IndiaNEWS

ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ  കോഡ് മാറ്റണമെന്ന് ആവശ്യം 

ബിഹാറിലെ ഗയ വിമാനത്താവളത്തിന്റെ ‘ഗേ’ എന്ന കോഡ് മാറ്റണമെന്ന ആവശ്യവുമായി പാര്‍ലമെന്ററി സമിതി. പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഗേയെന്ന കോഡില്‍ വിമാനത്താവളം അറിയപ്പെടുന്നതില്‍ പ്രദേശവാസികള്‍ക്ക് പ്രതിഷേധമുണ്ടെന്നും സമിതി പറയുന്നു.
ഗേയ്ക്ക് പകരം വിമാനത്താവളത്തിന് യാഗ് എന്ന കോഡ് നല്‍കണമെന്നാണ് ആവശ്യം. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‍പോര്‍ട്ട് അസോസിയേഷനാണ് വിവിധ വിമാനത്താവളങ്ങള്‍ക്ക് കോഡ് നല്‍കുന്നത്.പുണ്യനഗരമായ ഗയയിലെ വിമാനത്താവളത്തിന് ഗേ​യെന്ന കോഡ് ഒട്ടും യോജിക്കില്ലെന്നും പാര്‍ലമെന്ററി സമിതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: