HealthLIFE

സൈനസൈറ്റിസ് അറിയേണ്ടതെല്ലാം

മ്മുടെ തലയോട്ടിയിലും മൂക്കിന്റെ ഇരുവശത്തും കണ്ണിനു ചുറ്റുമുള്ള വായു അറകളാണ് സൈനസ്. മാക്സിലറി, ഫ്രോണ്ടൽ, സ്പിനോയ്ഡ് എന്നീ സൈനസുകളാണ് മുഖത്തുള്ളത്. ഈ സൈനസുകളുടെ ഉൾഭാഗത്തുള്ള കോശങ്ങളുടെ വീക്കം അഥവാ നീരിളക്കമാണ് സൈനസൈറ്റിസ്.
സൈനസ് അറകളിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ സാധാരണഗതിയിൽ മൂക്കിലൂടെ വയറിലെത്തി പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ എന്തെങ്കിലും കാരണത്താൽ ഈ സ്വാഭാവിക പ്രക്രിയ നടക്കാതെ വന്നാൽ അത് സ്രവങ്ങൾ സൈനസ് അറകളിൽ കെട്ടിക്കിടക്കുകയും സൈനസൈറ്റിസ് രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. വളരെ സാധാരണമായ ജലദോഷപ്പനിയും ബാക്ടീരിയൽ അണുബാധയും അലർജിയും അസിഡിറ്റിയുമൊക്കെ സൈനസുകളിൽ അണുബാധയ്ക്ക് കാരണമാവാറുണ്ട്.മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത്, മൂക്കിലെ ദശവളർച്ച എന്നിവയും അണുബാധയ്ക്ക് കാരണമാവാം.

കടുത്ത പനി, ദേഹം വിറയൽ, ശരീരവേദന, മൂക്കടപ്പ്, ചുമ, ആസ്തമ ശ്വാസം മുട്ടൽ തുടങ്ങിയവയാണ് കടുത്ത സൈനസ് അണുബാധയുടെ ലക്ഷണങ്ങൾ.അതേസമയം ചില സൈനസ് അണുബാധകൾ പല്ലുവേദന, പല്ല് പുളിപ്പ്, മൂക്കടപ്പ്, തലകുനിക്കുമ്പോൾ മൂക്കിന് ഭാരം, പല്ലിന് തരിപ്പ്, ചെവിവേദന തുടങ്ങിയ ലക്ഷണങ്ങളോടെയും ഉണ്ടാവാം.

 

Signature-ad

വേദന അനുഭവപ്പെടുന്ന ഭാഗത്തെ അടിസ്ഥാനമാക്കി സൈനസൈറ്റിസ് തിരിച്ചറിയാം. മുഖത്തിന്റെ ഇരുവശങ്ങളിലുമായാണ് വേദന അനുഭവപ്പെടുന്നതെങ്കിൽ അത് മാക്സിലറി സൈനസിലുണ്ടായ അണുബാധയാവാം.

 

നെറ്റിയിലോ പുരികത്തിന്റെ അടിയിലോ ആയി അനുഭവപ്പെടുന്ന വേദന ഫ്രണ്ടൽ സൈനസ് അണുബാധയുടെ ലക്ഷണമാണ്. രാവിലെ എഴുന്നേൽക്കുന്ന നേരം ഇത്തരം സൈനസൈറ്റിസ് വേദന പ്രകടമാവണമെന്നില്ല. എന്നാൽ പകൽ നേരം ഉച്ചയോട് അടുക്കുംതോറും ഈ വേദനയുടെ തോത് കൂടി വരും. ഇരിക്കുന്ന സമയത്താണ് ഈ വേദന കലശലാവുന്നത്. ഓഫീസ് സൈനസൈറ്റിസ് എന്നും ഈ വേദന അറിയപ്പെടുന്നു. വൈകുന്നേരത്തോടെ ഇത്തരം വേദന കുറയുന്നതായാണ് പൊതുവേ കാണപ്പെടുന്നത്.

 

മൂക്കിനും കണ്ണിനും ഇടയിലുള്ള സൈനസുകളിൽ ഉണ്ടാവുന്ന അണുബാധയാണെങ്കിൽ അത് എത്മോയിഡ് സൈനസൈറ്റിസ് ആവാം. കണ്ണിന് പിന്നിലായിട്ടാണ് വേദന അനുഭവപ്പെടുക.കഴുത്തിന് മുകളിലും തലയുടെ പുറകിലുമയിട്ടാണ് നാലാമത്തെ വിഭാഗം സ്ഫിനോയിഡ് സൈനസ് അണുബാധ പ്രകടമാവുന്നത്. കുനിയുമ്പോഴും തിരിയുമ്പോഴും കഠിനമായ വേദനയാവും ഇത്തരം അണുബാധ മൂലം അനുഭവപ്പെടുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൂക്ക് ശക്‌തിയായി ചീറ്റുന്നത് ഒഴിവാക്കുക. മൂക്ക് പിഴിയുകയോ ഉള്ളിലോട്ടു വലിച്ചു തുപ്പുകയോ ചെയ്യാം.ഒരു മൂക്ക് അടച്ചുപിടിച്ചു ചീറ്റുന്നതു നിർബന്ധമായും പാടില്ല.തണുപ്പുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.

പ്രതിരോധം

* ജിഞ്ചർ ടീ അല്ലെങ്കിൽ ഇഞ്ചിച്ചായ സൈനസൈറ്റിസിനെ പ്രതിരോധിക്കുന്ന ഒന്നാന്തരം ഒരു മരുന്നാണ്.ഇഞ്ചി ചായയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആൻറി ഒാക്സിഡൻറ് ഘടകങ്ങൾ സൈനസൈറ്റിസിനെ ചെറുത്ത് തോൽപ്പിക്കാൻ പോന്നവയാണ്.

* മൂക്കടപ്പ് മാറ്റാനും സൈനസൈറ്റിസ് മൂലം തൊണ്ടക്കുണ്ടാകുന്ന പ്രശ്നങ്ങൾ അകറ്റാനും സൈനസിൽ അമിതമായി നിറഞ്ഞ കഫം ഇല്ലാതാക്കാനും തേനിന് കഴിവുണ്ട്. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങ നീരും സംയോജിപ്പിച്ച് ദിവസം രണ്ട് നേരം കഴിക്കുന്നതു വഴി സൈനസൈറ്റിസ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽനിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

* തുളസിയില, ചുക്ക്, തിപ്പല്ലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കുന്നതും നല്ലതാണ്. ഇഞ്ചിയോ, നെല്ലിക്കയോ പാട മാറ്റിയ പാല്‍ ചേര്‍ത്ത് തിളപ്പിച്ച് കഴിക്കുന്നതും നല്ലത്. കറിവേപ്പിലയും മഞ്ഞളും ധാരാളം ചേര്‍ത്ത് കാച്ചിയ മോര് ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

* രണ്ട് സ്പൂൺ ആപ്പിൾ സിഡാർ വിനെഗർ കാൽ കപ്പ് വെള്ളത്തിൽ കലർത്തി കുടിച്ചാൽ സൈനസൈറ്റിസ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പമ്പ കടക്കും. എന്നാൽ ഇത് അമിത അളവിൽ കഴിക്കരുത്.യൂക്കാലിപ്റ്റസ്, ലാവൻറർ ഓയിൽ, ലെമൺ ഓയിൽ എന്നിവയെല്ലാം സൈനസൈറ്റിസിനെതിരെ പൊരുതുന്ന കലർപ്പില്ലാത്ത മരുന്നുകളാണ്.

*പിഎൻഎസ് (Para Nasal Sinuses) എക്സ്റേ വഴി സൈനസൈറ്റിസ് കണ്ടെത്താം 

Back to top button
error: