IndiaNEWS

ഡൽഹിയുമായുള്ള ബന്ധം ഉപേക്ഷിച്ച് അമിതാഭ് ബച്ചൻ

ന്യൂഡല്‍ഹി: അച്ഛനും അമ്മയും താമസിച്ചിരുന്നതും താൻ ജനിച്ചു വളർന്നതുമായ ഡല്‍ഹിയിലെ ഗ്രീൻപാർക്കിന് സമീപമുള്ള ഗുല്‍മോഹര്‍ പാര്‍ക്കിലെ  വീട് വിറ്റ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.സോപാന്‍ എന്ന വീട് 23 കോടി രൂപയ്ക്ക് വിറ്റതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2021 ഡിസംബര്‍ 7നാണ് 418.05 ചതുരശ്ര മീറ്റര്‍ ചുറ്റളവിലുള്ള ഇരുനില വീടും അതിനോട് ചേർന്നുള്ള വസ്തുവും ബച്ചൻ വിറ്റത്. ബച്ചന്‍ കുടുംബത്തിന്റെ ആദ്യ വസതിയായിരുന്നു സോപാൻ.അമിതാഭ് ബച്ചന്റെ അച്ഛന്‍ ഹരിവംശ്റായ് ബച്ചനും അമ്മ തേജി ബച്ചനുമാണ് ഇവിടെ താമസിച്ചിരുന്നത്.മാതാപിതാക്കള്‍ക്കൊപ്പം അമിതാഭ് ബച്ചനും ഏറെനാള്‍ ഇവിടെ താമസിച്ചിരുന്നു. പിന്നീട് താരം മുംബൈയിലേക്ക് താമസം മാറ്റി.ജുഹുവിലുള്ള ജല്‍സ എന്ന വസതിയിലാണ് നിലവില്‍ അമിതാഭ് ബച്ചന്‍ താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: