ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങണം: മമത
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
കൊല്‍ക്കത്ത: ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പുതിയ സഖ്യ സാധ്യതകള്‍ക്കുള്ള സൂചനകള്‍ അവര്‍ നല്‍കി. കോണ്‍ഗ്രസിന് വേണമെങ്കില്‍ സഖ്യത്തിന്റെ ഭാഗമാകാമെന്നും പറഞ്ഞു. ബിജെപിക്കെതിരേ പോരാടാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നടക്കണമെന്ന് പറഞ്ഞ മമത കോണ്‍ഗ്രസിന് വേണമെങ്കില്‍ ഒന്നിച്ച് 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പോരാടാമെന്നും പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അവരെ ആശ്രയിക്കാന്‍ കഴിയില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണവും തൂത്തുവാരിയ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മമത ബാനര്‍ജിയുടെ പരാമര്‍ശം. ബിജെപിക്കെതിരെ എങ്ങനെ പോരാടാമെന്നും പരാജയപ്പെടുത്തണമെന്നും തൃണമൂല്‍ കാണിച്ചുതന്നുവെന്നും കോണ്‍ഗ്രസ് ടിഎംസിയില്‍ ലയിക്കുകയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പോരാടുകയും ചെയ്യേണ്ട സമയമാണിതെന്നും മുതിര്‍ന്ന ടിഎംസി നേതാവ് ഫിര്‍ഹാദ് ഹക്കിം പറഞ്ഞിരുന്നു.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപിയുടെ ഏജന്റ് എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ബിജെപിയുടെ ഏറ്റവും വലിയ ഏജന്റ് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബി.ജെ.പിക്കെതിരായ പോരാട്ടം അത്ര ഗൗരവകരമായി കാണുന്നുവെങ്കില്‍ ടി.എം.സി കോണ്‍ഗ്രസില്‍ ലയിക്കണമെന്നും ചൗധരി പറഞ്ഞു.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP