KeralaNEWS

വൈക്കത്ത്  ഗൃഹനാഥനെ തോട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: വൈക്കം ടിവി പുരത്ത്
മാലിന്യം നിറഞ്ഞ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ടിവി പുരം പഞ്ചായത്ത് ആറാം വാര്‍ഡ് പയറുകാട് കോളനിയിലെ വിശ്വനാഥനെ (60 )യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ ഒന്‍പതരയോടെ തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ വൈക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.

ഭാര്യ: നിര്‍മല. മക്കള്‍: വിനോദ്, ദിവ്യ.

Back to top button
error: