Month: March 2022
-
Kerala
ഡൽഹിയിൽ തീപിടുത്തം; ഏഴ് പേർ മരിച്ചു
ഡല്‍ഹിയിലെ ഗോകുല്‍പുരിയിൽ ഉണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.തീപിടിത്തത്തില്‍ ഇവിടുത്തെ ഒരു ചേരിയിലെ അറുപതോളം കുടിലുകളാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ നാലോടെ അഗ്‌നിശമനസേന തീ നിയന്ത്രണ വിധേയമാക്കി.സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ദുഖം രേഖപ്പെടുത്തി.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
കോട്ടയം വഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും
കോട്ടയം: എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ചില ട്രെയിനുകള്‍ ഇന്നുമുതൽ ആലപ്പുഴ വഴി തിരിച്ചുവിടും.ശബരി എക്സ്പ്രസ് (17230) , പരശുറാം എക്സ്പ്രസ് (16649) , കോബ്ര-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647) , കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് (12202) എന്നീ ട്രെയിനുകളാണ് വഴി തിരിച്ചുവിടുന്നത്. ശബരി എക്സ്പ്രസ് 12, 14, 19, 22 തിയതികളില്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിലായിരിക്കും നിര്‍ത്തുക. ഇതേ ദിവസങ്ങളില്‍ പരശുറാം എക്സ്പ്രസ് തൃപ്പൂണിത്തുറ, പിറവം റോഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം എറണാകുളം ജംഗ്ഷന്, ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിലായിരിക്കും നിര്‍ത്തുക. കോബ്ര-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് തീവണ്ടി 14ന് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. തൃപ്പൂണിത്തുറ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കും. എറണാകുളം ജംഗ്ഷന്, ചേര്‍ത്തല,…
Read More » -
Kerala
നമ്മുടെ പെരുമാറ്റം അൽപം ശ്രദ്ധയോടെ ആകാം; ചില പെരുമാറ്റ രീതികൾ
1.തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരാളെ ഫോണിലേക്കു വിളിക്കരുത്.അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. അല്ലെങ്കിൽ നമ്മളോട് സംസാരിക്കാൻ താൽപര്യമില്ല. 2.കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ.. 3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക. 4.ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ…? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക… 5.എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ…
Read More » -
Kerala
രോഗികളെ ചികിത്സിക്കുന്നതോടൊപ്പം അവർക്ക് ഭക്ഷണവും വച്ചുവിളമ്പേണ്ടി വന്ന ആശുപത്രി ജീവനക്കാരുടെ കഥ അല്ല, അനുഭവം
രണ്ടു വർഷം മുൻപായിരുന്നു.കൃത്യമായി പറഞ്ഞാൽ കൊറോണയെപ്പറ്റി നമ്മൾ മലയാളികൾ ആദ്യമായി കേട്ടു തുടങ്ങിയ 2020 മാർച്ച് മാസത്തിൽ.സംഭവം റാന്നി താലൂക്ക് ആശുപത്രിയിലാണ്. കൊറോണ ഭീതിയിൽ റാന്നിയിലെ ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്ന നൂറുകണക്കിന് രോഗികൾക്കും അവരുടെ കൂട്ടിരുപ്പുകാർക്കും വേണ്ടി ആശുപത്രി ജീവനക്കാർ തന്നെ അങ്ങ് ഇറങ്ങി.. അടുപ്പ് കൂട്ടി, കറിക്ക് അരിഞ്ഞ്, കപ്പ പുഴുങ്ങി, ചമ്മന്തി ഉണ്ടാക്കി, ചോറും സാമ്പാറും തോരനും അച്ചാറും എന്നുവേണ്ട വിഭവസമൃദ്ധമായ ഭക്ഷണം തന്നെ ഉണ്ടാക്കി അവർ എല്ലാവർക്കും വിളമ്പി… ഭക്ഷണം ഇല്ലാതെ വലഞ്ഞ കൊറോണ ഐസൊലേഷൻ വാർഡിലെ ഉൾപ്പെടെ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും എന്നുവേണ്ട, എല്ലാവർക്കും നിറഞ്ഞ മനസ്സോടെ തന്നെ അവർ ഭക്ഷണം വിളമ്പി… രോഗികളുടെ വയറും മനസ്സും നിറഞ്ഞു, ഒപ്പം അവരുടേയും.കാരണം അവരിൽ പലരും രണ്ടു മൂന്നു ദിവസമായി പട്ടിണിയിലുമായിരുന്നു. ഡ്യൂട്ടി ഡോക്ടർമാർ ഉൾപ്പെടെ വലുപ്പചെറുപ്പമില്ലാതെ എല്ലാ സ്റ്റാഫുകൾക്കും ഭക്ഷണം കൊടുക്കുവാൻ ഇങ്ങനെ സാധിച്ചു. ഡോക്ടർമാർ ഉൾപ്പെടെ പലരും ദിവസങ്ങളായി …
Read More » -
Crime
ഓട്ടോയിൽ നിന്നും തെറിച്ചു വീണു; രണ്ടുവസ്സുകാരിക്ക് ദാരുണാന്ത്യം
പെരുനാട് കാവനാലിന് സമീപം ഓട്ടോയിൽ നിന്നും തെറിച്ചു വീണു രണ്ടുവസ്സുകാരിക്ക് ദാരുണാന്ത്യം. മാടമൺ കക്കാട് വീട്ടിൽ സജിത്തിന്റെ മകൾ ദക്ഷാ സജിത്ത് (2) ആണ് മരണപ്പെട്ടത്. കാവനാൽ മഹാദേവ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മാടങ്ങവേ ഇന്നു രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. അമ്മ സൂര്യക്കും വല്യമ്മക്കും ഒപ്പം യാത്ര ചെയ്യവേ ഓട്ടോ കല്ലിൽ തട്ടി മറിയുകയായിരുന്നു. സൈഡിൽ ഇരുന്ന ഇരുവരും തെറിച്ചു റോഡിലേക്ക് വീഴുകയാണ് ഉണ്ടായത്. വീഴ്ചയിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു. അമ്മയെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി. അച്ഛൻ സജിത്ത് ആർമി ഓഫീസറാണ്. മരിച്ച ദക്ഷ ഇവരുടെ ഏക മകളാണ്. സംസ്കാരം പിന്നീട്.
Read More » -
LIFE
മലയാള സിനിമയിലെ അതുല്യ പ്രതിഭ യായിരുന്നു തിക്കുറിശ്ശി: മന്ത്രി ജി. ആർ. അനിൽ
തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു.മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്നു തിക്കുറിശ്ശിയെന്നും തിക്കുറിശ്ശിയുടെ ഭവനം സ്മാരകമാക്കാൻ ഫൗണ്ടേഷൻ മുൻകൈ എടുക്കണമെന്നും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്ര നിരൂപകൻ ടി. പി.ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തി . ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി, എൻ. ആർ. സി. നായർ, റഹിം പനവൂർ,ഷീബ തുടങ്ങിയവർ സംസാരിച്ചു .ഡോ: വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി നടത്തി.
Read More » -
LIFE
” പന്ത്രണ്ട് ” സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ്
ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട് ‘ (12) എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. <span;>വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു. എഡിറ്റർ- നബു ഉസ്മാൻ, ലൈൻ പ്രൊഡ്യൂസർ- ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനർ- ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്- റിഷാജ് മുഹമ്മദ്, ഡിസൈൻ- യല്ലോ ടൂത്ത് സൗണ്ട് ഡിസൈനർ-…
Read More » -
Business
കൊച്ചി ലുലു മാളിന് ഒന്‍പത് വയസ്സ്
കേരളത്തിന്റെ ഷോപ്പിംഗ് സംസ്‌കാരത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരിയും കൊച്ചി നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുകയും ചെയ്ത ലുലു മാളിന് ഇന്ന് ഒന്‍പത് വയസ്സ്. ഈ വിജയയാത്രയില്‍ രാജ്യത്തെ മറ്റേത് മാളിനേക്കാള്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതും അടക്കം നിരവധി നാഴികക്കല്ലുകള്‍ ലുലു മാള്‍ പിന്നിട്ടു. ഒൻപത് വർഷത്തിനിടെ 16 കോടി ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും അൻപതിനായിരം വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. കഴിഞ്ഞ രണ്ട് വര്‍ഷം മാത്രം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 50 സ്റ്റോറുകള്‍ മാളില്‍ തുറന്നു. ഇതില്‍ മാംഗോ, നൈക്ക ലക്‌സ്, അര്‍മാനി എക്‌സ്‌ചേഞ്ച്, കളക്ടീവ്, ലിവൈസ് റെഡ്‌ലൂപ്, റിതുകുമാര്‍, എം.എ.സി, ബോംബെ സ്‌റ്റോര്‍, ഫണ്‍ട്യൂറ, സ്റ്റാര്‍ ബക്‌സ് ഉള്‍പ്പെടെ 20 ബ്രാന്‍ഡുകള്‍ കേരളത്തില്‍ ആദ്യമായാണെത്തുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ദീർഘവീക്ഷണത്തിൽ ഉയർന്നുപൊങ്ങിയ മാളിൽ പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിച്ചു. …
Read More » -
NEWS
യുക്രെയ്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 50 ദശലക്ഷം യുഎസ് ഡോളർ പ്രഖ്യാപിച്ചു
റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരെ സഹായിക്കുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 50 ദശലക്ഷം യുഎസ് ഡോളർ പ്രഖ്യാപിച്ചു. പോളണ്ടിലെ വാർസായിലേക്കുള്ള യാത്രയ്ക്കിടെയാണ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ്എഐഡി) വഴി യുഎസ് ഗവൺ മെന്റിൽ നിന്ന് ഏകദേശം 50 മില്യൺ ഡോളർ പുതിയ മാനുഷിക സഹായം പ്രഖ്യാപിച്ചത്. അധിനിവേശത്തെ തുടർന്ന് സ്വന്തം വീടുകളിൽ നിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള അടിയന്തര ഭക്ഷ്യ സഹായം യുക്രെയ്ൻ അതിർത്തിയിൽ എത്തി
Read More » -
NEWS
പാതിരാത്രി മൃഗശാലയില്‍ നിന്ന് മുങ്ങിയ പെന്‍ഗ്വിനെ കയ്യോടെ പിടിച്ച് പൊലീസ്
ഏറെ കൗതുകത്തിന് വഴി വെച്ച വാർത്തായണ് കഴിഞ്ഞ ദിവസം ബുഡാപ്പസ്റ്റ് പോലീസ് പങ്കുവെച്ചത്. പാതിരാത്രി മൃഗശാലയില്‍ നിന്ന് മുങ്ങിയ പെന്‍ഗ്വിനെ കയ്യോടെ പിടിച്ച് പൊലീസ്. ഹങ്കറിയിലെ ബുഡാപെസ്റ്റിലാണ് സംഭവം. ബുഡാപെസ്റ്റ് മെട്രോപൊളിറ്റന്‍ സൂ ആന്‍ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് രാത്രി രക്ഷപ്പെട്ട പെന്‍ഗ്വിനെയാണ് പിടികൂടിയത്. ബുഡാപെസ്റ്റ് പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. പെന്‍ഗ്വിനെ പിടികൂടുന്നതിന്റെയും തിരികെ ഏല്പിക്കുന്നതിന്റെയും ചിത്രങ്ങള്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബുഡാപെസ്റ്റില്‍ ജോലിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍മാരാണ് പുലര്‍ച്ചെ 2.30 ഓടെ തെരുവിലൂടെ അലക്ഷ്യമായി നടക്കുന്ന പെന്‍ഗ്വിനെ കണ്ടെത്തിയത്. പൊലീസുകാര്‍ ചേര്‍ന്ന് പെന്‍ഗ്വിനെ പിടികൂടി പുതപ്പില്‍ പൊതിഞ്ഞ് തിരികെ മൃഗശാലയില്‍ ഏല്പിച്ചു. 6 മാസം പ്രായമായ സന്യിക എന്ന പെന്‍ഗ്വിനാണ് നാട് കാണാനിറങ്ങിയത്.
Read More »