KeralaNEWS

ആ മിസൈൽ തൊടുത്തത് ഇന്ത്യ തന്നെ

ന്യൂഡെല്‍ഹി: പാകിസ്ഥാനിലേക്ക് മിസൈല്‍ തൊടുത്തത് ഇന്ത്യ തന്നെ.ഇന്ത്യയിൽ നിന്നും മിസൈൽ പതിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പാക്കിസ്ഥാൻ അറിയിച്ചതിന് പിന്നിലെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ വെളിപ്പെടുത്തല്‍.
അതേസമയം ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മിസൈല്‍ സംവിധാനത്തില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനിൽ പതിക്കാൻ കാരണമായതെന്നും പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കി.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.പതിവ് അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാര്‍ കാരണം മിസൈല്‍ ലോഞ്ച് ആകുകയായിരുന്നെന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക വിശദീകരണം.സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട മിസൈല്‍ പാകിസ്ഥാനിലെ ആള്‍പാര്‍പ്പില്ലാത്ത ഒരു പ്രദേശത്താണ് പതിച്ചത്.സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നെന്നും സംഭവത്തില്‍ ആളപായമൊന്നും സംഭവിക്കാത്തത് വലിയ ആശ്വാസമാണെന്നും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: