IndiaNEWS

പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് മാന്‍ 16ന് സത്യപ്രതിജ്ഞ ചെയ്യും

നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടി നേതാവായ ഭഗവന്ത് മാന്‍ ഈ മാസം 16ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗത് സിങ്ങിന്റെ ജന്മ നാടായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളുമായി ഭഗവന്ത് മാന്‍ ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായി. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദ പ്രകടനവും റോഡ് ഷോയും ഈ മാസം പതിമൂന്നിന് അമൃത്‌സറില്‍ നടക്കും. 117 അംഗ നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഭരണം പിടിച്ചത്. നിലവിലുണ്ടായിരുന്ന മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നി രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു.

Back to top button
error: