NEWS

കറുവാപ്പട്ട ബുദ്ധിക്കും ഓര്‍മ്മശക്തിക്കും പ്രമേഹത്തിനും ഉത്തമം, കറുവാപ്പട്ടയുടെ ഔഷധഗുണങ്ങള്‍ അനുഭവിച്ചറിയൂ…!

ടുക്കളയിലെ പല സുഗന്ധവ്യഞ്ജനങ്ങളും, ഔഷധങ്ങളും ആരോഗ്യദായിനികളുമാണ്. ചില രോഗങ്ങള്‍ക്കുള്ള മരുന്നു കൂടിയാണ് ഇവ പലതും. ഇതില്‍ പല തരത്തിലെ മസാലകളും പെടുന്നു. അക്കൂട്ടത്തില്‍ പ്രധാനമാണ് സിന്നമണ്‍ അഥവാ കറുവാപ്പട്ട.

ഇത് പൊതുവേ സ്വാദിനും മണത്തിനുമാണ് ഉപയോഗിക്കുന്നത്. പക്ഷേ ആരോഗ്യപരമായ നിരവധി സവിശേഷതകളുണ്ട് കറുവാപ്പട്ടക്ക്.
ഇത് അമിതമായ ശാരീരിക ഭാരം അകറ്റാനും പ്രമേഹംപോലുളള രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്.

Signature-ad

പനി, വയറിളക്കം, ആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമാണ് കറുവപ്പട്ട. ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. അതിലുപരി ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ എന്നിവയായും കറുവാപ്പട്ട പ്രവര്‍ത്തിക്കുന്നു. ഇടയ്ക്കിടെയുള്ള ചുമ, ജലദോഷം എന്നിവ അകറ്റുന്നതിന് കറുവാപ്പട്ട വെള്ളം ഏറെ ​ഗുണം ചെയ്യും.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. കറുവാപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

ഭാരം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പലപ്പോഴും വളരെ വലിയ ആശ്വാസം തന്നെയാണ് കറുവാപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കറുവാപ്പട്ട ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും കറുവാപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.

ഡോ. മഹാദേവൻ

Back to top button
error: