KeralaNEWS

ബ്രോസ്റ്റഡ് ചിക്കൻ (Broasted Chicken) ഉണ്ടാക്കുന്ന വിധം

തേങ്ങക്കൊത്ത് വഴറ്റിയിട്ടിരുന്ന  കോഴിക്കറിയായിരുന്നു ഒരിക്കൽ കേരളത്തിന്റെ രുചി.എന്നാൽ കഴിഞ്ഞ പത്താണ്ടിനുള്ളിൽ കാര്യങ്ങളാകെ മാറിമറിഞ്ഞു. സൗദിയിൽ നിന്നു കുഴിമന്തിയും ബ്രോസ്റ്റും പിന്നെ വേറെ ഏതൊക്കെയോ നാട്ടിൽ നിന്ന് മുഗൾ വിഭവങ്ങളും കേരളത്തിൽ വണ്ടിയിറങ്ങി.അമേരിക്കയിൽ നിന്നും കെഎഫ്സി(കെന്റക്കി ഫ്രൈഡ് ചിക്കൻ) പോലുള്ള വിഭവങ്ങളും.ബിരിയാണി തന്നെ ആഡംബരമെന്ന് കരുതിയിരുന്ന കേരളം പിന്നീട് ചുട്ടെടുത്ത ഇറച്ചിയുടെ സുഗന്ധത്തിനു വഴി മാറി.ഇന്ന് ഷവർമ മുതൽ കഫ്സ വരെ.അതേ തന്തൂരി ചിക്കനെ അത്ഭുതത്തോടെ നോക്കി നിന്ന തൊണ്ണൂറുകളിൽ നിന്നും നമ്മൾ ഒരുപാട് മാറിപ്പോയി.ചിക്കൻ ഷവായ, ചിക്കൻ കാലിഫോർണിയ, ഇളനീർ ചിക്കൻ,കബാലി ചിക്കൻ… പാവം കോഴികളുടെ ഒരു കാര്യം.തന്റെ വിധി നാളെയെന്താകുമോ ആവോ !!

ബ്രോസ്റ്റഡ് ചിക്കൻ (Broasted Chicken) ഉണ്ടാക്കുന്ന വിധം


 ചിക്കൻ കുറച്ചു വലിയ കഷ്ണങ്ങളാക്കിയെടുക്കുക.ഒരു കുഴിയൻ പാത്രത്തിൽ കുറച്ചു മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി,കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പുളിപ്പ് കുറഞ്ഞ കുറച്ചു തൈര്, ഉപ്പ് എന്നിവ നന്നായി മിക്സ്‌ ചെയ്തെടുക്കുക.അതിലേക്കു ചിക്കൻ കഷ്ണങ്ങൾ ഇട്ടു നന്നായി തേച്ചു പിടിപ്പിച്ച ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.കോട്ടിങ്ങിനായി കോൺഫ്ലോറിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക.അതിലേക്കു കുറച്ചു കുരുമുളക് പൊടി, കുറച്ചു കാശ്മീരി മുളകുപൊടി എന്നിവ നന്നായി മിക്സ്‌ ചെയ്തെടുക്കുക. അതിലേക്ക് വൈറ്റ് ഓട്സ് ഇട്ടു നന്നായി മിക്സ്‌ ചെയ്തു വയ്ക്കുക.
പിന്നീട് നന്നായി മസാല പിടിച്ച ചിക്കൻ കഷ്ണങ്ങൾ കോൺഫ്ലോർ ഓട്സ് മിക്സ്‌ ചേർത്ത് നന്നായി കവർ ചെയ്തെടുക്കുക. ചീനിച്ചട്ടിയിൽ എണ്ണ നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് ഇട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കുക.മീഡിയം ഫ്ളയിമിൽ നന്നായി ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്യണം…

Back to top button
error: