KeralaNEWS

കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിലെ മലയാളി തിളക്കം

എസ്‌എല്ലിൽ ഇന്ന് നടന്ന ആദ്യപാദ സെമിയിൽ ലീഗ് ജേതാക്കളായ ജംഷഡ്പൂരിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്.1-0 ത്തിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ വിജയം.മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് നേടിയ തകര്‍പ്പന്‍ ഗോളിലാണ് ജംഷഡ്പൂര്‍ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്.ലീഗിൽ ഈ സീസണിൽ ഇതിനുമുൻപ് നടന്ന രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിനെ തോൽപ്പിക്കാൻ സാധിച്ചിരുന്നില്ല.ഒരുതവണ സമനില ആയിരുന്നെങ്കിൽ മറ്റൊരു തവണ 3-0 ത്തിന്റെ പരാജയമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്.
  ഇന്നത്തെ മത്സരത്തിൽ ആദ്യ പകുതിയിലെ 38-ാം മിനിറ്റിലാണ് സഹല്‍ ജംഷഡ്പൂരിന്റെ വലകുലുക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തന്നെയായിരുന്നു മേധാവിത്വം.ഗോള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും മഞ്ഞപ്പടയുടെ സൂപ്പര്‍ താരം ലൂണയും മികച്ച ഫോമില്‍ തന്നെയായിരുന്നു.ലൂണയുടെ ഷോട്ടുകള്‍ പലതവണ ജംഷഡ്പൂര്‍ പോസ്റ്റില്‍ ഭീതി വിതയ്ക്കുകയും ചെയ്തു.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിനായി താന്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച സീസണാണ് ഇതെന്ന് സഹല്‍ അബ്ദുല്‍ സമദ് പറഞ്ഞു.ഈ സീസണ്‍ തന്റെ ഏറ്റവും മികച്ച സീസണാണ്.അത് ഗോളിന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാം കൊണ്ടും ഇത് തനിക്ക് നല്ല സീസണ്‍ ആണ് എന്നാണ് സഹല്‍ പറഞ്ഞത്.ഇന്ന് ജംഷദ്പൂരിനെ ആദ്യ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചപ്പോള്‍ വിജയ ഗോള്‍ നേടിയത് സഹല്‍ ആയിരുന്നു.സഹലിന്റെ ഈ സീസണിലെ ആറാം ഗോളായിരുന്നു ഇത്.മാർച്ച് 15-നാണ് ജംഷഡ്പൂരുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംപാദ സെമിഫൈനൽ മത്സരം.ഈ മത്സരത്തിൽ സമനില കൊണ്ടുപോലും കേരള ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ കടക്കാൻ സാധിക്കും.

Back to top button
error: