KeralaNEWS

മമ്മൂട്ടി രാജ്യസഭയിലേക്കോ….?

ലപ്പോഴും തന്റെ രാഷ്ട്രിയ നിലപാടുകള്‍ തുറന്നുപറഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കലും പാര്‍ട്ടിക്കായി പരസ്യമായി രംഗത്ത് വന്നിട്ടുള്ള ഒരാളല്ല മമ്മൂട്ടി.എന്നാൽ രാജ്യസഭാ സീറ്റിൽ ഇപ്പോൾ ഒഴിവുവന്ന രണ്ടു സീറ്റുകളിൽ ഒന്ന് മമ്മൂട്ടിക്കാണെന്നാണ് പുറത്തു വരുന്ന വിവരം.രാജ്യസഭാ സീറ്റിൽ കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണം  സിപിഎമ്മിന്റെതാണ്.ഇതിൽ ഒരെണ്ണം നേരത്തെ ഘടകകക്ഷിക്ക് കൊടുത്തത് തിരിച്ചെടുത്തതും വരും.അതിൽ ഒരു സീറ്റില്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് മത്സരിക്കുന്നത്.മറ്റെ സീറ്റ് മമ്മൂട്ടിക്ക് നല്‍കാനാണ് നിലവിലെ തീരുമാനം.

നാളെ ചേരുന്ന സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതിയോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും എന്നാണ് അറിയാൻ കഴിയുന്നത്.പാര്‍ട്ടി ചാനലായ കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയാണ് നിലവിൽ മമ്മൂട്ടി.അതേസമയം മമ്മൂട്ടി ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.തോമസ് ഐസക്ക് ഉൾപ്പടെയുള്ളവർ ഈ സീറ്റിനായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: