Month: February 2022
-
LIFE
കുടപ്പന
കുടപ്പന ഇന്ന് വളരെ അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ വളരെ കുറവാണ്.ഈ ഒറ്റത്തടി വൃക്ഷത്തിന്റെ (Talipot Palm). ശാസ്ത്രീയനാമം: Corypha umbraculifera എന്നാണ്.പണ്ട് കുടയുണ്ടാക്കാനായി ഇതുപയോഗിച്ചിരുന്നു.അതിലുപരിയായി ഇതൊരു ഭക്ഷണമായും ഉപയോഗിച്ചിരുന്നു. കുടപ്പനയുടെ പൂർണ്ണ വളർച്ചയുടെ അവസാനത്തിലാണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്.ഇങ്ങനെ പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ആ സസ്യത്തിന്റെ എല്ലാ പോഷകങ്ങളും ആ പൂക്കളിലേക്കു പോവുകയും ക്രമേണ ആ മരം നശിച്ചു പോവുകയും ചെയ്യുന്നു.ഏകദേശം 60 വർഷത്തോളമെടുക്കും ഒരു പ്രായപൂർത്തിയായ പനയിൽ പൂക്കളുണ്ടാകാൻ. ഇതിന്റെ ഓലകൾ (പട്ടകൾ) കുടയുണ്ടാകാനായി ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഇതിന്നു കുടപ്പന എന്ന പേർ വന്നതെന്ന് പറയുന്നു.
Read More » -
India
ലതാ മങ്കേഷ്കർ മലയാളത്തിൽ പാടിയത് ഒരേയൊരു പാട്ട്
16 ഭാഷകളിലായി അയ്യായിരത്തിലധികം പാട്ടുകള്‍ പാടിയ വാനമ്ബാടിയാണ് ലതാമങ്കേഷ്‌കര്‍. എന്നാല്‍ ആ ശബ്ദമാധുര്യം മലയാളത്തിന് സമ്മാനിച്ചത് ഒരു ഗാനം മാത്രമാണ്.കദളീ കണ്‍കദളി ചെങ്കദളീ പൂവേണോ’ എന്ന ഗാനം തലമുറകള്‍ പിന്നിട്ടിട്ടും സംഗീത ആസ്വാദകരുടെ മനം കവര്‍ന്നുകൊണ്ടേയിരിക്കുന്നതിന് പ്രധാന കാരണം ഗായികയുടെ ശബ്ദമാധുര്യം തന്നെയാണ്. 1971ല്‍ രാമുകാര്യാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നെല്ലിലായിരുന്നു ആ ഗാനം. സലീല്‍ ചൗധരിയുടെ സംഗീതത്തില്‍ വയലാറിന്റെ ഗാനരചനയില്‍ പിറന്ന സമാനതകളില്ലാത്ത പിന്നണിഗാനം ഇന്നും ആസ്വാദകരുടെ കാതുകളില്‍ ഇമ്ബം തീര്‍ക്കുന്നു. ചിത്രത്തില്‍ ജയഭാരതി വേഷമിടുന്ന ആദിവാസി പെണ്‍കുട്ടി പാടുന്ന ഗാനം എത്ര കേട്ടാലും മടുക്കാത്തതാണ്. പ്രണയവും നിഷ്‌കളങ്കതയും തുളുമ്ബുന്ന ആലാപനം ഏറെ ഹൃദ്യമാണെങ്കിലും ഉച്ചാരണവൈകല്യത്തിന്റെ പേരില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതുകൊണ്ടാവണം ഒരുപക്ഷേ അവർ പിന്നീട് മലയാളം പാട്ട് പാടാന്‍ തയ്യാറാകാതിരുന്നത്.
Read More » -
India
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ വിടപറഞ്ഞു
ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ (93) വിട പറഞ്ഞു. രോഗബാധിതയായി ചികിൽസയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൂന്നുവട്ടം മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഗുരുതരാവസ്ഥയിലായി.ന്യുമോണിയയും ഗായികയെ അലട്ടിയിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരൂന്നു. ഇതിനിടെ സഹോദരിയും ഗായികയുമായ ആശാ ബോസ്ലെ ലതാ മങ്കേഷ്‌കറെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
Read More » -
India
ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു
ലതാ മങ്കേഷ്കർ അന്തരിച്ചു.92 വയസായിരുന്നു.കൊവിഡ് ബാധിതയായി മുംബയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെയായിരുന്നു മരണം. ജനുവരി പതിനൊന്നിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിന് പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതാണ് രോഗം ഗുരുതരമാക്കിയത്.
Read More » -
Food
ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാം
1-ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തില്‍ അരിയുക.ഇത് വെള്ളത്തിലിട്ട് അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും കഴുകി നന്നായി വൃത്തിയാക്കുക. ഒന്നുരണ്ട് തവണ ഇങ്ങനെ കഴുകിയ ശേഷം ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് അതിലേക്ക് ഇടുക.ഇത് ഒരുമണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 2- ഒരു മണിക്കൂറിന് ശേഷം ഇതിലെ വെള്ളം വറ്റിച്ച് കളഞ്ഞ്. ഉരുളക്കിഴങ്ങ് കഷ്ണങ്ങളിലെ വെള്ളം ഒരു തുണിയെടുത്ത് നന്നായി ഒപ്പിയെടുക്കുക. 3- അതിനു ശേഷം അവ എണ്ണയിലിട്ട് പകുതി ചൂടില്‍ വറുക്കുക. 4-ഉരുളക്കിഴങ്ങുകള്‍ വേവുന്നത് വരെ വറുത്താല്‍ മതി. അതിന്റെ നിറം മാറാന്‍ അനുവദിക്കരുത്.എന്നിട്ട് ഫ്രൈ ആക്കിയ ഉരുളക്കിഴങ്ങ് കഷണങ്ങൾ ഒരു ടിഷ്യൂപേപ്പറിലേക്കിടുക. 5- തണുത്തതിനു ശേഷം വീണ്ടും അത് എണ്ണയിലിട്ട് വറുക്കുക.ഇത്തവണ മുഴുവന്‍ ചൂടില്‍ വേവിക്കാം.നന്നായി മൊരിയുന്നതുവരെയും ഇളം ബ്രൗണ്‍ നിറം ആകുന്നവരെയും വറുക്കാം. 6-വറുത്ത് കോരിയതിനു ശേഷം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇതിലെ എണ്ണ ഒപ്പിയെടുക്കുക. 7- ഇതിലേക്ക് അല്‍പ്പം ഉപ്പും കുരുമുളകും വിതറി ടോമാറ്റോ സോസില്‍ മുക്കി ചൂടോടെ കഴിക്കാം
Read More » -
Crime
കൊച്ചിയിൽ ഹണിട്രാപ്പ്, മലപ്പുറംകാരൻ യുവ വ്യവസായിയിൽ നിന്ന് ഇടുക്കിക്കാരി യുവതി 38 ലക്ഷം തട്ടി
കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് സംഘങ്ങൾ വ്യാപകമാകുന്നു. മലപ്പുറം സ്വദേശി യുവവ്യവസായിയിൽ നിന്നും ഇടുക്കി സ്വദേശിനി യുവതി ഹണിട്രാപ്പിൽ പെടുത്തി 38 ലക്ഷം രൂപ കവർന്നു. കെണിയിൽ പെടുത്തി വീഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു യുവതിയും കൂട്ടാളികളും. സംഭവത്തിൽ ഇടുക്കി സ്വദേശിനി ഷാജിമോൾ(34) പൊലീസ് പിടിയിലായി. ഇവരുടെ പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. കാക്കനാട്, പാലച്ചുവട് എം.ഐ.ആർ. ഫ്ളാറ്റിലാണ് ഷിജിമോൾ താമസിച്ചിരുന്നത്. വരാപ്പുഴ പെൺവാണിഭ കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട് ഷിജിമോൾ. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 സെപ്റ്റംബർ മുതൽ പരാതിക്കാരന്റെ കൈയിൽനിന്ന് 38 ലക്ഷം രൂപയാണ് ഷിജിമോൾ തട്ടിയത്. കഴിഞ്ഞ സെപ്റ്റംബറിൽ സ്ത്രീസുഹൃത്തിനെ കാണാൻ കാക്കനാട് പാലച്ചുവട് എം.ഐ.ആർ ഫ്ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി മയക്കിയശേഷം ഷിജിമോൾ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ടുദിവസത്തിനുശേഷം ഇയാളെ ഫോണിൽ വിളിച്ച് തന്റെ കൈയിൽ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും…
Read More » -
Crime
സലീഷിനെ എന്തിനാണ് ദിലീപ് കൊന്നത്…? പെട്രോളിനേക്കാൾ വേഗത്തിൽ തീപടർത്തുന്ന വിവാദങ്ങളുടെ ഉള്ളറകളിലേയ്ക്ക് ഒരു ഒളിഞ്ഞു നോട്ടം
നല്ലനടപ്പ്: പ്രവീൺ ഇറവങ്കര ഐ. ടി വിദഗ്ധൻ സലീഷിനെ കൊന്നത് നടൻ ദിലീപാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ചിലതായി. സലീഷിന്റെ സഹോദരൻ ശിവദാസും അവതാരപുരുഷൻ ബാലചന്ദ്രകുമാറും ഈ മരണത്തിൽ സംശയം പറഞ്ഞ സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നു എന്നാണ് സൂചന. ശരിക്കും സലീഷിന്റെ മരണം ഒരു കൊലപാതകമാണോ ? ആണെങ്കിൽ കൊലപാതകി ദിലീപാണോ ? നേരിട്ടുള്ള തെളിവുകൾ(Direct Evidence), സാഹചര്യത്തെളിവുകൾ(Circumstantial Evidence), കേട്ടുകേൾവിത്തെളിവുകൾ(Hearsay Evidence) എന്നിവയുടെ അടിസ്ഥാനത്തിൽ നമുക്കൊരു അന്വേഷണം നടത്താം. ഈ കേസ് മാത്രമല്ല കലാഭവൻ മണിയുടെ മരണം, പി.ടി തോമസ്, ആർ.എൽ.വി രാമകൃഷ്ണൻ തുടങ്ങിയവർക്കു നേരെയുണ്ടായ വധശ്രമം ഉൾപ്പെടെ പല ഗുരുതരാരോപണങ്ങളും ദിലീപിനു മേൽ നവ മാധ്യമങ്ങളും ചർച്ചത്തൊഴിലാളികളും ചേർന്ന് ഇതിനകം ചാർത്തിക്കഴിഞ്ഞു. ഗൂഡാലോചനാക്കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളെ, ഫെബ്രുവരി 7 തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുന്നു. ദിലീപും ബൈജു പൗലോസും ബാലചന്ദ്രകുമാറും സലീഷും എല്ലാം കൂടി ചേർന്ന് കലങ്ങിമറിഞ്ഞ ഈ വിചാരണാന്തരീക്ഷത്തിൽ ശരിക്കും…
Read More » -
Kerala
തിരുവനന്തപുരത്തോ കൊച്ചിയിലോ കോഴിക്കോട്ടോ ഫ്ലാറ്റിലിരുന്ന് വയനാട്ടിലെ കൃഷിയിൽ പങ്കാളികളാകാം
മാനന്തവാടി: ഇനി കൊച്ചിയിലെയോ കോഴിക്കോടെയോ മറ്റേതെങ്കിലും നഗരത്തിലെയോ ഫ്ലാറ്റിലിരുന്ന് വയനാട്ടിലെ കൃഷിയിൽ പങ്കാളിയാകാം, വിളവെടുക്കാം. വിത്ത് വിതക്കുന്നത് മുതൽ വിളവെടുക്കുന്നതുവരെ കാഴ്ചകളിലും അനുഭവങ്ങളിലും സന്തോഷത്തിലും ഉപഭോക്തക്കൾക്കും പങ്കാളികളാവാൻ അവസരമൊരുക്കുകയാണ് വയനാട്ടിലെ ഒരു പറ്റം കർഷകർ. പയർ കൃഷിയിൽ ഉപഭോക്താക്കളെക്കൂടി ഉപ്പെടുത്തുന്ന പങ്കാളിത്ത കൃഷിയാണ് ഇവിടെ പരീക്ഷിക്കുന്നത്. കാർഷിക മേഖലയിലെ പുത്തൻ സംരംഭമായ മാനന്തവാടി ആസ്ഥാനമായ ടി ഫാം വയനാട് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴയിൽ മൂന്നേക്കർ തരിശ് ഭൂമിയിൽ നാലിനം പയർ കൃഷി ചെയ്യുന്നത്. വിഷു മുതൽ മഴക്കാലം വരെയുള്ള രണ്ട് മാസക്കാലമായിരിക്കും വിളവെടുപ്പ് കാലം. പത്ത് പുരുഷൻമാരും ഒമ്പത് സ്ത്രീകളും ചേർന്ന ഗ്രീൻസ് കർഷക താൽപ്പര്യസംഘം (എഫ്.ഐ.ജി) ആണ് വേറിട്ട പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. എഫ്.ഐ.ജി പ്രസിഡണ്ട് ഉദയകുമാറിൻ്റെയും സെക്രട്ടറി വിജിത്തിൻ്റെയും നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും രണ്ടാഴ്ച മുഴുവൻ സമയം ജോലി ചെയ്തും മുപ്പതിനായിരം രൂപ ചിലവഴിച്ചുമാണ് കാട് പിടിച്ച് കിടന്ന മൂന്ന് ഏക്കർ…
Read More » -
NEWS
രാത്രി വൈകിയും ഉറക്കം വരുന്നില്ലേ…? സുഖനിദ്ര ലഭിക്കാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ
രാത്രി ശരിയായി ഉറക്കം ലഭിക്കാതിരിക്കുന്നതും, ഇടവിട്ട് ഉണര്‍ന്ന് ഉറക്കം മുറിഞ്ഞുപോകുന്നതും പതിവാണോ…? ഇവയെല്ലാം പതിവാണെങ്കില്‍ അത് ഗൗരവമായ പ്രശ്‌നമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള ഉറക്കപ്രശ്‌നങ്ങള്‍ വരാം. ഈ കാരണങ്ങൾ മനസിലാക്കി, ഇവ പരിഹരിച്ചില്ലെങ്കില്‍ പിന്നീട് മറ്റ് പല ശാരീരിക- മാനസിക വിഷമതകളും ഇതുമൂലമുണ്ടാകാം. നാം കഴിക്കുന്ന ഭക്ഷണത്തിലെ പോരായ്കകള്‍, ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിങ്ങനെ പലവിധ അസുഖങ്ങളും ഹോര്‍മോണ്‍ ബാലന്‍സ് പോകുന്നതും അടക്കം പല കാരണങ്ങള്‍ മൂലം ഉറക്കപ്രശ്‌നങ്ങള്‍ പതിവാകാം. ഇതിന് ഡോക്ടറെ കാണുകയോ ആവശ്യമെങ്കില്‍ മരുന്ന് കഴിക്കുകയോ ചെയ്യാം. എന്നാല്‍ ജീവിതരീതിയിലെ മാറ്റങ്ങള്‍ തന്നെയാണ് ഉറക്കക്കുറവിനെ പ്രധാനമായും ബാധിക്കുന്നത്. മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന വിഷയങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയോ, മാറിനില്‍ക്കാന്‍ സാധിക്കാത്തയിടങ്ങളാണെങ്കില്‍ അവയുണ്ടാക്കുന്ന അസ്വസ്ഥതകളെ മറ്റ് ഘടകങ്ങള്‍ കൊണ്ട് ലഘൂകരിച്ചോ ( സിനിമ, സംഗീതം പോലുള്ള വഴികള്‍ ) മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനൊപ്പം എളുപ്പത്തില്‍ ഉറക്കം വരുന്നതിനും, ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിനും…
Read More » -
Kerala
പാടംനിറയെ സൂര്യകാന്തിപ്പൂക്കൾ, മലപ്പുറത്തെ കരിഞ്ചാപ്പാടിയിലേക്ക് സന്ദർശകപ്രവാഹം
കോട്ടക്കൽ: വിളഞ്ഞുനിൽക്കുന്ന സൂര്യകാന്തിത്തോട്ടം കാണാൻ കരിഞ്ചാപ്പാടിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്. കുറുവ കരിഞ്ചാപ്പാടി പൊരുന്നുംപറമ്പിലാണ് കണ്ണിന് ഉത്സവമായി സൂര്യകാന്തി പൂത്തുവിടർന്നു നിൽക്കുന്നത്. സംസ്ഥാനത്തെ മികച്ച കർഷകനുള്ള പുരസ്‌കാരം നേടിയ കരുവള്ളി അമീർബാബുവിന്റേതാണ് തോട്ടം. രണ്ടുവർഷം മുൻപും ഇവിടെ സൂര്യകാന്തി കൃഷിചെയ്തിരുന്നു. അരയേക്കറിൽ കൃഷിചെയ്ത സൂര്യകാന്തിയിലൂടെ കലർപ്പില്ലാത്ത എണ്ണ ജനങ്ങളിലേക്കെത്തിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് അമീർബാബു പറയുന്നു. ദേശീയപാത രാമപുരം നാറാണത്ത് കാറ്റാടിപ്പാടം വഴിയും പെരിന്തൽമണ്ണ കോട്ടയ്ക്കൽ റൂട്ടിലെ പരവക്കൽ ചുള്ളിക്കോട് വഴിയും സൂര്യകാന്തിത്തോട്ടത്തിൽ എത്തിച്ചേരാം
Read More »