിഴവാണിത്. ഖേദകരമായ സംഭവമെന്ന് വിശദീകരിച്ച ഇന്ത്യ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചു. ഹരിയാനയിലെ സിര്‍സ വ്യോമതാവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ഇന്ത്യയുടെ സൂപ്പര്‍സോണിക് മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത് പതിച്ചുവെന്നാണ് ഇന്നലെ പാകിസ്താന്‍ ആരോപിച്ചത്. ആളപായം ഉണ്ടായില്ല, പ്രദേശത്തെ ഒരു മതില് തകര്‍ന്നുവെന്നും പാകിസ്താന്‍ വ്യക്തമാക്കി. വിഷയം പരിശോധിച്ച ഇന്ത്യ സ്ഥിരീകരിക്കുകയും അതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. മാര്‍ച്ച് ഒന്‍പതിന് പതിവ് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവില്‍ മിസൈല്‍ പറന്നുയര്‍ന്നു. ഈ മിസൈല്‍ പാകിസ്താന്റെ ഭൂപ്രദേശത്ത് പതിച്ചു. ഈ സംഭവം ഏറെ ദുഃഖകരമാണ്. ആളപായം ഉണ്ടായില്ല എന്നത് ആശ്വാസവുമായി. സംഭവത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവത്തിലാണ് സമീപിക്കുന്നത്. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2005ലെ ഉടമ്പടി പ്രകാരം ഇരു രാജ്യങ്ങളും ബാലിസ്റ്റിക്…
Read More » -
Crime
അഫ്ഗാനില്‍ മലയാളി ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ഭീകര സംഘടനയുടെ മുഖപത്രം. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമില്‍ ഏകനായി താമസിച്ചിരുന്നു. മലനിരകളിലെ ജീവിതത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പരാതിപ്പെട്ടില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പാകിസ്ഥാന്‍കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.…
Read More » -
Kerala
കോട്ടയം മറിയപ്പളളിയിലെ പാറമടക്കുളത്തിലേയ്ക്ക് മറഞ്ഞ ലോറി കണ്ടെത്തി; ഡ്രൈവര്‍ക്കായി രാത്രിവൈകിയും തെരച്ചില്‍ തുടരുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കോട്ടയം: മറിയപ്പള്ളിയിലെ പാറമടക്കുളത്തിലേക്ക് മറിഞ്ഞ ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പാറമടക്കുളത്തില്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തി. എന്നാല്‍ അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്ന് കാര്യം ഉറപ്പിക്കാനായിട്ടില്ല. അഗ്‌നിരക്ഷാസേന കോട്ടയം സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചില്‍ നടത്തിയത്. ഡ്രൈവറെ കണ്ടെത്തുന്നതിനായി സ്‌കൂബാ ഡൈവിംഗ് ടീം വെള്ളത്തിനടിയില്‍ പരിശോധന തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ക്രെയിനും എത്തിച്ചിട്ടുണ്ട്. ലോറിക്കുള്ളില്‍ ഡ്രൈവറും ക്ലീനറും ഉണ്ടായിരുന്നതായി ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഡ്രൈവര്‍ മാത്രമാണുള്ളതെന്ന് സ്ഥിരീകരിച്ചു. മറിയപ്പള്ളി മുട്ടത്തെ വളം ഡിപ്പോയില്‍ നിന്നും വളവുമായി ആലപ്പുഴ ചേപ്പാടേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാറമടക്കുളത്തിന് സമീപത്തെ കടയില്‍ നിന്നും കൊതുകുതിരി വാങ്ങിയ ശേഷം ലോറിക്കുള്ളിലേക്ക് കയറിയ…
Read More » -
Kerala
കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിലെ മലയാളി തിളക്കം
ഐഎസ്‌എല്ലിൽ ഇന്ന് നടന്ന ആദ്യപാദ സെമിയിൽ ലീഗ് ജേതാക്കളായ ജംഷഡ്പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്.1-0 ത്തിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ വിജയം.മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ തകര്‍പ്പന്‍ ഗോളിലാണ് ജംഷഡ്പൂര്‍ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്.ലീഗിൽ ഈ സീസണിൽ ഇതിനുമുൻപ് നടന്ന രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിനെ തോൽപ്പിക്കാൻ സാധിച്ചിരുന്നില്ല.ഒരുതവണ സമനില ആയിരുന്നെങ്കിൽ മറ്റൊരു തവണ 3-0 ത്തിന്റെ പരാജയമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ഇന്നത്തെ മത്സരത്തിൽ ആദ്യ പകുതിയിലെ 38-ാം മിനിറ്റിലാണ് സഹല്‍ ജംഷഡ്പൂരിന്റെ വലകുലുക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു മേധാവിത്വം.ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും മഞ്ഞപ്പടയുടെ സൂപ്പര്‍ താരം ലൂണയും മികച്ച ഫോമില്‍ തന്നെയായിരുന്നു.ലൂണയുടെ ഷോട്ടുകള്‍ പലതവണ ജംഷഡ്പൂര്‍ പോസ്റ്റില്‍ ഭീതി വിതയ്ക്കുകയും ചെയ്തു. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനായി താന്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച സീസണാണ് ഇതെന്ന് സഹല്‍ അബ്ദുല്‍ സമദ് പറഞ്ഞു.ഈ സീസണ്‍ തന്റെ ഏറ്റവും മികച്ച സീസണാണ്.അത് ഗോളിന്റെ…
Read More » -
Kerala
ആകാശവെള്ളരി: 100 വര്‍ഷം വരെ ആയുസ്സുള്ള അപൂര്‍വ വള്ളി വര്‍ഗ വിള
ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂർവ്വ സസ്യവുമാണ് ആകാശവെള്ളരി.ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളിൽ വളർത്തി വിളവെടുക്കാവുന്നതാണ്. ആകാശവെള്ളരി (Giant Granadilla) യെന്ന അപൂർവ്വ വിളയെ പരിചയപ്പെടാം. നമുക്കെല്ലാം സുപരിചിതമായ പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഔഷധഗുണത്തിലും അഗ്രഗണ്യനായ ഈ വള്ളിവർഗ്ഗ വിള. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളിൽ ആഞ്ഞിലി മരങ്ങളിൽ പടർത്തി വളർത്തിയിരുന്നൊരു ഔഷധസസ്യം കൂടിയാണിത്. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാൽ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മർദ്ദം, ആസ്ത്മ, ഉദരരോഗങ്ങൾ തുടങ്ങിയ ജീവിത ശൈലീരോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്. 200 വർഷം വരെ ആയുസ്സുള്ളയീ അപൂർവ്വ വിള മനോഹരമായ പൂക്കളും കായ്കളുമായി നിൽക്കുന്നത് അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല നല്ലൊരു മുതൽക്കൂട്ടുമായിരിക്കും. കൃഷി രീതി വിത്തുപയോഗിച്ചും തണ്ടുകൾ മുറിച്ചു നട്ടുമാണ് വംശവർദ്ധനവ് നടത്തുന്നത്. രണ്ടടി വീതം നീളം, വീതി, ആഴം എന്ന അളവിലെടുത്ത…
Read More »