പഞ്ചാബിലെ എംഎൽഎമാർക്ക് നിർദേശവുമായി നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മൻ. ജനപ്രതിനിധികള്‍ കഴിവതും അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ത്തന്നെ ഉണ്ടാകണമെന്നാണ് ഭഗവന്ത് മന്നിന്റെ ആദ്യ നിര്‍ദേശം.
തലസ്ഥാനമായ ചണ്ഡീഗഡിലല്ല പകരം സ്വന്തം മണ്ഡലങ്ങളിലാണ് പരമാവധി സമയം എംഎല്‍എമാര്‍ ഉണ്ടാകേണ്ടത്. സ്ഥാനമാനങ്ങളുടെ പിന്നാലെ പോകരുത്. വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോടൊപ്പമാണ് എംഎല്എമാരുണ്ടാകേണ്ടതെന്നും ഭഗവന്ദ് മാന്‍ കൂട്ടിച്ചേര്‍ത്തു