Month: February 2022
-
NEWS
രക്ഷാദൗത്യം ഇന്ത്യ തുടരുന്നു, മൂന്നാം സംഘവും തിരിച്ചു
രക്ഷാദൗത്യം ഇന്ത്യ തുടരുന്നു, മൂന്നാം സംഘവും തിരിച്ചു യുക്രെയ്നിൽനിന്നുള്ള രക്ഷാദൗത്യം ഇന്ത്യ തുടരുന്നു. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുമായി ഓപ്പറേഷൻ ഗംഗയുടെ മൂന്നാമത്തെ വിമാനമാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത് . ഹംഗറിയിലെ ബുഡാപെസ്റ്റിൽനിന്നാണ് 240 ഇന്ത്യക്കാരുമായി വിമാനം ഡൽഹിയിലേക്ക് തിരിച്ചത്. നേരത്തെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 470 പൗരന്മാരെ യുക്രെയ്നിൽനിന്ന് രണ്ട് വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. 219 പേരെ മുംബൈയിലും 251 പേരെ ഡൽഹിയിലുമാണ് എത്തിച്ചത്.
Read More » -
NEWS
ആൻസി കബീറും അഞ്ജനയും നൽകുന്ന അപകടസൂചനകൾ
നല്ല നടപ്പ്: പ്രവീൺ ഇറവങ്കര ആൻസി കബീറും അഞ്ജനയും… വിടരാതെ കൊഴിഞ്ഞ ആ രണ്ട് പനിനീർ മൊട്ടുകളെ ഓർമ്മയില്ലേ…? 2021 നവംബർ 1 ന് കേരളപ്പിറവി ദിനത്തിൽ നാം നിലവിളിച്ചുണർന്നത് ആ സുന്ദരിക്കുട്ടികളുടെ മരണ വാർത്ത കേട്ടു കൊണ്ടാണ്. ഒരാൾ മിസ് കേരള, മറ്റെയാൾ റണ്ണറപ്പ് ! അന്വേഷണം ഒരു വെറും റോഡ് അപകടത്തിനപ്പുറം മദ്യവും മയക്കുമരുന്നും കൂടിക്കലർന്ന ലഹരിയുടെ ചില അറിയാക്കഥകളിലേക്ക് നമ്മെ നയിച്ചു. സത്യം ഇനിയും തെളിയാനും അറിയാനുമിരിക്കുന്നതേയുളളു. ആൻസിയെയും അഞ്ജനയെയും അത്തരം അവിശുദ്ധികളുമായി ചേർത്തു വായിക്കാൻ നമുക്ക് താല്പര്യമില്ല. കാരണം അവർ നമ്മുടെ വീട്ടിലെ കുട്ടികളാണ്. അവർ ഇപ്പൊഴും പനിനീർ മഴ പൊഴിച്ച് പുഞ്ചിരിക്കുന്നത് നമ്മുടെ ഇടനെഞ്ചിലാണ്. എന്നാലും കാര്യമൊന്നുമില്ലാതെ ഇങ്ങനൊരു വാർത്ത എങ്ങനുണ്ടായി…? അന്നു രാത്രി അവർ മരണത്തിലേക്ക് യാത്ര പുറപ്പെട്ട ‘നമ്പർ 18’ ഹോട്ടലിൽ എങ്ങനെ 5 കോടി രൂപയുടെ മയക്കുമരുന്ന് എത്തിച്ചേർന്നു ? ഹോട്ടൽ മുതൽ മരണ മുനമ്പോളം അവരെ പിൻതുടർന്ന ഓഡി…
Read More » -
Sports
റഷ്യക്കെതിരേ കടുത്തപ്രതിഷേധവുമായി ലെവന്‍ഡോസ്‌കി, ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല; റഷ്യയുമായി മത്സരത്തിനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍
വാഴ്‌സോ(പോളണ്ട്): യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി തന്റെ പ്രതിഷേധം ട്വിറ്ററിലൂടെ പരസ്യമാക്കിയപ്പോള്‍ റഷ്യയുമായി മത്സരത്തിനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷനും പ്രഖ്യാപിച്ചു. മാര്‍ച്ച് 24ന് സംഘടിപ്പിക്കാനിരുന്ന റഷ്യക്കെതിരേയുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍നിന്നാണ് പോളണ്ട് പിന്മാറിയിരിക്കന്നത്. ‘യുക്രൈനുമേല്‍ റഷ്യ നടത്തിയ ആക്രമണത്തന്റെ പശ്ചാത്തലത്തില്‍ പോളിഷ് ദേശീയ ഫുട്‌ബോള്‍ ടീം റഷ്യന്‍ റിപ്പബ്ലിക്ക് ടീമിനെതിരേയുള്ള ലോകകപ്പ് യോഗ്യത മത്സരത്തില്‍ പങ്കെടുക്കില്ല’ പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സെസ്സാറി കുലെസ്സാ പറഞ്ഞു. അതേസമയം റഷ്യയുമായിട്ടുള്ള മത്സരം മാറ്റിവെച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനോടും ചെക്ക് റിപ്പബ്ലിക്കിനോടും യോഗ്യത മത്സരത്തിന് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ച നടക്കുകയാണെന്ന് കുലെസ്സാ അറിയിച്ചു. ‘ഇതാണ് ശരിയായ തീരുമാനം. പകരം സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി സംസാരിച്ചതിന് ശേഷം തൊട്ടടുത്ത തന്നെ മറ്റൊരു മത്സരം നടത്താന്‍ ഫിഫയോട് ആവശ്യപ്പെടുമെന്ന്’ കുലെസ്സാ പറഞ്ഞു. It is the right decision! I can’t…
Read More » -
Movie
ആരും പേടിക്കേണ്ട… അവന്‍ എത്തിയിട്ടില്ല…. കുഞ്ഞെല്‍ദോ മാര്‍ച്ച് രണ്ടാം വാരത്തോടെ എത്തും
കൊച്ചി: ഫെബ്രുവരി 25ന് ഒടിടിയില്‍ എത്തുമെന്ന് പറഞ്ഞിരുന്ന കുഞ്ഞെല്‍ദോ മാര്‍ച്ച് രണ്ടാം വാരത്തോടെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസിസ് ലിമിറ്റഡ് (സീല്‍) ആണ്. സീലുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന അനുസരിച്ച് കുഞ്ഞെല്‍ദോയെ ഒടിടിയിലും ടെലിവിഷനിലുമായി എത്തിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. കുഞ്ഞെല്‍ദോയ്ക്ക് പുറമെ എല്ലാവരും കാത്തിരിക്കുന്ന അനശ്വര രാജന്‍ ചിത്രം സൂപ്പര്‍ ശരണ്യയും മാര്‍ച്ച് രണ്ടാം വാരാം ഒടിടിയിലേക്കെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രശസ്ത റേഡിയോ ജോക്കിയും അവതാരകനുമായ ആര്‍.ജെ. മാത്തുക്കുട്ടി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. ആസിഫ് അലിയാണ് നായകന്‍. പുതുമുഖം ഗോപിക ഉദയനാണ് നായിക. ആര്‍.ജെ. മാത്തുക്കുട്ടിക്ക് പിന്‍തുണയുമായി ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും സംവിധായകന്‍ അഹമ്മദ് കബീര്‍ കോ-ഡയറക്ടറായും ഈ ചിത്രത്തില്‍ സഹകരിക്കുന്നു. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍…
Read More » -
Kerala
ബി ഫാം വിദ്യാര്‍ഥികള്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി; ട്രാന്‍സ്‌ജെന്‍ഡറിന് ദാരുണാന്ത്യം
ആന്ധ്ര പ്രദേശിലെ നെല്ലൂരിൽ ബി ഫാം വിദ്യാര്‍ഥികള്‍ അനധികൃതമായി നടത്തിയ ലിംഗമാറ്റ ശസ്‌ത്രക്രിയ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡറിന് ദാരുണാന്ത്യം.നെല്ലൂരിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ മസ്‌താന്‍, ശിവ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്.ഇവർ ഒളിവിലാണ്. പ്രകാശം ജില്ലയിലെ ജരുഗുമല്ലി കാമേപ്പള്ളി ഗ്രാമത്തിലെ ബി ശ്രീകാന്ത് എന്ന അമൂല്യയാണ് (28) സംഭവത്തില്‍ മരിച്ചത്.കടുത്ത രക്തസ്രാവമുണ്ടായതാണ് മരണകാരണം.ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
Kerala
മുംബൈക്ക് വിജയം; കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്ത്
പനാജി: ഐഎസ്എലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സി ഗോവയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 35ാം മിനുട്ടില്‍ മെഹ്താബ് സിംഗും 86ാം മിനുട്ടിൽ ഡീഗോ മൗറീഷ്യോയുമാണ് മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത്.ഇതോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുംബൈ എഫ് സി തിരികെയെത്തി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈയിലെ 3-0 ന് തകർത്ത് നാലാം സ്ഥാനത്തേക്ക് ഉയർന്ന ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനലബ്ധിക്ക് മുംബൈ- ഗോവ മത്സരത്തിന്റെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്.18 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് മുംബൈയുടെ സമ്പാദ്യം.ഇത്രയും മത്സരങ്ങളിൽ നിന്ന് 30 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.മാർച്ച് 2ന് മുംബൈയുമായും മാർച്ച് 6ന് ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങൾ.
Read More » -
Kerala
വീൽ ചെയറിൽ ഒരു ഡോക്ടർ; ഇത് ഡോ. മരിയയുടെ ജീവിത കഥ
ഡോക്ടർ ആവണമെന്ന മോഹവുമായി എൻട്രൻസ് എക്സാം എഴുതി നോക്കിയെങ്കിലും മരിയ അതു ജയിച്ചില്ല.അങ്ങനെയാണ് മാനേജ്മെന്റ് കോട്ടായിൽ തൊടുപുഴയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ മരിയ എംബിബിസിനു ചേരുന്നത്.അവിടെ ചേർന്ന് ഹോസ്റ്റലിൽ താമസിച്ചു പഠിച്ചു തുടങ്ങി.ഒന്നാം വർഷം പഠിക്കുന്ന സമയത്ത് ഒരു ദിവസം വൈകുന്നേരം അലക്കിയ ഡ്രസ്സ് എടുക്കാൻ ഹോസ്റ്റലിന്റെ മുകളിൽ പോയ സമയം കാൽ വഴുതി മുകളിൽ നിന്നും താഴെയുള്ള ഗ്രൗണ്ട് ഫ്ലോറിൽ ചെന്ന് വീണ് കഴുത്തിനും നട്ടെല്ലിനും സാരമായി ക്ഷതം സംഭവിച്ചു.തുടർന്ന് അമൃത ഹോസ്പിറ്റലിലും വെല്ലൂർ ഹോസ്പിറ്റലിലുമായി ചികിൽസ. ഹോസ്പിറ്റലിൽ ചികിത്സയിൽ ഉണ്ടായിരുന്ന കാലത്തും മരിയയുടെ ചിന്ത എംബിബിസ് പഠനം ആയിരുന്നു.അങ്ങനെ മരിയയുടെ ആഗ്രഹം മനസ്സിലാക്കിയ, ചികിൽസിച്ചുകൊണ്ടിരുന്ന ഡോക്ടർമാർ തന്നെ ചികിത്സയ്ക്കൊപ്പം മരിയയ്ക്ക് ക്ലാസ്സ് എടുക്കാൻ തുടങ്ങി.6 മാസത്തെ ചികിത്സക്കു ശേഷവും മരിയയ്ക്ക് വീൽചെയർ ഇല്ലാതെ സഞ്ചരിക്കാൻ സാധിക്കില്ലായിരുന്നു.അങ്ങനെ ഇരിക്കുമ്പോൾ ഫസ്റ്റ് ഇയർ എംബിബിസിന്റെ എക്സാം വന്നു.ആ കൊല്ലം തന്നെ പരീക്ഷ എഴുതാൻ മരിയ ആഗ്രഹം പ്രകടിപ്പിച്ചു.മരിയയുടെ ആഗ്രഹ പ്രകാരം…
Read More » -
Kerala
ബ്രോസ്റ്റഡ് ചിക്കൻ (Broasted Chicken) ഉണ്ടാക്കുന്ന വിധം
തേങ്ങക്കൊത്ത് വഴറ്റിയിട്ടിരുന്ന കോഴിക്കറിയായിരുന്നു ഒരിക്കൽ കേരളത്തിന്റെ രുചി.എന്നാൽ കഴിഞ്ഞ പത്താണ്ടിനുള്ളിൽ കാര്യങ്ങളാകെ മാറിമറിഞ്ഞു. സൗദിയിൽ നിന്നു കുഴിമന്തിയും ബ്രോസ്റ്റും പിന്നെ വേറെ ഏതൊക്കെയോ നാട്ടിൽ നിന്ന് മുഗൾ വിഭവങ്ങളും കേരളത്തിൽ വണ്ടിയിറങ്ങി.അമേരിക്കയിൽ നിന്നും കെഎഫ്സി(കെന്റക്കി ഫ്രൈഡ് ചിക്കൻ) പോലുള്ള വിഭവങ്ങളും.ബിരിയാണി തന്നെ ആഡംബരമെന്ന് കരുതിയിരുന്ന കേരളം പിന്നീട് ചുട്ടെടുത്ത ഇറച്ചിയുടെ സുഗന്ധത്തിനു വഴി മാറി.ഇന്ന് ഷവർമ മുതൽ കഫ്സ വരെ.അതേ തന്തൂരി ചിക്കനെ അത്ഭുതത്തോടെ നോക്കി നിന്ന തൊണ്ണൂറുകളിൽ നിന്നും നമ്മൾ ഒരുപാട് മാറിപ്പോയി.ചിക്കൻ ഷവായ, ചിക്കൻ കാലിഫോർണിയ, ഇളനീർ ചിക്കൻ,കബാലി ചിക്കൻ… പാവം കോഴികളുടെ ഒരു കാര്യം.തന്റെ വിധി നാളെയെന്താകുമോ ആവോ !! ബ്രോസ്റ്റഡ് ചിക്കൻ (Broasted Chicken) ഉണ്ടാക്കുന്ന വിധം ചിക്കൻ കുറച്ചു വലിയ കഷ്ണങ്ങളാക്കിയെടുക്കുക.ഒരു കുഴിയൻ പാത്രത്തിൽ കുറച്ചു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി,കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുളിപ്പ് കുറഞ്ഞ കുറച്ചു തൈര്, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക.അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ഇട്ടു നന്നായി തേച്ചു പിടിപ്പിച്ച…
Read More » -
Kerala
മുര്‍ദേശ്വര്‍ ക്ഷേത്രവും ലോകത്തിലെ രണ്ടാമത്തെ വലിയ ശിവപ്രതിമയും
249 അടിയുള്ള മുര്‍ദേശ്വര്‍ രാജഗോപുരം രാജ്യത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരങ്ങളിലൊന്നാണ്.123 അടി ഉയരത്തില്‍ ഗോപുരത്തിന് അഭിമുഖമായി നിർമിച്ചിരിക്കുന്ന ശിവപ്രതിമ ഉയരത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ ശിവരൂപമാണ്.നേപ്പാളിലുള്ള കൈലാസനാഥ മഹാദേവപ്രതിമയാണ് ഉയരത്തില്‍ ഒന്നാമത്, ഉയരം 144 അടി.പക്ഷേ, ശിവന്റെ നില്‍ക്കുന്ന രൂപമാണ് നേപ്പാളില്‍. മുര്‍ദേശ്വറിലാകട്ടെ ശിവന്‍ ആസനസ്ഥനാണ്. മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ട കാണ്ടുകഗിരി മലയുടെ മുകളിലാണ് മുര്‍ദേശ്വര്‍ ശിവപ്രതിമയും രാജഗോപുരവും ക്ഷേത്രവും.യഥാര്‍ഥ ആനയുടെ അതേ വലിപ്പത്തില്‍ തീര്‍ത്ത രണ്ട് ആനശിൽപങ്ങളാണ് ക്ഷേത്രസമുച്ചയത്തിലേക്ക് ഭക്തര്‍ക്ക് സ്വാഗതമോതുന്നത്. ആദ്യംതന്നെ പ്രവേശനം രാജഗോപുരത്തിലേക്കാണ്. പത്തു രൂപ നല്‍കിയാല്‍ 238 അടി ഉയരമുള്ള രാജഗോപുരത്തിന് മുകളിലേക്ക് ലിഫ്റ്റിലെത്താം. കടല്‍ക്കാറ്റ് കടന്നെത്തുന്ന വിശാലമായ ജനാലകളിലൂടെ ഗോപുരമുകളിൽ നിന്ന് തീരം കാണാം.മാനംതൊടുന്ന ഉയരത്തില്‍നിന്നുള്ള മുര്‍ദേശ്വര്‍തീരത്തിന്റെ ആ കാഴ്ച അതിമനോഹരമാണ്. മഹാഗോപുരം കടന്നാല്‍, മുഖ്യക്ഷേത്രങ്ങളിലേയ്ക്കും ഉപക്ഷേത്രങ്ങളിലേയ്ക്കും പ്രവേശിക്കാം.മൃഡേശ്വരനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ശ്രീകോവിലിന് മുന്നിലായി നന്ദി മണ്ഡപം.ക്ഷേത്രം സ്ഥിതിചെയ്യുന്ന കാണ്ടുകഗിരി മലയുടെ പല ഭാഗത്തായി അതിമനോഹര ശിൽപങ്ങള്‍ കാണാം.ബാലന്റെ വേഷത്തിലെത്തിയ ഗണപതിക്ക്…
Read More » -
Kerala
ഇന്ത്യയുടെ എന്നത്തേയും ഉറ്റമിത്രം; ഏഴ് പതിറ്റാണ്ടായി തുടരുന്ന ഇന്ത്യ-റഷ്യ ബന്ധം
1971-ലെ ഇന്ത്യ–പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ വിന്യസിച്ച അമേരിക്കൻ ഏഴാംനാവികപ്പടയുടെ ഭീഷണിയെ നേരിടാൻ ഇന്ത്യയെ സഹായിച്ചത് സോവിയറ്റ് യൂണിയന്റെ ദ്രുതഗതിയിലുള്ള നാവികസേനാ വിന്യാസമായിരുന്നു ലോകം ഇന്ത്യയെ കൂടുതൽ ഗൗരവത്തോടെ കാണാൻ തുടങ്ങിയതിൽ ബംഗ്ലാദേശ് യുദ്ധവിജയത്തിന് ചെറുതല്ലാത്ത പങ്കാണുള്ളത്.ആ യുദ്ധത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ റഷ്യയുടെ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയൻ, ഇന്ത്യക്ക് നൽകിയ പിന്തുണയും അവിസ്മരണീയമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഏർപ്പെട്ടിട്ടുള്ള ബന്ധങ്ങളിൽവച്ച് സ്ഥിരതയാർന്നതും ദൃഢതയാർന്നതുമായ ബന്ധം ഇപ്പോഴും നിലനിൽക്കുന്നത് ഇന്ത്യ–റഷ്യ ബന്ധങ്ങളിലാണ്. പരസ്പരവിശ്വാസവും പരസ്പരസഹായവും ഇത്രമേൽ പ്രകടമായ ഒരു വിദേശബന്ധം ഇന്ത്യക്ക് വേറെയില്ല. ഇന്ത്യൻ വിദേശനയമായി നെഹ്റു സ്വീകരിച്ച ചേരിചേരാ നയത്തെ അമേരിക്ക സംശയത്തോടെ വീക്ഷിക്കുകയും പാകിസ്ഥാനെ തങ്ങളുടെ പക്ഷത്താക്കുകയും ചെയ്തപ്പോൾ, ഇന്ത്യൻവിദേശനയത്തോട് അനുഭാവപൂർണമായ സമീപനമാണ് സോവിയറ്റ് യൂണിയൻ സ്വീകരിച്ചത്. 1950കളിലും 1960കളിലും ഐക്യരാഷ്ട്രസംഘടനയിൽ കശ്മീർപ്രശ്നം ഉന്നയിക്കപ്പെട്ടപ്പോൾ ഇന്ത്യക്കനുകൂലമായി സോവിയറ്റ് യൂണിയൻ വീറ്റോ പ്രയോഗിച്ചത് ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ല. 1961ൽ പോർച്ചുഗലിന്റെ അധീനതയിൽനിന്ന് ഗോവയെ ഇന്ത്യ സ്വതന്ത്രമാക്കിയപ്പോഴും ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയോടൊപ്പം നിന്നത്…
Read More »