Month: February 2022

  • Kerala

    യുക്രൈനില്‍ കുടുങ്ങിയ മലയാളികൾ എത്രയും പെട്ടന്ന് നോർക്കയുമായി ബന്ധപ്പെടണം: കേരള സർക്കാർ

    യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്സ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org ല്‍ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാം. പാസ്പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും. മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്. 27 സര്‍വകലാശാലകളില്‍ നിന്നായി 1132 വിദ്യാര്‍ഥികള്‍ ഇതുവരെ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി നോര്‍ക്ക റൂട്സ് സിഇഒ അറിയിച്ചു.

    Read More »
  • Crime

    യുക്രൈൻ രക്ഷാദൗത്യം; മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി

      യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. കൊടും തണുപ്പിൽ നടന്ന് പോളണ്ട് എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാൻ യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അതിനു സാധിക്കുമെന്ന് വിദേശകാര്യ മന്ത്രി ഉറപ്പ് നൽകി. റഷ്യ വഴിയുള്ള രക്ഷാദൗത്യം…

    Read More »
  • Kerala

    സഹപാഠി ബ്ലേഡ് കൊണ്ടു ശരീരത്തില്‍ കീറിയതിനെ തുടര്‍ന്ന് 17 തുന്നിക്കെട്ടുമായി പത്താം ക്ലാസ് വി​​ദ്യാര്‍ത്ഥി

    സഹപാഠി ക്രൂരമായി ബ്ലേഡ് കൊണ്ട് കഴുത്തിലും തോളിലും വരഞ്ഞ പത്താം ക്ലാസ്സ്കാരൻ ആശുപത്രിയിൽ. 17 തൂണിക്കെട്ടലുകൾ ഉണ്ടെന്ന് അറിയിച്ചു. കാസർഗോഡ് ചെര്‍ക്കള സെന്‍ട്രല്‍ ​ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിയും ചെങ്കള കെട്ടുങ്കല്‍ കോലാച്ചിയടുക്കത്തെ മിസിരിയയുടെ മകനുമായ കെഎം ഫാസിറി (15)നാണ് പരിക്കേറ്റത്. ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് ഫാസിറിന്റെ മാതൃ സഹോദരന്‍ കെ ഇബ്രാഹിം പറഞ്ഞു. മുറിവേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചതെന്ന് സ്കൂള്‍ പ്രധാനാധ്യാപകന്‍ എംഎം അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി.   ബുധനാഴ്ച മൂന്ന് മണിയോടെ സ്കൂളില്‍ വച്ച്‌ സഹപാഠി പുതിയ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് ഫാസിര്‍ പറഞ്ഞു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേല്‍പ്പിച്ചത്. കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകര്‍ ഉടന്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചു. കഴുത്തിന് ഒന്‍പതും കൈക്ക് എട്ടും തുന്നുകളിട്ടു.     പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ്…

    Read More »
  • Food

    മുടിയഴകിന് ഇനി നെയ്യ് മതി

    നെയ്യ് നമ്മുടെയൊക്കെ ഭക്ഷണത്തിന്റെ ഭാഗമാണ്. ചൂട് ചോറിൽ നെയ്യ് ഒഴിച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. ദോശ ചുടുമ്പോൾ ഒരല്പം നെയ്യ് മുകളിൽ തൂവുന്നത് രുചി വർധിപ്പിക്കും. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും രുചിയും മാത്രമല്ല നെയ്യ് എന്ന് തന്നെ പറയേണ്ടി വരും. നെയ്യ് ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിയിലും നെയ്യ് ഉപയോഗിക്കാറുണ്ട്. അത് മുടിക്ക് ഉത്തമമാണ്.   നെയ്യിലെ നല്ല കൊളസ്‌ട്രോളും ഫാറ്റി ആസിഡും ശരീരത്തിന് രോഗശാന്തി നൽകുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നു. മുടിയും ചർമ്മവും ഈർപ്പമുള്ളതാക്കാനും ഇത് ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മങ്ങിയതും വരണ്ടതും കേടായതുമായ മുടിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഈർപ്പത്തിന്റെ അഭാവം. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകൾ ശിരോചർമ്മത്തെയും രോമകൂപങ്ങളെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.   മുടിയിലും ശിരോചർമ്മത്തിലും നേരിട്ട് നെയ്യ് പുരട്ടുന്നത് മുടിക്ക് കൂടുതൽ മിനുസവും…

    Read More »
  • Food

    ഈ ഇരട്ടകൂട്ട് വെള്ളം നല്ലതാണ് സൗന്ദര്യത്തിനും ആരോഗ്യത്തിനും

      തടിയേക്കാള്‍ പ്രധാനപ്പെട്ട പ്രശ്‌നമാണ് പലര്‍ക്കും വയറെന്നത്. ചാടുന്ന വയര്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നമാണ്. തടിയില്ലാത്തവര്‍ക്ക് പോലും വയര്‍ ചാടുന്നതാണ് പ്രധാന പ്രശ്‌നം. ഇത് സൗന്ദര്യ പ്രശ്‌നമായി കാണുന്നവരാണ് പലരും. എന്നാല്‍ സൗന്ദര്യ പ്രശ്‌നത്തേക്കാള്‍ ഇത് ആരോഗ്യ പ്രശ്‌നമാണ്. വയററില്‍ കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. ഇതിനായി ഭക്ഷണ, വ്യായാമ നിയന്ത്രണത്തോടൊപ്പം ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ കൂടിയുണ്ട്. ഇതെക്കുറിച്ചറിയൂ.   ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പ്രത്യേക പാനീയമുണ്ട്. ആര്‍ക്കും ഏറെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണിത്. ഇതിനായി 2 ചേരുവകളാണ് വേണ്ടത്. നല്ല ജീരകം, ഇഞ്ചി എന്നിവയാണ് ഇവ.വയര്‍ കുറയുന്നതിനായി ഉപയോഗിയ്ക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ…

    Read More »
  • NEWS

    രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ പ്രവാചക ബള്‍ഗേറിയ സ്വദേശി ബാബ വാന്‍ഗ ചർച്ചയാകുന്നു.

    റഷ്യ യുക്രൈൻ യുദ്ധം പിടിമുറുക്കിയ സാഹചര്യത്തിൽ,രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ പ്രവാചക ബള്‍ഗേറിയ സ്വദേശി ബാബ വാന്‍ഗ ചർച്ചയാകുന്നു.     ഇപ്പോൾ വാർത്തയാകുന്നത് റഷ്യയെക്കുറിച്ച് അവർ നടത്തിയ പ്രവചനങ്ങളാണ്. യൂറോപ്പ് തരിശുഭൂമിയാകുമെന്നും റഷ്യയുടെയും വ്ലാഡിമിറിന്റെയും മഹത്വം മാത്രമായിരിക്കും നിലനില്‍ക്കുക എന്നു ബാബ പ്രവചിച്ചിരുന്നത്രേ.   ‘‘എല്ലാം ഉരുകും, മഞ്ഞുപോലെ. ഒന്നു മാത്രം ആർക്കും തൊടാനാവാതെ നിൽക്കും, വ്ലാഡിമിറിന്റെ മഹത്വം, റഷ്യയുടെ മഹത്വം. റഷ്യയെ ആർക്കും തടയാനാവില്ല. എല്ലാം റഷ്യയുടെ വഴിയിൽനിന്ന് നീക്കം ചെയ്യപ്പെടുമെന്ന് മാത്രമല്ല ലോകത്തിന്റെ നാഥനായും മാറും’’– എന്നും ബാബ പ്രവചിച്ചിട്ടുണ്ട്. പുട്ടിനെതിരെ കൊലപാതക ശ്രമമുണ്ടാകുമെന്നും യൂറോപ്പിൽ ഭീകരാക്രമണമുണ്ടാകുമെന്നും പ്രവചനമുണ്ട്.ശാസ്ത്രം, രാഷ്ട്രീയം, പ്രതിരോധം മുതൽ ആരോഗ്യ കാര്യങ്ങൾ വരെ ബാബ വർഷങ്ങൾക്കു മുൻപേ പ്രവചിച്ചിട്ടുണ്ട്.     പലതിനെയും പറ്റി അവർ പ്രവചിച്ചിരുന്നു, പലതും പലപ്പോഴായി വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. 2016ൽ ചൈന വൻ ശക്തിയാകുമെന്ന് അവർ പറഞ്ഞിരുന്നു. 2021ൽ വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് ബാബ പ്രവചിച്ചിരുന്നത്.…

    Read More »
  • Crime

    കാമുകനൊപ്പം ജീവിക്കാന്‍ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ രാജി വച്ചു

    കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച സൗമ്യ സുനില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ചു. സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സൗമ്യ അറസ്റ്റിലായതോടെ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് നടപടി. അതിനിടെ, സൗമ്യയുടെ കാമുകനും വിദേശ മലയാളിയുമായ വിനോദിനെതിരെ തിരിച്ചറിയല്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭര്‍ത്താവായ പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായ സൗമ്യയുടെ ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.  

    Read More »
  • Kerala

    സോ​ളാ​ർ അ​പ​കീ​ർ​ത്തി കേ​സ്: വി എ​സ് കോടതിയിൽ സെ​ക്യൂ​രി​റ്റി ബോ​ണ്ട് കെ​ട്ടി​വ​ച്ചു

    സോ​ളാ​ർ അ​പ​കീ​ർ​ത്തി കേ​സി​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദൻ കോടതിയിൽ സെ​ക്യൂ​രി​റ്റി ബോ​ണ്ട് കെ​ട്ടി​വ​ച്ചു. വി​ധി സ്റ്റേ ​ചെ​യ്ത ജി​ല്ലാ കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​ര തു​ക​യ്ക്ക് പ​ക​രമാണ് വി.​എ​സ് സെ​ക്യൂ​രി​റ്റി ബോ​ണ്ട് കെ​ട്ടി​വ​ച്ചത്. അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ അ​രു​ണ്‍ കു​മാ​റി​ന്‍റെ സാ​ല​റി സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് കോ​ട​തി​യി​ൽ തു​ക​യ്ക്കു പ​ക​ര​മാ​യി ന​ൽ​കി​യ​ത്. ഐ​എ​ച്ച്ആ​ർ​ഡി​യി​ലെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് അ​രു​ണ്‍ കു​മാ​ർ. 14,89,750 രൂ​പ​യാ​ണ് അ​ച്യു​താ​ന​ന്ദ​ൻ സ​ബ് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ഉ​മ്മ​ൻ ചാ​ണ്ടി​ക്കു ന​ൽ​കേ​ണ്ട​ത്. സോ​ളാ​ർ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ലൂ​ടെ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ ന​ട​ത്തി​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ​ത്.

    Read More »
  • NEWS

    യുക്രൈനിലെ റഷ്യന്‍ അധിനിവേശം: സംഘര്‍ഷം കൂടുതല്‍ രക്തരുക്ഷിതമാവുന്നു :

    യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂന്നു ദിവസം പിന്നിടുമ്പോൾ സംഘര്‍ഷം കൂടുതല്‍ രക്തരുക്ഷിതമാവുന്നു. യുക്രൈനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. തലസ്ഥാന നഗരമായ കീവില്‍ വലിയ സംഘര്‍ഷമാണ് മുന്നാം ദിനം രാത്രിയിലും അരങ്ങേറിയത്. കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു. കാര്‍ക്കീവ്, സുമി, വാസില്‍ക്കീവ് എന്നിവിടങ്ങളിലും വലിയ ആക്രമണങ്ങള്‍ അരങ്ങേറി. വാസില്‍കീവില്‍ എണ്ണ സംഭരണ ശാലയില്‍ പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തു. കാര്‍കീവില്‍ ഗ്യാസ് പൈപ് ലൈന് നേരെയും റഷ്യന്‍ ആക്രമണം ഉണ്ടായി. സപ്പോരിജിയ ആണവ നിലയം ലക്ഷ്യമിട്ടാണ് പുതിയ റഷ്യന്‍ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യൂറോപിലെ തന്നെ വലിയ ആണവ നിലയങ്ങളില്‍ ഒന്നാണ് സപ്പോരിജിയ. സുമിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തത് . 7 വയസ്സുകാരിയുള്‍പ്പെടെ അഞ്ച് സാധാരണക്കാരും യുക്രൈന്‍ റഷ്യന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.അതേസമയം, മൂന്ന് ദിനങ്ങള്‍ പിന്നിട്ട റഷ്യന്‍ അധിനിവേശം ഇതുവരെ ഇരുന്നൂറോളം പേരുടെ ജീവന്‍ കവര്‍ന്നെടുത്തെന്നാണ് യുക്രൈന്‍ നല്‍കുന്ന വിവരം. 198 പേര്‍ ഇതുവരെ…

    Read More »
  • Kerala

    മാഞ്ഞു പോയ മന്ദഹാസം, കെ.പി.എ.സി ലളിതയെക്കുറിച്ച് ആർദ്രമായ ഒരോർമ

    കെ.എസ് മനോജ് ഏതാണ്ട് 11 വർഷം മുമ്പാണ്. ചെന്നൈ തിരുവനന്തപുരം മെയിലിൽ ഡ്യൂട്ടിക്ക് കയറാൻ വേണ്ടി ഞാൻ രാവിലെ കൊല്ലത്ത് പ്ലാറ്റ്ഫോമിൽ നിൽക്കുകയാണ്. ആ ട്രെയിനിൽ കൊല്ലം വരെ ഡ്യൂട്ടിയുള്ള എന്റെ അടുത്ത സുഹൃത്തായ ടി.ടി.ഇ വിളിക്കുന്നു: “മനോജേ, പ്ലാറ്റ്ഫോമിലുണ്ടോ, ഒരു ഉപകാരം ചെയ്യാമോ…?” ഞാൻ കാര്യം തിരക്കി. “നമ്മുടെ ലളിതച്ചേച്ചി വണ്ടിയിലുണ്ട്. അവർക്ക് എന്തെങ്കിലും ബ്രേക്ക് ഫാസ്റ്റ് വേണമെന്ന് പറയുന്നു. ഒന്ന് സംഘടിപ്പിക്കാമോ?” ഉടനെ ഞാൻ ചോദിച്ചു: “ഏത് ലളിതച്ചേച്ചി” “നമ്മുടെ കെ.പി.എ.സി ലളിത… അറിയില്ലേ…?” ‘ലളിത ച്ചേച്ചിയെ അറിയാത്ത ഇവനാരെടാ ‘ എന്ന മട്ടിലായിരുന്നു സുഹൃത്തിന്റെ മറുചോദ്യം. എന്റെ ഇഷ്ടതാരങ്ങളുടെ നിരയിൽ കെ.പി.എ.സി ലളിത മുന്നിൽ തന്നെ ഉണ്ടെങ്കിലും ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഒന്നു പരിചയപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്തണ്ട. ബ്രേക്ക് ഫാസ്റ്റ് വാങ്ങാമെന്ന് ഞാൻ സമ്മതിച്ചു. സമയം നോക്കിയപ്പോൾ വണ്ടി വരാൻ ഇനിയും അര മണിക്കൂർ കൂടി ബാക്കിയുണ്ട്. സ്റ്റേഷന് വെളിയിലെ ഉഡുപ്പി ഹോട്ടലിൽ നിന്നും രണ്ട് നെയ്യ്…

    Read More »
Back to top button
error: